കേരളത്തില്‍ ഇത്തവണയും മഴ കനക്കും? 'തമിഴ്നാട് വെതര്‍മാന്‍റെ' പ്രവചനം
കേരളത്തില്‍ ഇക്കുറിയും കനത്ത മഴയ്ക്ക് സാധ്യത പ്രവചിച്ച് കാലവസ്ഥ വിദഗ്ധന്‍. തമിഴ്നാട് വെതര്‍മാന്‍ എന്ന് അറിയപ്പെടുന്ന പ്രദീപ് ജോണാണ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കണക്കുകള്‍ നിരത്തി ഇത്തരം ഒരു പ്രവചനം നടത്തുന്നത്.
ചെന്നൈ: കേരളത്തില്‍ ഇക്കുറിയും കനത്ത മഴയ്ക്കുള്ള സാധ്യതകള്‍ പ്രവചിച്ച് കാലവസ്ഥ വിദഗ്ധന്‍. തമിഴ്നാട് വെതര്‍മാന്‍ എന്നറിയപ്പെടുന്ന പ്രദീപ് ജോണാണ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കണക്കുകള്‍ നിരത്തി ഇത്തരം ഒരു പ്രവചനം നടത്തുന്നത്. ഫെയ്‌സ്ബുക്കില്‍ 57 ലക്ഷത്തിലധികം പേരാണ് തമിഴ്‌നാട് വെതര്‍മാന്‍ എന്ന പ്രദീപ് ജോണിന്‍റെ അക്കൗണ്ട്. 2015ലെ ചെന്നൈ വെള്ളപ്പൊക്കത്തിന്റെ സമയത്തും 2016-ല്‍ വാര്‍ധ ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോഴും പ്രദീപ് നടത്തിയ കാലാവസ്ഥാ പ്രവചനങ്ങള്‍ കൃത്യമായതോടെയാണ് ആരാധകരേറിയത്. വിവിധ കേന്ദ്രങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചു കൃത്യമായ വിശകലനങ്ങള്‍ നടത്തിയശേഷമാണു പ്രവചനങ്ങള്‍ നടത്തുന്നത്.
പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രദീപ് ജോണ്‍ മുന്നോട്ട് വയ്ക്കുന്ന കാര്യങ്ങള്‍ ഇതാണ്, വടക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്ത് കേരളത്തില്‍ കഴിഞ്ഞ 150 വര്‍ഷത്തിനിടെ ഒരിക്കല്‍ മാത്രമാണ് വന്‍ മഴപെയ്തിന്‍റെ കാര്യത്തില്‍ ഹാട്രിക്ക് സംഭവിച്ചിട്ടുള്ളൂ. അത് 1920 കളിലാണ്. സാധാരണ മണ്‍സൂണില്‍ നിന്നും മാറി അതിവര്‍ഷം അടുപ്പിച്ച് മൂന്ന് വര്‍ഷങ്ങളില്‍ ഉണ്ടാകുന്ന അവസ്ഥയാണ് ഇത്.
വടക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ സമയത്ത് ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ സാധാരണ കേരളത്തില്‍ ലഭിക്കേണ്ട മഴ 2049 മില്ലി മീറ്ററാണ്. 2007 ല്‍ കേരളത്തില്‍ 2786 മില്ലി മീറ്റര്‍ മഴ ലഭിച്ചിട്ടുണ്ട്. പിന്നീട് 2013വരെ കാര്യങ്ങള്‍ സാധാരണ നിലയിലായിരുന്നു എന്നാല്‍ 2013ല്‍ 2562 മില്ലിമീറ്റര്‍ മഴ കേരളത്തില്‍ ലഭിച്ചു. എന്നാല്‍ പിന്നീട് 2018വരെ മഴയുടെ തോത് മണ്‍സൂണില്‍ താഴോട്ട് പോകുന്ന് ട്രെന്‍റാണ് കണ്ടത്. എന്നാല്‍ 2018 ല്‍ കേരളത്തില്‍ 2517 മില്ലി ലീറ്റര്‍ മഴ ലഭിച്ചു. ശരിക്കും ഈ തോത് 2007,2013നെക്കാള്‍ കുറവാണ്. പക്ഷെ ചെറിയ സമയത്ത് കൂടുതല്‍ മഴ പെയ്തപ്പോള്‍ 2018ലും, 2019ലും 1961നും,1924നെക്കാളും വലിയ പ്രളയം കേരളം അഭിമുഖീകരിച്ചു. ഇത് പോലെ തന്നെ കേരളത്തില്‍ 1946,1947 വര്‍ഷങ്ങളിലും, 1959,1961 വര്‍ഷങ്ങളിലും അടുത്തടുത്ത വര്‍ഷങ്ങളില്‍ വലിയ മഴയുള്ള മണ്‍സൂണ്‍ ലഭിച്ചിട്ടുണ്ട്.
എന്നാല്‍ കൂടിയ മഴയോട് കൂടിയ മണ്‍സൂണ്‍ ഹാട്രിക്ക് സംഭവിച്ചത് 1920 കളിലാണ്. അതിന്‍റെ കണക്ക് ഇങ്ങനെ
1922 - 2318 എംഎം
1923 - 2666 എംഎം
1924 - 3115എംഎം
ഇത്തരത്തില്‍ നോക്കിയാല്‍
2018 - 2517 എംഎം
2019 - 2310 എംഎം
2020 - ?
ഇത്തവണ ഒരു 2300 മില്ലി ലീറ്ററിന് മുകളില്‍ കേരളത്തിന് സാധ്യതയില്ല. 2020 എങ്ങനെയായിരിക്കും? ലോങ് റേഞ്ച് മോഡലുകൾ പ്രകാരം ഈ വർഷം കേരളത്തിൽ നല്ല മഴ കാണിക്കുന്നു. കഴിഞ്ഞ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ ഈ വർഷം 2300 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തിയാൽ അദ്ഭുതപ്പെടേണ്ടതില്ല.
കുറിപ്പ്: സമയാസമയങ്ങളിൽ എത്തുന്ന വേരിയബിൾ ശരാശരി കാരണം ചാർട്ടുകളുടെ ശതമാനം താരതമ്യപ്പെടുത്താനാവില്ല. 2007 ലെ ചാർട്ട് വളരെ കുറവാണ് കാണിച്ചതെങ്കിലും 2007ൽ കനത്ത മഴയാണ് കേരളത്തിന് ലഭിച്ചത്. 2007ൽ വലപ്രായ് ബെൽറ്റിൽ ഉണ്ടായ കനത്ത മഴയെ മറക്കാൻ കഴിയില്ല.