ഭൂമിയുടെ 2 ധ്രുവങ്ങളിലും എത്തുന്ന പ്രഹരശേഷി, റഷ്യന്‍ സേനാ വിന്യാസത്തില്‍ ഇടം പിടിച്ച് 'സാത്താന്‍ 2'

വലിയ രീതിയിലുള്ള നശീകരണ ശേഷിയും കരുത്തുമാണ് സാത്താന്‍ 2 എന്ന പേരില്‍ അറിയപ്പെടുന്ന ആര്‍എസ് 28 സാര്‍മാട്ടിന്‍റെ പ്രത്യേകത. 2018ലാണ് മിസൈലിനെ പുടിന്‍ അവതരിപ്പിച്ചത്.

RS 28 Sarmat intercontinental ballistic missile russias super weapon Satan II Missile on combat duty for the first time etj

മോസ്കോ: ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ സാത്താന്‍ 2 നെ സേനയില്‍ വിന്യസിച്ച് റഷ്യ.റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ് കോസ്മോസാണ് മിസൈല്‍ വിന്യാസം ലോകത്തെ അറിയിച്ചത്. 10 മുതല്‍ 15 വരെ ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള തീര്‍ത്തും തദ്ദേശ നിര്‍മിതമായ മിസൈലാണ് സാത്താന്‍ 2. നാറ്റോയ്ക്കും അമേരിക്കയ്ക്കുമുള്ള പുടിന്‍റെ മുന്നറിയിപ്പെന്നാണ് നീക്കത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്. ആണവായുധങ്ങള്‍ വരെ വഹിക്കാനാവുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിനെ റഷ്യ വിന്യസിക്കുന്നത് ഇത് ആദ്യമായാണ്.

ലോകത്തിലെ തന്നെ ഏറ്റവും പ്രഹര ശേഷിയുള്ള മിസൈലായാണ് ആര്‍എസ് 28 സാര്‍മാട്ടിനെ വിലയിരുത്തുന്നത്. അജയ്യന്‍ എന്നാണ് മിസൈലിനെ വ്ളാദിമിര്‍ പുടിന്‍ വിശേഷിപ്പിച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിശദമാക്കുന്നത്. റഷ്യയുടെ ആയുധ ശേഖരങ്ങളിലെ നട്ടെല്ലായി ആര്‍എസ് 28 സാര്‍മാട്ട് മാറുമെന്നാണ് റഷ്യന്‍ മാധ്യമങ്ങള്‍ വിശദമാക്കുന്നത്. വലിയ രീതിയിലുള്ള നശീകരണ ശേഷിയും കരുത്തുമാണ് സാത്താന്‍ 2 എന്ന പേരില്‍ അറിയപ്പെടുന്ന ആര്‍എസ് 28 സാര്‍മാട്ടിന്‍റെ പ്രത്യേകത. 2018ലാണ് മിസൈലിനെ പുടിന്‍ അവതരിപ്പിച്ചത്.

അമേരിക്കയും മറ്റ് പാശ്ചാത്യ സഖ്യകക്ഷികളും റഷ്യയെ വലിഞ്ഞുമുറുക്കാന്‍ ഉപരോധങ്ങള്‍ എല്ലാ മേഖലയിലും ഏര്‍പ്പെടുത്തുന്ന അവസ്ഥയിലായിരുന്നു മിസൈലുകളിലെ ഈ ഭീമനെ റഷ്യ പരീക്ഷിച്ചത്. 200 ടണ്ണിലധികം ഭാരമുള്ള മിസൈലാണ് സർമാറ്റ്. 16,000 മൈൽ വേഗതയില്‍ പായാന്‍ കഴിയുന്ന ശേഷി ഈ മിസൈലിനുണ്ട്. ഒരു മിസൈലില്‍ തന്നെ പത്തോ അതിലധികമോ പോര്‍മുനകള്‍ വഹിക്കാന്‍ സാധിക്കും എന്നാണ് റഷ്യ അവകാശപ്പെടുന്നത്. 2000 മുതല്‍ ഈ മിസൈല്‍ റഷ്യ വികസിപ്പിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ഭൂമിയുടെ രണ്ട് ധ്രുവങ്ങളിലും വരെ ആക്രമിക്കാന്‍ ശേഷി ഈ മിസൈലിനുണ്ട്. ഒപ്പം ഉപഗ്രഹ അധിഷ്ഠിത റഡാർ, ട്രാക്കിംഗ് സംവിധാനങ്ങൾക്കും വലിയ വെല്ലുവിളിയാണ് ഈ മിസൈല്‍ എന്നാണ് വിദഗ്ധര്‍ പറയുന്നത്.

അതേസമയം റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനും, തുര്‍ക്കി പ്രസിഡന്‍റ് തയ്യിപ് എര്‍ദൊഗനും അടുത്ത ആഴ്ച കൂടിക്കാഴ്ച നടത്തും. നാളെ റഷ്യയിലെ ബ്ലാക്ക് സീ റിസോര്‍ട്ടിലാണ് കൂടിക്കാഴ്ച നടക്കുക. തുര്‍ക്കിയുടെ മധ്യസ്ഥതയില്‍ യുക്രെയിനുമായി ഉണ്ടാക്കിയ ധാന്യ കരാറില്‍ നിന്ന് റഷ്യ കഴിഞ്ഞ മാസം പിന്‍മാറിയിരുന്നു. കരാര്‍ പുതുക്കണമെന്ന് ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഈ കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios