ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല ഇനിയില്ല, എ 68-ന്റെ കാര്യം തീരുമാനമായി.!

ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമലയായി കണക്കാക്കപ്പെട്ടിരുന്ന ഇതിന്റെ ഉപരിതലം ആറായിരം ചതുരശ്ര കിലോമീറ്ററോളം വ്യാപിച്ചു കിടന്നിരുന്നു. അത് ലോകത്തിലെ ഏറ്റവും വലിയ ധനിക രാജ്യമായ ബ്രൂണെയെക്കാള്‍ കൂടുതലായിരുന്നു. 

lost A68 the worlds largest iceberg

ലോകത്തിലെ ഏറ്റവും വലിയ ഐസ്ബര്‍ഗ് എ 68 ഇല്ലാതായി. ഈ മഞ്ഞുമല ഉരുകി അവസാനിച്ചു. 2017 ല്‍ അന്റാര്‍ട്ടിക്കയിലെ ലാര്‍സന്‍ സി ഐസ് ഷെല്‍ഫില്‍ നിന്ന് വേര്‍പ്പെട്ട് കടലിലൂടെ ഒഴുകിയതോടെയാണ് ഏറ്റവും വലിയ ഐസ്ബര്‍ഗ് എന്ന പദവി അതിനു ലഭിച്ചത്. ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമലയായി കണക്കാക്കപ്പെട്ടിരുന്ന ഇതിന്റെ ഉപരിതലം ആറായിരം ചതുരശ്ര കിലോമീറ്ററോളം വ്യാപിച്ചു കിടന്നിരുന്നു. അത് ലോകത്തിലെ ഏറ്റവും വലിയ ധനിക രാജ്യമായ ബ്രൂണെയെക്കാള്‍ കൂടുതലായിരുന്നു. അതായത് ഏകദേശം ഒരു ബില്യണ്‍ ടണ്ണിലധികം പിണ്ഡം. ഇന്ന്, സാറ്റലൈറ്റ് ചിത്രങ്ങള്‍ കാണിക്കുന്നത്, ഒരു നീണ്ട യാത്രയ്ക്ക് ശേഷം, എ 68 ഏതാണ്ട് പൂര്‍ണ്ണമായും ഉരുകിപ്പോയി എന്നാണ്. മഞ്ഞുമലകള്‍ ചെറിയ ശകലങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട്. യുഎസ് നാഷണല്‍ ഐസ് സെന്ററിന്റെ അഭിപ്രായത്തില്‍, ഇത് നിരീക്ഷിക്കാന്‍ പോലും ഇല്ലാത്ത വിധത്തില്‍ ഇല്ലാതായിരിക്കുന്നു.

കുറച്ചുകാലമായി, എ 68 ശരിക്കും അനക്കമില്ലാത്ത അവസ്ഥയിലായിരുന്നു. പിന്നീട് അത് വടക്കോട്ട് പോകാന്‍ തുടങ്ങി, കഴിഞ്ഞ വര്‍ഷാവസാനം ഇത് മണിക്കൂറില്‍ ഒരു കിലോമീറ്റര്‍ വേഗതയില്‍ എത്തി. തെക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തിലെ ബ്രിട്ടീഷ് പ്രദേശമായ സൗത്ത് ജോര്‍ജിയ ദ്വീപുമായി കൂട്ടിയിടിച്ചു. പ്രാദേശിക ആഴം കാരണം പല മഞ്ഞുമലകളും ഈ പ്രദേശത്ത് ഉരുകുന്നത് അവസാനിക്കുന്നു. എങ്കിലും, എ 68 നിര്‍ത്തിയത് ആഴം കുറഞ്ഞായിരുന്നല്ല. അറ്റ്‌ലാന്റിക് സമുദ്രത്തിലെ തിരമാലകളും ഉയര്‍ന്ന ജലവും വായു താപനിലയുമാണ് ഇത് പല കഷണങ്ങളായി വിഘടിക്കാന്‍ കാരണമാക്കിയതെന്നു ബിബിസി പറയുന്നു. 

'എ 68 ഇത്രയും കാലം നിലനിന്നുവെന്നത് തന്നെ ആശ്ചര്യകരമാണ്,' സ്വാന്‍സി സര്‍വകലാശാല പ്രൊഫസര്‍ അഡ്രിയാന്‍ ലക്ക്മാന്‍ പറഞ്ഞു. 'അതൊരു എ 4 പേപ്പറിന്റെ നാല് കഷണങ്ങള്‍ ഒന്നിനുമുകളില്‍ ഒന്നായി അടുക്കിയിരിക്കുന്നതുപോലെയായിരുന്നു. അതിനാല്‍ ഇത് സമുദ്രത്തിന് ചുറ്റും നീങ്ങുമ്പോള്‍ വഴക്കമുള്ളതും ദുര്‍ബലവുമാണ്. അത് വര്‍ഷങ്ങളോളം നീണ്ടുനിന്നു. എന്നാല്‍ ഇത് ഒടുവില്‍ നാലോ അഞ്ചോ കഷണങ്ങളായി വിഘടിച്ചു, പിന്നീട് അവയും പിരിഞ്ഞു. 'മഞ്ഞുമലകളെ നിരീക്ഷിക്കുകയും ഷിപ്പിംഗിന് അപകടസാധ്യതയുണ്ടെന്ന് നിര്‍ണ്ണയിക്കുകയും ചെയ്യുന്ന യുഎസ് നാഷണല്‍ ഐസ് സെന്റര്‍, എ 68 നിരീക്ഷണം നിര്‍ത്താന്‍ തീരുമാനിച്ചു. അതിന്റെ ശകലങ്ങള്‍ ഇപ്പോള്‍ അപകടകരമെന്ന് തരംതിരിക്കേണ്ട നിലവാരത്തേക്കാള്‍ ചെറുതാണ്. 

2017 ല്‍, ലാര്‍സന്‍ സിയില്‍ നിന്ന് എ 68 പിരിഞ്ഞയുടനെ, മിഡാസില്‍ നിന്നുള്ള ഗ്ലേസിയോളജിസ്റ്റുകള്‍ (ഒരു ബ്രിട്ടീഷ് ഗവേഷണ പ്രോജക്റ്റ്) ഇത് ഒരു പ്രകൃതിദത്ത സംഭവമാണെന്ന് അറിയിച്ചു. അതിന് ആഗോളതാപനവുമായി ബന്ധമുണ്ടോയെന്നു പഠിക്കപ്പെട്ടിട്ടില്ല. എങ്കിലും ഈ പ്രക്രിയ ലോകത്തെ നിരവധി അപകടസാധ്യതകളിലേക്ക് നയിക്കുന്നുവെന്ന് എല്ലാ വിദഗ്ധരും സമ്മതിക്കുന്നു. കാരണം ഇത് ഐസ് കൂടുതല്‍ അസ്ഥിരമാക്കുന്നു. എന്തായാലും, എ 68 ന്റെ യാത്ര അവസാനിച്ചു.

'മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി'

Latest Videos
Follow Us:
Download App:
  • android
  • ios