ചന്ദ്രനിലും ചൊവ്വയിലും മനുഷ്യവാസം ഒരുക്കാന്‍ ഇടങ്ങളോ?; നിര്‍ണ്ണായക കണ്ടെത്തല്‍

ചൊവ്വയുടെയും ചന്ദ്രന്റെയും ഉപരിതലത്തില്‍ കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലാവ സൃഷ്ടിച്ച ഉപരിതല അറകളെക്കുറിച്ച് ഗവേഷകര്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്. ഈ അറകള്‍ക്ക് കോസ്മിക് വികിരണങ്ങളില്‍ നിന്ന് രക്ഷനേടാന്‍ കഴിയുമെന്ന് സംഘം കണ്ടെത്തി.

Lava tubes on Mars and the Moon host planetary bases for future space exploration

ന്ദ്രന്റെയും ചൊവ്വയുടെയും ഉപരിതലത്തില്‍ അഗ്നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്നു രൂപം കൊണ്ട വലിയ ഗുഹകള്‍ ബഹിരാകാശ സഞ്ചാരികള്‍ക്കു ഗുണകരമാകുമെന്നു കണ്ടെത്തല്‍. ലാവ ഉറഞ്ഞു കൂടി രൂപപ്പെട്ടിരിക്കുന്ന ഈ ഗുഹകളും അറകളും വളരെ വലുതായതിനാല്‍ ഭാവിയിലെ ബഹിരാകാശ പര്യവേഷണത്തിനായി ഉപയോഗിക്കാന്‍ കഴിയുമെന്ന് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു.

ചൊവ്വയുടെയും ചന്ദ്രന്റെയും ഉപരിതലത്തില്‍ കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലാവ സൃഷ്ടിച്ച ഉപരിതല അറകളെക്കുറിച്ച് ഗവേഷകര്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്. ഈ അറകള്‍ക്ക് കോസ്മിക് വികിരണങ്ങളില്‍ നിന്ന് രക്ഷനേടാന്‍ കഴിയുമെന്ന് സംഘം കണ്ടെത്തി. ഇതു ഭൂമിയിലുള്ളതിനേക്കാള്‍ ആയിരം മടങ്ങ് വലുതാണെന്നും കണ്ടെത്തി. ഭൂമിയില്‍ കണ്ടെത്തിയ സമാനമായ അറകള്‍ സംഘം അളക്കുകയും മറ്റ് ഗ്രഹങ്ങളുടെ ഉപരിതലത്തിനടിയില്‍ ഉണ്ടെന്ന് കരുതുന്നവയുടെ വലുപ്പം കണക്കാക്കുകയും ചെയ്തു. ഇത്തരത്തില്‍ ഏറ്റവും വലിയ അറകള്‍ ചന്ദ്രനിലാണ് കാണപ്പെടുന്നത്, അവ നൂറ് അടി വരെ വീതിയും 25 മൈലിലധികം നീളവുമുള്ളവയാണ്, ഒരു ചെറിയ പട്ടണത്തിന്റെ വലിപ്പത്തിന് ഇത് മതിയെന്ന് ഗവേഷകസംഘം പറഞ്ഞു.

ഈ അറകള്‍ക്ക് കോസ്മിക് വികിരണങ്ങളില്‍ നിന്ന് രക്ഷനേടാനാവും. ചന്ദ്രനിലും ചൊവ്വയിലുമുള്ള ലാവ അറകളുടെ വലുപ്പവും അളവും നിര്‍ണ്ണയിക്കാന്‍ സംഘം വിവിധ ഇന്റര്‍പ്ലാനറ്ററി പ്രോബുകളില്‍ നിന്നുള്ള ഡാറ്റ ഉപയോഗിച്ചു. ഗുരുത്വാകര്‍ഷണം വളരെ കുറവായതിനാല്‍ ചന്ദ്രനില്‍ നിന്ന് കണ്ടെത്തിയ അറകള്‍ ഭൂമിയിലോ ചൊവ്വയിലോ ഉള്ളതിനേക്കാള്‍ വലുതാണ്. ഉയര്‍ന്ന റെസല്യൂഷനിലുള്ള ചിത്രങ്ങള്‍ അനുസരിച്ച് ഭൂമിയിലെ മാത്രമല്ല, ചന്ദ്രന്റെയും ചൊവ്വയുടെയും ഉപരിതലത്തിലും ഇതു കണ്ടെത്താന്‍ കഴിയും. തകര്‍ന്ന ലീനിയര്‍ അറകളെ നിരീക്ഷിച്ചാണ് പലപ്പോഴും ഇത് അനുമാനിക്കുന്നത്. ഈ അറള്‍ ചന്ദ്രന്റെയും ചൊവ്വയുടെയും ഉപരിതലത്തില്‍ ദൃശ്യമാകുന്ന രീതിയില്‍ കാണപ്പെടുന്നതിന് സമാനമാണത്രേ. പ്രത്യേകിച്ച് ഹവായ്, കാനറി ദ്വീപുകള്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ കാണപ്പെടുന്നതു പോലെയാണത്. 

ഭൂമി, ചന്ദ്രന്‍, ചൊവ്വ എന്നിവയില്‍ ലാവാ ഉത്പാദിപ്പിക്കുന്നതിനുള്ള വ്യത്യസ്ത വഴികള്‍ ഈ ചിത്രങ്ങള്‍ കാണിക്കുന്നു. വര്‍ഷങ്ങളായി വിവിധ ഇന്റര്‍പ്ലാനറ്ററി പേടകങ്ങള്‍ നടത്തിയ സാറ്റലൈറ്റ് ഇമേജുകളില്‍ നിന്നും ലേസര്‍ അല്‍ട്ടിമെട്രി ഉപകരണങ്ങളില്‍ നിന്നുമാണ് ഇവ എടുത്തത്. ചൊവ്വയിലെ, ചാന്ദ്ര ട്യൂബുകള്‍ യഥാക്രമം ഭൂമിയിലുള്ളതിനേക്കാള്‍ നൂറു മുതല്‍ ആയിരം മടങ്ങ് വീതിയുള്ളതാണെന്ന് ഗവേഷകര്‍ കണ്ടെത്തി, ഇവയ്ക്ക് 98 അടി വരെ വ്യാസമുണ്ട്. താഴ്ന്ന ഗുരുത്വാകര്‍ഷണവും ആദ്യകാല അഗ്‌നിപര്‍വ്വതത്തെ ബാധിച്ചതും ചന്ദ്രനിലും ചൊവ്വയിലുമുള്ള അറകള്‍ ഭൂമിയേക്കാള്‍ വലുതായിരിക്കുന്നത് എന്തുകൊണ്ടെന്ന് വിശദീകരിക്കാന്‍ ഇതു സഹായിച്ചുവെന്നു സംഘം വിശദീകരിച്ചു. 

ഈ വീതിയുള്ള ഗുഹകള്‍ ചന്ദ്രന്റെ ഉപരിതലത്തിനടിയിലൂടെ 25 മൈലിലധികം ദൂരം സഞ്ചരിക്കുന്നുണ്ടാവാമെന്ന് റിക്കാര്‍ഡോ പോസോബോണ്‍ പറഞ്ഞു. ഇതിനു വിശാലവും പരിരക്ഷിതവും സുസ്ഥിരവുമായ ഒരു അന്തരീക്ഷമുണ്ട്, മാത്രമല്ല അവ ഒരു ചെറിയ പട്ടണം മുഴുവനും ഉള്‍ക്കൊള്ളാന്‍ കഴിയുന്നത്ര വലുതാണ്.
 

Latest Videos
Follow Us:
Download App:
  • android
  • ios