ചന്ദ്രയാൻ ഇറങ്ങിയതിന് പിന്നാലെ ചന്ദ്രനിൽ സ്ഥലം വാങ്ങി ഇന്ത്യക്കാരൻ; ഏക്കറിന് എത്ര നൽകണം, എങ്ങനെ വാങ്ങാം

ന്യൂയോർക്ക് സിറ്റിയിലെ ലൂണാർ രജിസ്ട്രിയിൽ നിന്നാണ് സ്ഥലമിടപാട് നടത്തിയത്. ഓഗസ്റ്റ് 25ന് രജിസ്ട്രേഷൻ പൂർത്തിയായതായും ഇദ്ദേഹം പറഞ്ഞു.

Indian Man buys land on moon after chandrayaan 3 success prm

ദില്ലി: ചന്ദ്രയാൻ മൂന്ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങിയതിന് പിന്നാലെ ചന്ദ്രനിൽ സ്ഥലം വാങ്ങി ഇന്ത്യക്കാരൻ. ജമ്മു കശ്മീരിൽ നിന്നുള്ള വ്യവസായിയും വിദ്യാഭ്യാസ വിദ​ഗ്ധനുമായ രൂപേഷ് മാസനാണ് ചന്ദ്രനിൽ സ്ഥലം വാങ്ങാനുള്ള കരാറിലേർപ്പെട്ടത്. ജമ്മു കശ്മീരിലെയും ലേയിലെയും യു‌സി‌എം‌എ‌എസിന്റെ റീജിയണൽ ഡയറക്ടറാണ് 49 കാരനായ രൂപേഷ്.  ചന്ദ്രനിൽ സ്ഥലം വാങ്ങിയതിന്റെ രേഖകൾ ഇ​ദ്ദേഹം മാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസുമായി പങ്കിട്ടു. ലാക്കസ് ഫെലിസിറ്റാറ്റിസ് (സന്തോഷത്തിന്റെ തടാകം) എന്നറിയപ്പെടുന്ന ലൂണ എർത്ത്സ് മൂൺ, ട്രാക്റ്റ് 55-പാഴ്സൽ 10772ലാണ് സ്ഥവം വാങ്ങിയതെന്ന് രൂപേഷ് പറഞ്ഞു.

ന്യൂയോർക്ക് സിറ്റിയിലെ ലൂണാർ രജിസ്ട്രിയിൽ നിന്നാണ് സ്ഥലമിടപാട് നടത്തിയത്. ഓഗസ്റ്റ് 25ന് രജിസ്ട്രേഷൻ പൂർത്തിയായതായും ഇദ്ദേഹം പറഞ്ഞു. ചന്ദ്രൻ ഭാവിയിലെ പ്രതീക്ഷയുടെ അടയാളമാണെന്ന് രൂപേഷ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം ബാധിക്കുന്നവർക്ക് ചെലവ് കുറഞ്ഞ മനഃശാസ്ത്രപരമായ മാർ​ഗമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രനിൽ സ്ഥലം വാങ്ങുന്നത് ഭാവിയിലേക്കുള്ള തയ്യാറെടുപ്പായിരിക്കും. ചന്ദ്രനിലും മറ്റ് ഗ്രഹങ്ങളിലുമായി സെലിബ്രിറ്റികളും യുഎസ് മുൻ പ്രസിഡന്റുമാരുമടക്കം 675പേർ സ്ഥലം വാങ്ങിയിട്ടുണ്ടെന്നും അദ്ദേ​ഹം പറഞ്ഞു. ഓഗസ്റ്റ് 23നാണ് ചന്ദ്രനില്‍ ഇന്ത്യയുടെ ചന്ദ്രയാന്‍ മൂന്ന് സോഫ്റ്റ് ലാന്‍ഡിങ് നടത്തിയത്. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തില്‍ ആദ്യമായാണ് സോഫ്റ്റ് ലാന്‍ഡിങ് നടക്കുന്നത്. 

ചന്ദ്രനിൽ എങ്ങനെ സ്ഥലം വാങ്ങാം?

ചന്ദ്രനിലെ സ്വത്തുക്കൾ വാങ്ങുന്നതിനായി 1999ൽ ഇന്റർനാഷണൽ ലൂണാർ ലാൻഡ്സ് രജിസ്ട്രി (ILLR) ആരംഭിച്ചു. ഇതുവഴിയാണ് സ്ഥലം വാങ്ങുക. വെബ്‌സൈറ്റിലെ വിവരം അനുസരിച്ച് രൂപേഷ് മാസൻ സ്ഥലം വാങ്ങിയ  ചന്ദ്രനിലെ ഏരിയയിൽ പ്ലോട്ടിന്റെ നിലവിലെ നിരക്ക് ഏക്കറിന് 2,405 രൂപയാണ് (29.07 ഡോളർ). മഴയുടെ കടൽ, ബേ ഓഫ് റെയിൻബോസ് എന്നിങ്ങനെയുള്ള പേരുകളിലും ചന്ദ്രനിൽ സ്ഥലങ്ങളുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios