പിരമിഡ് നിർമിച്ചത് അന്യഗ്രഹജീവികളെന്ന് ഇലോൺ മസ്ക്; വിവാദം
കഴിഞ്ഞ ദിവസമായിരുന്നു ട്വീറ്റ്, അന്യഗ്രഹജീവികൾ ആകാം പിരമിഡ് നിർമിച്ചതെന്നാണ് മസ്ക് ആദ്യം കുറിച്ചത്.
ന്യൂയോര്‍ക്ക്: ലോകാത്ഭുതങ്ങളില്‍ ഒന്നായ ഈജിപ്തിലെ പിരമിഡ് നിർമിച്ചത് അന്യഗ്രഹജീവികളെന്ന അഭിപ്രായവുമായി സ്പേസ് എക്സ്, ടെസ്‌ല സിഇഒ ഇലോൺ മസ്ക്. ട്വിറ്ററിലെ തന്‍റെ പേജിലായിരുന്നു മസ്കിന്‍റെ വിവാദ പരാമര്‍ശം. എന്നാല്‍ വലിയ വിമര്‍ശനമാണ് ഇതിനെതിരെ ഉയര്‍ന്നത്. മസ്കിനെ വിമർശിച്ച് രംഗത്തെത്തി. ഈജിപ്തിന്റെ രാജ്യാന്തര സഹകരണ മന്ത്രി റാനിയ അൽ മഷാത് മസ്കിനെ ഈജിപ്തിലേക്ക് പിരമിഡ് കാണുവാന്‍ ക്ഷണിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു ട്വീറ്റ്, അന്യഗ്രഹജീവികൾ ആകാം പിരമിഡ് നിർമിച്ചതെന്നാണ് മസ്ക് ആദ്യം കുറിച്ചത്. ഇതിന് പിന്നാലെ ഇതിന് തെളിവെന്ന നിലയില്‍ 3800 വർഷങ്ങൾക്കു മുമ്പ് മനുഷ്യൻ നിർമിച്ച ഏറ്റവും ഉയർന്ന കെട്ടിടങ്ങളാണ് പിരമിഡുകൾ എന്നു തുടങ്ങുന്ന വിക്കിപീഡിയയിലെ വരികളും ബബിസിയുടെ ഒരു ലിങ്കും പങ്കുവച്ചു.
ഇതോടെയാണ് ചരിത്രകാരന്മാരും മറ്റും കൂട്ടത്തോടെ എത്തി മസ്കിന്‍റെ വാദത്തെ എതിര്‍ത്തത്. പിന്നാലെയാണ് ഈജിപ്ഷ്യന്‍ മന്ത്രിയുടെ ക്ഷണം. പിരമിഡുകളെ കുറിച്ച് അറിയാനും അതിന്റെ നിർമാണ രീതികൾ മനസിലാക്കാനും മസ്കിനെ സര്‍ക്കാർ ഈജിപ്തിലേക്കു ക്ഷണിച്ചു.
പിരമിഡുകൾ എങ്ങനെയാണ് നിർമിച്ചതെന്ന് ഞങ്ങളുടെ പുരാതന എഴുത്തുകളിൽ നിന്നു മനസിലാക്കാനും പിരമിഡുകൾ നിർമിച്ചവരുടെ ശവക്കല്ലറകൾ സന്ദർശിക്കാനും നിങ്ങളെയും സ്പേസ് എക്സിനെയും ഈജിപ്തിലേക്ക് ക്ഷണിക്കുന്നു. നിങ്ങൾക്കായി കാത്തിരിക്കുന്നു.– മന്ത്രി റാനിയ ട്വിറ്ററിൽ പറഞ്ഞു.