അടുത്ത മണിക്കൂറുകളില്‍ ചൈനീസ് റോക്കറ്റ് ഭൂമിയില്‍ പതിച്ചേക്കും

മണിക്കൂറില്‍ 28,000 കിലോമീറ്റര്‍ വേഗതയില്‍ ഭൂമിയെ വലം വയ്ക്കുന്ന റോക്കറ്റ് അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നതോടെ കത്തിയമരുമെന്നും കാര്യമായ വലിപ്പമുള്ള അവശിഷ്ടങ്ങള്‍ ഉണ്ടാകില്ലെന്നുമാണ് ചൈനീസ് നിലപാട്.
 

Chinese rocket will fall within 90 minutes

ചൈനയുടെ ലോങ് മാര്‍ച്ച് 5ബി റോക്കറ്റ് അവശിഷ്ടങ്ങള്‍ അടുത്ത മണിക്കുറുകളില്‍ ഭൂമിയില്‍ പതിച്ചേക്കും. ഒന്നര മണിക്കൂറിനുള്ളില്‍ ഭൂമിയിലെത്താനാണ് സാധ്യത. എവിടെയായിരിക്കും അവശിഷ്ടങ്ങള്‍ പതിക്കുകയെന്ന കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്.  ശാന്ത സമുദ്രത്തില്‍ പതിക്കാനാണ് നിലവില്‍ സാധ്യതയെന്നാണ് ഗവേഷകര്‍ പറയുന്നത്.

മണിക്കൂറില്‍ 28,000 കിലോമീറ്റര്‍ വേഗതയില്‍ ഭൂമിയെ വലം വയ്ക്കുന്ന റോക്കറ്റ് അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നതോടെ കത്തിയമരുമെന്നും കാര്യമായ വലിപ്പമുള്ള അവശിഷ്ടങ്ങള്‍ ഉണ്ടാകില്ലെന്നുമാണ് ചൈനീസ് നിലപാട്. ഏപ്രില്‍ 29നാണ് ചൈനയുടെ പുതിയ ബഹിരാകാശ നിലയത്തിന്റെ ആദ്യ ഭാഗവുമായി വിക്ഷേപിച്ച റോക്കറ്റിന്റെ അവശിഷ്ടമാണ് ഭ്രമണപഥത്തില്‍ കുടുങ്ങിപ്പോയത്.
 

Latest Videos
Follow Us:
Download App:
  • android
  • ios