കണ്ണടച്ച് തുറക്കും മുമ്പ് ഇറങ്ങാം; ലോകത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ വിമാനയാത്ര! അതും വെള്ളത്തിന് മുകളിലൂടെ...

വെള്ളത്തിന് മുകളിലൂടെയൊരു വിമാനയാത്ര, അധികം സമയമൊന്നും വേണ്ട വെറും ഒന്നര മിനിറ്റ് മതി.

this is the worlds shortest commercial flight service

ദീര്‍ഘദൂര യാത്രകള്‍ക്ക് ആളുകള്‍ ആശ്രയിക്കുന്ന യാത്രാ മാര്‍ഗമാണ് വിമാന സര്‍വീസുകള്‍. മറ്റ് യാത്രാ സംവിധാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ സമയത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്താമെന്നതാണ് വിമാന യാത്രകളെ കൂടുതല്‍ പ്രിയങ്കരമാക്കുന്നത്. എന്നാല്‍ ലോകത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ, ദൂരം കുറഞ്ഞ കൊമേഴ്സ്യല്‍ വിമാനയാത്ര ഏതെന്ന് അറിയാമോ?

മണിക്കൂറുകളൊന്നും വേണ്ടി വന്നില്ല ആ യാത്ര പൂര്‍ത്തിയാക്കാന്‍. വെറും ഒന്നര മിനിറ്റിനുള്ളില്‍ ലക്ഷ്യസ്ഥാനത്തെത്തും. വിശ്വസിക്കാന്‍ പ്രയാസമുണ്ടോ?ഇത് സത്യം തന്നെയാണ്. ഒരു സ്കോട്ടിഷ് വിമാനമാണ് വെറും 2 മിനിറ്റില്‍ താഴെ സമയം കൊണ്ട് യാത്ര പൂര്‍ത്തിയാക്കുന്നത്. ലോഗന്‍എയര്‍ വിമാന കമ്പനിയുടെ ഈ സര്‍വീസ് വെസ്റ്റ്റേയിലെ ഓക്നി ഐലന്‍ഡിനെയും പാപ വെസ്റ്റ്റേയെയും ബന്ധിപ്പിക്കുന്നതാണ്. 2.7 കിലോമീറ്ററില്‍ താഴെ മാത്രമാണ് ദൂരം. ഒന്നര മിനിറ്റ് തികച്ച് വേണ്ടി വരില്ല യാത്ര പൂര്‍ത്തിയാക്കാന്‍. ശരാശരി ഒരു മിനിറ്റ് 14 സെക്കന്‍ഡാണ് ഈ യാത്രയ്ക്ക് വേണ്ടത്. അതേസമയം നല്ല കാലാവസ്ഥയാണെങ്കില്‍ വെറും 47 സെക്കന്‍ഡില്‍ ഈ യാത്ര പൂര്‍ത്തിയാക്കാമെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെയുള്ള റെക്കോര്‍ഡ് സമയം 53 സെക്കന്‍ഡാണ്. പൈലറ്റ് സ്റ്റുവര്‍ട്ട് ലിങ്ക്ലാറ്റര്‍ പറത്തിയപ്പോഴാണ് ഈ റെക്കോര്‍ഡ്. വെള്ളത്തിന് മുകളിലൂടെ 1.7 മൈല്‍ ദൂരം താണ്ടി വേണം ലക്ഷ്യസ്ഥാനത്തെത്താൻ. ഇത് എഡിന്‍ബറോ എയര്‍പോര്‍ട്ടിന്‍റെ റണ്‍വേയുടെ ഏകദേശം അതേ ദൂരം തന്നെയാണ്. 

സ്‌കോട്‌ലന്‍ഡിലാണ് ഓക്‌നി. 1967-ലാണ് സര്‍വീസ് ആരംഭിച്ചത്. ശനിയും ഞായറുമൊഴികെ എല്ലാദിവസവും രണ്ട് ഭാഗത്തേക്കും വിമാന സര്‍വീസുണ്ട്. ശനിയാഴ്ചകളില്‍ വെസ്റ്റ്രേയില്‍നിന്ന് പാപ വെസ്റ്റ്രേയിലേക്കും ഞായറാഴ്ച തിരിച്ചും മാത്രമാണ് സര്‍വീസുള്ളത്. രണ്ട് ഐലന്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ സര്‍വീസ് വിദ്യാര്‍ത്ഥികളുടെയും ജോലിക്കാരുടെയും ട്രാന്‍സ്പോര്‍ട്ടേഷനായാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ വിമാന യാത്രയെന്ന സവിശേഷത ഉള്ളതിനാല്‍ വിനോദസഞ്ചാരികളും ഈ സര്‍വീസ് പ്രയോജനപ്പെടുത്താറുണ്ട്.  20 മുതല്‍ 30 പൗണ്ട് വരെയാണ് ഈ സര്‍വീസിന്‍റെ നിരക്ക്. 

Latest Videos
Follow Us:
Download App:
  • android
  • ios