അച്ഛനും രണ്ടാനമ്മയും അഞ്ചുവയസുകാരനെ ക്രൂരമർദനത്തിനിരയാക്കിയ കേസ്; വാദം പൂർത്തിയായി, വിധി ഈ മാസം

ഏറെ നാളത്തെ ചികിത്സക്ക് ശേഷമാണ് ഷെഫീഖ് അപകടനില തരണം ചെയ്‍തത്. തലച്ചോറിനേറ്റ ഗുരുതര പരിക്ക് കുട്ടിയുടെ ബുദ്ധിവികാസത്തേയും സംസാരശേഷിയേയും ബാധിച്ചു.

shafeeq murder attempt case verdict may be this month

ഇടുക്കി: നാടിനെ നടുക്കിയ ഷെഫീഖ് വധശ്രമ കേസിലെ വാദം തൊടുപുഴ ഒന്നാം അഡീഷണല്‍ കോടതിയില്‍ പൂര്‍ത്തിയായി. ഈ മാസം തന്നെ കേസില്‍ വിധി പറഞ്ഞേക്കുമെന്നാണ് സൂചന. 2013 ജൂലായിലാണ് നാലര വയസ്സുകാരൻ ഷെഫീഖ് പ്രതികളായ അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂര മർദനത്തിന് ഇരയായത്. സംഭവശേഷം ഷെഫീഖ് വർഷങ്ങളായി അൽ- അസ്ഹർ മെഡിക്കൽ കോളേജിന്റെ സംരക്ഷണയിലാണുള്ളത്. രാഗിണി എന്ന ആയയാണ് കുട്ടിയെ പരിചരിക്കുന്നത്.

ഏറെ നാളത്തെ ചികിത്സക്ക് ശേഷമാണ് ഷെഫീഖ് അപകടനില തരണം ചെയ്‍തത്. തലച്ചോറിനേറ്റ ഗുരുതര പരിക്ക് കുട്ടിയുടെ ബുദ്ധിവികാസത്തേയും സംസാരശേഷിയേയും ബാധിച്ചു. നടക്കാനുമാകില്ല. ഇരുഭാഗങ്ങളുടെയും വിശദമായ വാദം കോടതി കേട്ടു. 2021ല്‍ തുടങ്ങിയ വിചാരണ കഴിഞ്ഞ ഓ​ഗസ്റ്റിൽ പൂര്‍ത്തിയായിരുന്നു. ജ‍ഡ്‍ജി ആഷ് കെ ബാൽ ഷെഫീഖിനെ ആശുപത്രിയില്‍ നേരിട്ടെത്തി കണ്ടിരുന്നു. ആരോഗ്യനില മനസിലാക്കാനായിരുന്നു സന്ദർശനം.  പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി എസ് രാജേഷാണ് ഹാജരാകുന്നത്.  
 

Latest Videos
Follow Us:
Download App:
  • android
  • ios