കമ്മീഷൻ കിട്ടും, ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങണം, വൻ തുക പിൻവലിക്കുന്നത് 3 പേർ; ഒടുവിൽ പണി കിട്ടി, അറസ്റ്റിൽ

യുവാക്കൾക്കളേയും കോളേജ് വിദ്യാർത്ഥികളേയും ട്രേഡിംഗിനായും, ഇൻകം ടാക്സിൽ പെടാതിരിക്കാനുമാണെന്ന് പറഞ്ഞ് അവരുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങി ആ അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് രൂപയുടെ പണമിടപാടുകളാണ് ഇവർ നടത്തിയത്. 

 Three persons were arrested in the case of illegal money transfer of lakhs at thrissur

തൃശൂർ: യുവാക്കളുടെയും കോളേജ് വിദ്യാർത്ഥികളുടെയും പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങി അനധികൃതമായി ലക്ഷങ്ങളുടെ പണമിടപാട് നടത്തിയ കേസ്സിൽ മൂന്ന് പേർ അറസ്റ്റിൽ. കയ്പമംഗലം കാക്കാത്തിരുത്തി സ്വദേശി ആനക്കോട്ട് വീട്ടിൽ താജുദ്ധീൻ (52), കയ്പമംഗലം സ്വദേശി കാക്കശ്ശേരി റെമീസ് (26), ചളിങ്ങാട് ചമ്മിണിയിൽ വീട്ടിൽ അബ്ദുൾ മാലിക്ക് (54) എന്നിവരെയാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.

യുവാക്കൾക്കളേയും കോളേജ് വിദ്യാർത്ഥികളേയും ട്രേഡിംഗിനായും, ഇൻകം ടാക്സിൽ പെടാതിരിക്കാനുമാണെന്ന് പറഞ്ഞ് അവരുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങി ആ അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് രൂപയുടെ പണമിടപാടുകളാണ് ഇവർ നടത്തിയത്. ഇത്തരത്തിൽ ശേഖരിക്കുന്ന അക്കൗണ്ടുകളിലേക്ക് വരുന്ന പണം യുവാക്കളെ കൊണ്ട് തന്നെ ചെക്ക് വഴി പിൻവലിപ്പിച്ച് നിസാരകമ്മീഷൻ നൽകി കൈക്കലാക്കുകയാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറയുന്നു. എന്നാൽ ഇത്തരത്തിൽ അക്കൗണ്ടുകൾ തുടങ്ങിയ നിരവധി യുവാക്കളുടെ അക്കൗണ്ടുകളിൽ വന്ന പണം ഫ്രീസ് ചെയ്യപ്പെടുകയും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പൊലീസ് ഏജൻസികൾ ഇവർക്ക് ഹാജരാകുവാൻ നോട്ടീസ് അയക്കുകയും ചെയ്തതോടെയാണ് തങ്ങളുടെ അക്കൗണ്ടുകളിലേക്ക് വരുന്ന പണം എവിടെയോ തട്ടിപ്പ് നടത്തി നേടിയ പണമാണെന്ന് യുവാക്കൾക്ക് മനസ്സിലാകുന്നത്. 

ലോൺ അടയ്ക്കാൻ ശേഷിയുണ്ട്, പക്ഷെ അടച്ചില്ല, തൂണേരി സ്വദേശി കുടുങ്ങി, ഇനി ലോണടച്ചാൽ മാത്രം ജയിൽ മോചനമെന്ന് കോടതി

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios