തൊട്ടടുത്ത മുറിയില്‍ ഉറങ്ങിക്കിടന്ന ദമ്പതികളുടെ ചിത്രവും വീഡിയോയും പകര്‍ത്തി; പ്രവാസി യുവാവിന് ജയില്‍ ശിക്ഷ

താമസസ്ഥലത്തെ മറ്റൊരു മുറിയില്‍ ഉറങ്ങിക്കിടന്ന ദമ്പതികളുടെ ദൃശ്യങ്ങളും ചിത്രങ്ങളും, മുറികള്‍ തമ്മില്‍ വേര്‍തിരിച്ചിരുന്ന തടികൊണ്ട് നിര്‍മ്മിച്ച ഭിത്തിയിലെ ചെറിയ ദ്വാരം വഴിയാണ് പ്രതി എടുത്തത്. ഭര്‍ത്താവാണ് ഭിത്തിയിലെ ദ്വാരത്തില്‍ ഒരു മൊബൈല്‍ ഫോണ്‍ സ്ഥാപിച്ചതായി കണ്ടെത്തിയത്.

Man jailed in dubai for taking illicit pictures and video of married couple

ദുബൈ: തൊട്ടടുത്ത മുറിയില്‍ ഉറങ്ങിക്കിടന്ന ദമ്പതികളുടെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയ പ്രവാസി യുവാവിന് ജയില്‍ശിക്ഷ. ദുബൈയിലാണ് സംഭവം. 26കാരനായ പ്രവാസിക്കാണ് ക്രിമിനല്‍ കോടതി രണ്ടു മാസത്തെ ജയില്‍ ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധിക്ക് ശേഷം ഇയാളെ നാടുകടത്തും. വിവാഹിതരായ ദമ്പതികളുടെ സ്വകാര്യതയില്‍ കടന്നുകയറിയതും അനധികൃതമായി ദൃശ്യങ്ങള്‍ പകര്‍ത്തിയതുമാണ് പ്രതിക്കെതിരെ ചുമത്തിയ കുറ്റം. 

താമസസ്ഥലത്തെ മറ്റൊരു മുറിയില്‍ ഉറങ്ങിക്കിടന്ന ദമ്പതികളുടെ ദൃശ്യങ്ങളും ചിത്രങ്ങളും, മുറികള്‍ തമ്മില്‍ വേര്‍തിരിച്ചിരുന്ന തടികൊണ്ട് നിര്‍മ്മിച്ച ഭിത്തിയിലെ ചെറിയ ദ്വാരം വഴിയാണ് പ്രതി എടുത്തത്. ഭര്‍ത്താവാണ് ഭിത്തിയിലെ ദ്വാരത്തില്‍ ഒരു മൊബൈല്‍ ഫോണ്‍ സ്ഥാപിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് പ്രതിയുടെ പക്കല്‍ നിന്നും ഇത് കൈവശപ്പെടുത്തുകയും വിവരം ഉടന്‍ പൊലീസില്‍ അറിയിക്കുകയുമായിരുന്നു. 25 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ പ്രതിയുടെ ഫോണില്‍ നിന്ന് കണ്ടെടുത്തു. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് ദുബൈ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. അവിടെ നിന്നും കേസ് കോടതിയിലെത്തുകയായിരുന്നു. 

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ ദമ്പതികള്‍ ഒരു ഷെയേര്‍ഡ് റെസിഡന്‍സിലാണ് താമസിച്ചിരുന്നത്. ഇവിടെ മറ്റൊരു മുറിയിലാണ് പ്രതിയായ യുവാവ് താമസിച്ചിരുന്നത്. തങ്ങളുടെ സ്വകാര്യത ലംഘിക്കപ്പെട്ടതായി യുവതിയുടെ ഭര്‍ത്താവ് പരാതിപ്പെടുകയായിരുന്നു. ഇവര്‍ താമസിച്ചിരുന്ന വീട്ടിലെ മുറികള്‍ തടികൊണ്ട് നിര്‍മ്മിച്ച ഭിത്തി ഉപയോഗിച്ചാണ് വേര്‍തിരിച്ചിരുന്നത്. 

Read More -  രണ്ടു വര്‍ഷത്തിനിടെ ദുബൈയില്‍ അറസ്റ്റിലായത് 432 അന്താരാഷ്ട്ര പിടികിട്ടാപ്പുള്ളികള്‍

അനധികൃത മസാജ് കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ ദുബൈയില്‍ വ്യാപക പരിശോധന 

ദുബൈ: അനധികൃതമായി പ്രവര്‍ത്തിക്കുന്ന മസാജ് കേന്ദ്രങ്ങള്‍ കണ്ടെത്താനായി ദുബൈ പൊലീസ് പരിശോധന തുടങ്ങി. നിയമം ലംഘിച്ചതായി കണ്ടെത്തിയ 91 ഫ്‌ലാറ്റുകളാണ് ഇതിനകം അധികൃതര്‍ അടച്ചുപൂട്ടിയത്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന മസാജ് കേന്ദ്രങ്ങളില്‍ പോകരുതെന്ന് പൊലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കവര്‍ച്ചയും കൊലപാതകവും വരെ ഇതുവഴി സംഭവിക്കാമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. 

Read More-  സന്ദര്‍ശക വിസയിലെത്തിയ പ്രവാസി മലയാളി മരിച്ചു

അനധികൃത മസാജ് കേന്ദ്രങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കുന്നതിനായി നിരവധി ക്യാമ്പയിനുകള്‍ പൊലീസ് തുടങ്ങിയതായി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ ജമാല്‍ സാലിം അല്‍ ജല്ലാഫ് പറഞ്ഞു. ഇത്തരം മസാജ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങള്‍ പൊലീസ് കണ്ടെത്തുകയും ഈ മസാജ് സേവന കാര്‍ഡുകള്‍ വിതരണം ചെയ്തവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Latest Videos
Follow Us:
Download App:
  • android
  • ios