ഒരാഴ്ച നീണ്ട പരിശോധന; കുവൈത്തില്‍ കണ്ടെത്തിയത് 20,391 ട്രാഫിക് നിയമലംഘനങ്ങൾ

142 വാഹനങ്ങളും 70 സൈക്കിളുകളും ഉടമകളോ ഡ്രൈവർമാരോ ഗുരുതരമായ നിയമലംഘനം നടത്തിയതിനാൽ പിടിച്ചെടുക്കുകയും ചെയ്തു.

kuwait authorities found 20391 traffic violations in one week

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒരാഴ്ച നീണ്ട ട്രാഫിക് പരിശോധനയില്‍ 20,391 ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തി. മേജർ ജനറൽ യൂസഫ് അൽ ഖദ്ദയുടെ നേതൃത്വത്തിലാണ് ട്രാഫിക് സെക്ടർ ഒരാഴ്ച നീണ്ട ട്രാഫിക്ക് പരിശോധന ക്യാമ്പയിൻ നടത്തിയത്. മാർച്ച് ഒമ്പത് മുതൽ 15 വരെ ആറ് ഗവർണറേറ്റുകളിൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻറുകള്‍ നടത്തിയ ക്യാമ്പയിനുകളിലാണ് 20,391 ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. 

142 വാഹനങ്ങളും 70 സൈക്കിളുകളും ഉടമകളോ ഡ്രൈവർമാരോ ഗുരുതരമായ നിയമലംഘനം നടത്തിയതിനാൽ പിടിച്ചെടുക്കുകയും ചെയ്തു. വിവിധ കുറ്റകൃത്യങ്ങൾ ചെയ്തതിന് നിയമപ്രകാരം തിരയുന്ന 12 പേരാണ് പിടിയിലായിട്ടുള്ളത്. കാലാവധി കഴിഞ്ഞ റെസിഡൻസി പെർമിറ്റ് കൈവശമുള്ള ഒമ്പത് പ്രവാസികൾ, ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 23 പ്രായപൂർത്തിയാകാത്തവർ, ഗുരുതരമായ ഗതാഗത നിയമലംഘനം നടത്തിയ 57 വ്യക്തികൾ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. കുറ്റകൃത്യങ്ങൾക്കായി ഉപയോഗിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ട 28 വാഹനങ്ങളും പിടിച്ചെടുത്തു. ശുവൈഖിലെ വർക്ക്ഷോപ്പുകളിലും പരിശോധനകൾ നടന്നു.

Read Also -  'വാര്‍ ഓണ്‍ ഡ്രഗ്സ്'; 22000 കിലോ ഹാഷിഷും 174 കിലോ കൊക്കെയ്നും ലഹരി ഗുളികകളും, സൗദിയിൽ വന്‍ ലഹരിമരുന്ന് വേട്ട

മാനദണ്ഡങ്ങള്‍ ലംഘിച്ചു; റമദാനില്‍ 47 തെരുവു കച്ചവടക്കാര്‍ അറസ്റ്റില്‍

ദുബൈ: പൊതുജനാരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച 47 അനധികൃത തെരുവുകച്ചവടക്കാരെ അറസ്റ്റ് ചെയ്ത് ദുബൈ പൊലീസ്. റമദാന്‍ തുടക്കം മുതല്‍ ഇതുവരെയാണ് ഇത്രയും പേര്‍ അറസ്റ്റിലായത്. അനധികൃതമായി പഴങ്ങളും പച്ചക്കറികളും വില്‍ക്കാന്‍ ശ്രമിച്ച നിരവധി വാഹനങ്ങളും പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു. 

തെരുവു കച്ചവടക്കാരില്‍ നിന്നോ ലൈസന്‍സില്ലാതെ പാര്‍ക്ക് ചെയ്ത വാഹനങ്ങളിലോ വില്‍ക്കുന്ന ഭക്ഷ്യ വസ്തുക്കള്‍ വാങ്ങുന്നതില്‍ അപകടസാധ്യതയുണ്ട്. ഇവ ചിലപ്പോള്‍ കാലാവധി കഴിഞ്ഞതോ ഉറവിടം അറിയാത്തത്തോ, നിലവാരം പുലര്‍ത്താത്തോ, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആവാമെന്ന് ദുബൈ പൊലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ വിഭാഗത്തിലെ നുഴഞ്ഞുകയറ്റക്കാരെ നിയന്ത്രിക്കുന്ന വിഭാഗത്തിന്‍റെ മേധാവി ലെഫ്. കേണല്‍ താലിബ് മുഹമ്മദ് അല്‍ അമീരി പറഞ്ഞു. അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയാനും സുരക്ഷ ഉറപ്പാക്കാനുമുള്ള ദുബൈ പൊലീസിന്‍റെ പരിശ്രമത്തിന്‍റെ ഭാഗമാണ് ഈ അറസ്റ്റുകളെന്ന് അധികൃതര്‍ അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios