ജീവിതത്തിൽ ഒരുകൂട്ട് വേണമെന്ന് എനിക്കിപ്പോൾ തോന്നുന്നുണ്ട്; നിഷ സാരംഗ്
തനിക്കൊരു കൂട്ട് വേണമെന്ന് തോന്നുണ്ടെന്ന് നിഷ.
മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് നിഷ സാരംഗ്. കാലങ്ങളായുള്ള അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നിഷ, പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ വിവാഹതിയായി രണ്ട് പെണ്‍മക്കളുടെ അമ്മയായ ശേഷം ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് സിംഗിള്‍ മദറായി മുന്നോട്ട് പോകുകയാണ്. ഇപ്പോഴിതാ തനിക്കൊരു കൂട്ട് വേണമെന്ന് തോന്നുണ്ടെന്ന് പറയുകയാണ് നിഷ.
"ഒരു കൂട്ട് വേണമെന്ന് തോന്നുന്നുണ്ട്. അതിന് കാരണവുമുണ്ട്. കുട്ടികൾ വലുതായി കഴിയുമ്പോൾ അവർ നമ്മുടെ ഒരു കാറ്റഗറിയല്ല. നമ്മൾ പറയുന്നതും ചിന്തിക്കുന്നതും അവർക്ക് ഇഷ്ടപെടണമെന്നില്ല. ആ അവസരത്തിൽ നമുക്ക് പറയുന്നത് കേൾക്കാനും നമ്മളെ കേൾക്കാനും നമുക്ക് പറയാനും ഒരാള് വേണമെന്ന് തോന്നി തുടങ്ങും. വെറുതെ ഇരുന്ന് നമ്മൾ കരയാൻ തുടങ്ങും. തിരക്കുകളിൽ ഒടിനടക്കുന്നൊരാളാണ് ഞാൻ. അതിന്റെ ഇടവേളകളിൽ കാര്യങ്ങൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തോ ആരെയെങ്കിലും ഒരാളെ ആവശ്യമാണ്. വീട്ടിൽ നമ്മളെ കേൾക്കാൻ ആളില്ലെങ്കിൽ മൈൻഡ് മാറിപ്പോകും. 50 വയസിന് ശേഷം എന്നെ എനിക്ക് സന്തോഷത്തോടെ നിർത്തിയാൽ മാത്രമെ, എന്റെ ആരോഗ്യത്തെ നാളെ ഉപയോഗിക്കാൻ പറ്റൂ. അപ്പോൾ ഞാൻ എന്നെ നോക്കണം", എന്നായിരുന്നു നിഷയുടെ വാക്കുകൾ. ഒറിജിനല്‍സ് എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു നടി.
മക്കളോട് ദേഷ്യപ്പെടേണ്ടി വന്നിട്ടുള്ള സാഹചര്യത്തെക്കുറിച്ച് നിഷ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുന്നുണ്ട്. "ഒരിക്കല്‍ തനിക്ക് നിയന്ത്രണം നഷ്ടമായ സംഭവം ഉണ്ടായിട്ടുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു. ഇളയ മകളുടെ പിറന്നാളിന് മുന്നോടിയായി ഞങ്ങള്‍ ഡ്രസ്സ് വാങ്ങാന്‍ പോയതായിരുന്നു. അവള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഉടുപ്പ് തന്നെ വാങ്ങി. അതിന്റെ പൈസ എല്ലാം കൊടുത്ത് തിരിച്ചിറങ്ങാന്‍ നേരത്ത് മറ്റൊരു ഡ്രസ്സ് അവളുടെ ശ്രദ്ധയില്‍പ്പെട്ടു.അതും കൂടി വേണമെന്ന് വാശി പിടിക്കാന്‍ തുടങ്ങി. എനിക്ക് കുറച്ച് പിശുക്കിന്റെ അസുഖം ഒക്കെ ഉള്ള ആളാണ്. ഒരു മാസത്തില്‍ എത്രയാണ് വരുമാനം ഉള്ളത് അതില്‍ ഇത്ര മാത്രമേ ചിലവഴിക്കുകയുള്ളൂ, ഇത്ര സേവ് ചെയ്യും എന്നൊക്കെ തീരുമാനം എനിക്കുണ്ട്. അത് മക്കള്‍ക്കും അറിയാവുന്നതാണ്. ചെലവിനുള്ള തുക മാത്രമേ ചെലവിനായി ഉപയോഗിക്കുകയുള്ളൂ. അതൊരു വാശി മാത്രമല്ല ഞാന്‍ ശീലിച്ചതാണ്. പക്ഷേ അവള്‍ക്ക് ഇഷ്ടപ്പെട്ട ആ വസ്ത്രം വേണമെന്ന് പറഞ്ഞ് വഴക്ക് കൂടി. കഷ്ടപ്പെട്ട് അവളെ വീട്ടിലെത്തിച്ചെങ്കിലും അന്നുമുതല്‍ അവള്‍ മുറിയില്‍ കയറി വാതില്‍ അടച്ചിരുന്നു".
പ്രതികാരത്തിന്‍റെ ചോരപ്പാടുകളുമായി 'രുധിരം'; രാജ് ബി ഷെട്ടി-അപർണ ചിത്രം ചലച്ചിത്ര മേളയിൽ
"ഇതോടെ നിവൃത്തിയില്ലാതെ വാതിലിനിട്ട് ഒറ്റ ചവിട്ട് ചവിട്ടി. ഇതോടെ വാതില്‍ തുറന്നു. പിന്നെ രണ്ടുദിവസം ഭക്ഷണം കഴിക്കാത്തതിന്റെ ക്ഷീണം ഉണ്ടായിരുന്നതിനാല്‍ മകളെ ആശുപത്രിയില്‍ കൊണ്ടു പോകുകയും ട്രിപ്പിട്ടതിനുശേഷം തിരികെ കൊണ്ടുവരുകയും ചെയ്തു. ആശുപത്രിയില്‍ എത്തിയശേഷം അവള്‍ എന്നോട് ക്ഷമ പറഞ്ഞു. പിന്നീട് അവളുടെ സങ്കടം കണ്ട് ഏതോ ഒരു സുഹൃത്ത് ആ വസ്ത്രം തന്നെ വാങ്ങിക്കൊടുത്തു. പക്ഷേ ഞാന്‍ അത് ചെയ്തില്ല", എന്നും നിഷ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..