ലോകകപ്പ് ആതിഥേയത്വം; സൽമാൻ രാജാവിനെ അഭിനന്ദിച്ച് കിരീടാവകാശി
പത്ത് വര്‍ഷം കഴിഞ്ഞ് നടക്കാനിരിക്കുന്ന ലോകകപ്പിനായി ഇപ്പോഴേ പദ്ധതികള്‍ ആവിഷ്കരിച്ച് തുടങ്ങിയിരിക്കുകയാണ് സൗദി അറേബ്യ.
റിയാദ്: ലോകകായിക മാമാങ്കത്തിന്‍റെ ആതിഥേയത്വം നേടിയതിന് സൗദി ഭരണാധികാരി സൽമാൻ രാജാവിനെ അഭിനന്ദിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ. ഫിഫയുടെ പ്രഖ്യാപനമുണ്ടായി നിമിഷങ്ങൾക്കുള്ളിൽ നേരിട്ട് അഭിനന്ദനം അറിയിക്കുകയായിരുന്നു.
ഫുട്ബോളിന്‍റെ വികസനത്തിന് സംഭാവന നൽകാനുള്ള സൗദി അറേബ്യയുടെ മഹത്തായ ദൃഢനിശ്ചയത്തെ കിരീടാവകാശി ഊന്നിപ്പറഞ്ഞു. ലോകത്തിന്‍റെ വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള 48 ടീമുകളുടെ പങ്കെടുപ്പിച്ച് ലോകകപ്പ് ഒറ്റയ്ക്ക് സംഘടിപ്പിക്കാൻ പോകുന്ന ആദ്യ രാജ്യമെന്ന ചരിത്രം കുറിക്കാനാണ് സൗദി അറേബ്യ ഒരുങ്ങുന്നത്. ലോകമെമ്പാടുമുള്ള ഫുട്ബോൾ കളി വികസിപ്പിക്കുന്നതിന് സംഭാവന നൽകാനും രാജ്യത്തെ ജനങ്ങളുടെ ഊർജം അതിന്‍റെ മഹത്തായ കഴിവുകളും സാധ്യതകളും ഉപയോഗിച്ച് സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സഹിഷ്ണുതയുടെയും സന്ദേശങ്ങൾ പ്രചരിപ്പിക്കാനുള്ള സൗദിയുടെ മഹത്തായ ദൃഢനിശ്ചയത്തെയും കിരീടാവകാശി സുചിപ്പിച്ചു. ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം ലേലത്തിലൂടെ ഔദ്യോഗികമായി നേടിയത് അതിെൻറ ഫലങ്ങളിലൊന്നാണെന്നും കിരീടാവകാശി പറഞ്ഞു.
Read Also - പ്രത്യേക അതോറിറ്റി രൂപീകരിക്കും; 2034 ലോകകപ്പ് അതിഗംഭീരമാക്കാൻ തയ്യാറെടുപ്പുകളുമായി സൗദി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം