വയനാട് ദുരിതബാധിതർക്ക് താൽക്കാലിക വീട് കണ്ടെത്താൻ ഓൺലൈൻ പ്ലാറ്റ്‍ഫോമുമായി ഒരു കൂട്ടം പ്രവാസികൾ

സർക്കാർ സംവിധാനങ്ങളെക്കൂടി ഇതിലേക്ക് കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്ന് നേതൃത്വം നൽകിയ പ്രവാസികൾ പറഞ്ഞു.

expatriates set online platform for supporting wayanad landslide victims to find houses

വയനാട്: വയനാട്ടിൽ ദുരന്തത്തെത്തുടർന്ന് താമസിക്കാൻ താൽക്കാലിക വീടാവശ്യമുള്ളവർക്കായി വീട് കണ്ടെത്താൻ ഓൺലൈൻ പ്ലാറ്റ്‍ഫോമൊരുക്കി ഒരുകൂട്ടം പ്രവാസികൾ. 'supportwayanad.com'എന്ന പോർട്ടൽ വീടാവശ്യമുള്ളവരെയും വീട് നൽകാൻ തയാറുള്ളവരെയും തമ്മിൽ ബന്ധിപ്പിക്കാനാണ് ശ്രമം. 

പ്രവാസികളുടേതുൾപ്പടെയുള്ള ഒഴിഞ്ഞ വീടുകളെ ലക്ഷ്യമിട്ടാണ് പോർട്ടൽ തുടങ്ങിയതെങ്കിലും വീട് നൽകാൻ സന്നദ്ധരായ ആർക്കും ഇത് ഉപയോഗപ്പെടുത്താം. സർക്കാർ സംവിധാനങ്ങളെക്കൂടി ഇതിലേക്ക് കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്ന് നേതൃത്വം നൽകിയ പ്രവാസികൾ പറഞ്ഞു. പോര്‍ട്ടൽ വഴി ഒഴിഞ്ഞ വീടുകൾ രജിസ്റ്റർ ചെയ്യാം. താമസത്തിനായി ഈ വീടുകൾ നൽകാനാകും. 

Read Also -  താമസിക്കുന്ന കെട്ടിടത്തിന്‍റെ ആറാം നിലയിൽ നിന്ന് ചാടി നഴ്സ് മരിച്ചു; മൃതദേഹം നാട്ടിലെത്തിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios