ബഹ്‌റൈനില്‍ വ്യാപക പരിശോധന; നിരവധി നിയമലംഘനങ്ങള്‍, 152 പേരെ നാടുകടത്തി

പിടിയിലായവരിൽ കൂടുതലും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി നിയമങ്ങളും ബഹ്‌റൈനിലെ താമസ നിയമങ്ങളും ലംഘിച്ചവരാണ്. 

(ഫയൽ ചിത്രം)

152 violators deported from bahrain after inspection campaigns

മനാമ: ബഹ്‌റൈനില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി നടത്തിയ പരിശോധനകളില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തി. 1,780 പരിശോധനാ ക്യാമ്പയിനുകള്‍ നടത്തിയതില്‍ നിന്ന് താമസ വിസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 33 അനധികൃത തൊഴിലാളികളെയാണ് പിടികൂടിയത്.

നിയമലംഘകരായ 152 പേരെ നാടുകടത്തി. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി നിയമങ്ങളും ബഹ്‌റൈനിലെ താമസ നിയമങ്ങളും ലംഘിച്ചവരാണ് കൂടുതലായും പിടിയിലായത്. ദേ​ശീ​യ​ത, പാ​സ്‌​പോ​ർ​ട്ട്, റെ​സി​ഡ​ന്റ്സ് അ​ഫ​യേ​ഴ്‌​സ്, ഗ​വ​ർ​ണ​റേ​റ്റി​ന്റെ ബ​ന്ധ​പ്പെ​ട്ട പൊ​ലീ​സ് ഡ​യ​റ​ക്‌​ട​റേ​റ്റ്, ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് വെ​ർ​ഡി​ക്റ്റ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ആ​ൻ​ഡ് ആ​ൾ​ട്ട​ർ​നേ​റ്റി​വ് സെ​ന്റ​ൻ​സി​ങ്, ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് സി​വി​ൽ ഡി​ഫ​ൻ​സ്, വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രാ​ല​യം, ബ​ഹ്‌​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ് എ​ക്‌​സി​ബി​ഷ​ൻ അ​തോ​റി​റ്റി എ​ന്നീ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ കാ​മ്പ​യി​നി​ൽ പ​​ങ്കെ​ടു​ത്തു.

32 സം​യു​ക്ത പ​രി​ശോ​ധ​ന കാ​മ്പ​യി​നു​ക​ൾ​ക്ക് പു​റ​മെ, കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ൽ 18 കാ​മ്പ​യി​നു​ക​ളും ന​ട​ന്നു. മു​ഹ​റ​ഖ് ഗ​വ​ർ​ണ​റേ​റ്റി​ൽ ആ​റ്, നോ​ർ​ത്തേ​ൺ ഗ​വ​ർ​ണ​റേ​റ്റി​ൽ ആ​റ്, സ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റി​ൽ ര​ണ്ട് എ​ന്നി​ങ്ങ​നെ പ​രി​ശോ​ധ​ന കാ​മ്പ​യി​നു​ക​ൾ ന​ട​ത്തി.

Read Also - 10 വർഷത്തിനിടെ റെസിഡൻസി നിയമങ്ങൾ ലംഘിക്കാത്തവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ദുബൈ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios