സൗദിയിൽ പെർമിറ്റില്ലാത്ത വിദേശ ട്രക്കുകളെ വിലക്കി വാണിജ്യ മന്ത്രാലയം

വാണിജ്യ മന്ത്രാലയമാണ് വിലക്ക് പ്രഖ്യാപിച്ചത്. 

saudi arabia banned  foreign trucks without permit

റിയാദ്: സൗദി അറേബ്യയിൽ ഓടാൻ സ്ഥിരം പെർമിറ്റില്ലാത്ത വിദേശ ട്രക്കുകളെ രാജ്യത്ത് ചരക്കുഗതാഗത്തിന് ഉപയോഗിക്കുന്നത് വിലക്കി വാണിജ്യ മന്ത്രാലയം. രാജ്യത്തെ വ്യാപാരികളും ഫാക്ടറി നടത്തിപ്പുകാരും ഇറക്കുമതിക്കാരും സ്ഥാപനങ്ങളും കമ്പനികളും ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റിയിൽനിന്ന് സ്ഥിരം പെർമിറ്റ് നേടാത്ത വിദേശ ട്രക്കുകളുമായി കരാർ ഉണ്ടാക്കരുതെന്നാണ് മന്ത്രാലയത്തിന്‍റെ ഉത്തരവ്. 

സൗദിയിലേക്ക് വരുന്ന വിദേശ വാഹനങ്ങളുടെ ഗതാഗത പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഒരു സംവിധാനം സജ്ജമാക്കാൻ മന്ത്രിസഭ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രാലയം സൂചിപ്പിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സ്ഥിരം പെർമിറ്റില്ലാത്ത വിദേശ ട്രക്കുകളുമായി കരാറുണ്ടാക്കുന്നതിനെ തടയാനുള്ള നടപടി. സൗദി വാഹനങ്ങൾക്ക് ചുമത്തിയിട്ടുള്ള പ്രവർത്തന കാലാവധി, ട്രാക്കിങ് ഉപകരണം ഘടിപ്പിക്കൽ തുടങ്ങിയ എല്ലാ നിബന്ധനകളും മാനദണ്ഡങ്ങളും രാജ്യത്തേക്ക് വരുന്ന വിദേശവാഹനങ്ങൾക്കും നിർബന്ധമാണെന്ന് 2022-ൽ ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios