കണ്ണൂർ കൈത്തറിയുടെ പെരുമയിൽ ചിറകുവിരിച്ച് സൂയി

രണ്ട് പെണ്‍കുട്ടികള്‍ വെട്ടിപ്പിടിച്ച വിജയം. സൂയി ബ്രാൻഡ് ഇനി ലോക വിപണിയിലേക്ക് 

The success story of Suee, a Kannur-based startup brand for handlooms APK

ണ്ണൂരിന്റെ പരമ്പരാഗത കൈത്തറി ഉത്പന്നങ്ങൾക്ക് വിപണിയിൽ കൂടുതൽ സാധ്യതകള്‍ തേടിയിറങ്ങിയ രണ്ട് പെണ്‍കുട്ടികള്‍, ഹിബ മറിയവും കൃഷ്ണയും. സൂയി എന്ന തങ്ങളുടെ സംരംഭത്തിലൂടെ കണ്ണൂരിന്റെ കൈത്തറി പാരമ്പര്യവും പൈതൃകവും ചേർത്ത് പിടിക്കുകയാണ് ഇരുവരും. സുയി ബ്രാൻഡിലൂടെ കൈത്തറി ഉത്‌പന്നങ്ങൾ ലോക വിപണിയിലേക്കെത്തിക്കുക എന്ന തങ്ങളുടെ  സ്വപ്നം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പങ്കുവെയ്ക്കുയ്ക്കുകയാണ് ഇരുവരും. 

കണ്ണൂരിലെ നെയ്ത്തുകാരെ പ്രോത്സാഹിപ്പിക്കാനും കൈത്തറിയെ പിന്തുണയ്ക്കാനുമായാണ് സൂയി ആരംഭിച്ചതെന്ന് ഇരുവരും വ്യക്തമാക്കുന്നുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളോജിയിൽ നിന്നും പഠനം പൂർത്തിയാക്കി ഇറങ്ങുമ്പോൾ തന്നെ ഇരുവരുടെയും മനസ്സിൽ സുയി എന്ന കൈത്തറി സ്റ്റോറിന്റെ പിറവി നടന്നു കഴിഞ്ഞിരുന്നു. 2018 ൽ ആരംഭിച്ചെങ്കിലും പ്രളയവും കോവിഡുമെല്ലാം യാത്രയ്ക്ക് തടസ്സമായതായി കൃഷ്ണ പറയുന്നു. സ്റ്റിച്ചിങ് യൂണിറ്റിൽ വെള്ളം കയറിയതുൾപ്പടെ നഷ്ടങ്ങൾ ഉണ്ടായി. എന്നാൽ വിജയിച്ചത് രണ്ട് പെണ്ണുങ്ങളുടെ നിശ്ചദാർഢ്യം തന്നെയാണ്. 

ALSO READ: കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച് കമുകിന്‍ പാള ബിസിനസ്; 'പാപ്ല' വെറുമൊരു ബ്രാന്‍ഡല്ല!

ഖാദി, ഹാൻഡ് ലൂം എന്നിവ പ്രായമുള്ളവർ, അധ്യാപകർ അല്ലെങ്കിൽ രാഷ്ട്രീയക്കാർ ഉപയോഗിക്കുന്ന ഒന്നായി കാണുന്ന പ്രവണതയെ മാറ്റി യൂത്തിനെ ലക്ഷ്യമിട്ടുകൊണ്ടാണ് സൂയി പ്രവർത്തിക്കുന്നത്. പവർലൂമിന്റെ ആധിപത്യത്തെ തകർത്ത് ഹാൻഡ് ലൂമിനെ ജനങ്ങൾക്കിടയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവും ഇവർക്കുണ്ട്. വെബ്സൈറ്റ് വഴി ആദ്യം തുടങ്ങിയ സൂയി ബ്രാൻഡിന് ഇന്ന് കൊച്ചി ലുലുമാളിലും ഫോർട്ട് കൊച്ചിയിലും സ്റ്റോറുകളുണ്ട്. തിരുവനന്തപുരം, മഹാരാഷ്ട്ര മൾട്ടിഡിസൈനർ സ്റ്റോറുകളായും ഉണ്ടെന്ന് കൃഷ്ണ പറയുന്നു.

ഹാൻഡ് ലൂമിന് വില കൂടുതലാണെന്നുള്ള ധാരണയും ഇവർ തിരുത്തി കുറിക്കുന്നുണ്ട്. സാധാരണക്കാർക്കും വാങ്ങാൻ കഴിയുന്ന നിരക്കിലാണ് സുയിയിൽ നിന്ന് കൈത്തറി ഉത്പന്നങ്ങൾ എത്തുന്നത്. ആദ്യം ലേഡീസ് വെയർ മാത്രമായിരുന്നെങ്കിൽ ഇപ്പോൾ യൂണിസെക്സ് ഉത്പന്നങ്ങളും സുയിൽ റെഡിയാണ്. 

ലോക വിപണിയാണ് ഇപ്പോൾ ഹിബയുടെയും കൃഷ്ണയുടെയും സ്വപ്‍നം. 2024 ആകുമ്പോഴേക്ക് മൾട്ടി ഡിസൈനർ സ്റ്റോറുകളുടെ ചുവടുപിടിച്ച് വിവിധ രാജ്യങ്ങളിൽ സുയി സ്റ്റോറുകൾ ആരംഭിക്കാനാണ് ഈ യുവ സംരംഭകരുടെ ഭാവി പദ്ധതി.

സാരിയിൽ നെയ്തെടുത്ത സ്വപ്‌നങ്ങൾ പങ്കുവെച്ച് ശോഭ വിശ്വനാഥ്; വീഡിയോ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios