അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരളത്തിന് വെള്ളിത്തിളക്കം; പുരസ്കാരം സ്വച്ഛ പവലിയൻ വിഭാഗത്തിൽ

ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ മേൽനോട്ടത്തിൽ കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജി.ഐ.ടി സെസ്റ്റ് ആണ് കേരള പവിലിയന്റെ ഡിസൈനിങും നിർമ്മാണവും നിർവഹിച്ചത്.

Kerala gets second place in International trade fare held in delhi

ദില്ലി: ദില്ലിയിൽ നടന്ന അന്താരാഷ്ട്ര വ്യാപാരമേളയിൽ കേരളത്തിന് വെള്ളി മെഡൽ. പ്രഗതി മൈതാനിലെ ഹാൾ നമ്പർ ഒന്നിന് സമീപത്തെ ആംഫി തീയറ്ററിൽ നടന്ന സമാപന സമ്മേളനത്തിൽ ഐ.ടി.പി.ഒ ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ പ്രദീപ് സിംഗ് ഖറോള, എക്സിക്യൂട്ടിസ് ഡയറക്ടർ പ്രേം ജിത് ലാൽ എന്നിവർ ചേർന്ന് മെഡൽ സമ്മാനിച്ചു. 

സംസ്ഥാന ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പ് അഡീഷണൽ ഡയറക്ടർ കെ.ജി സന്തോഷ്, ഡെപ്യൂട്ടി ഡയറക്ടർ എസ്.ആർ പ്രവീൺ, ജോയിൻ്റ് സെക്രട്ടറി വി. ശ്യാം, ഇൻഫർമേഷൻ ഓഫീസർമാരായ പി. സതികുമാർ, സി.ടി ജോൺ, പവലിയൻ ഫാബ്രികേറ്റർ വി. പ്രേംചന്ദ് എന്നിവർ ചേർന്ന്  മെഡൽ സ്വീകരിച്ചു. സ്വച്ഛ പവലിയൻ വിഭാഗത്തിലാണ് കേരളത്തിന്  മെഡൽ. 'വികസിത് ഭാരത് @ 2047' എന്നതായിരുന്നു ഈ വർഷത്തെ തീം. 

ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ മേൽനോട്ടത്തിൽ കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജി.ഐ.ടി സെസ്റ്റ് ആണ് കേരള പവിലിയന്റെ ഡിസൈനിങും നിർമ്മാണവും നിർവഹിച്ചത്. തീം, കൊമേർഷ്യൽ ആശയത്തിൽ 24 സ്റ്റാളുകളാണ് കേരള പവിലിയനിൽ ഉണ്ടായിരുന്നത്. 
വിവിധ മേഖലകളിൽ കേരളം കൈവരിച്ച നേട്ടവും അത് രാജ്യപുരോഗതിയിൽ ഉണ്ടാക്കിയ മുന്നേറ്റവുമാണ് പവിലിയനിൽ ചിത്രികരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios