ഐപിഒ പ്ലാനുകൾ പുനരാരംഭിക്കാൻ സ്വിഗ്ഗി; ലക്ഷ്യം ഇത്
നിക്ഷേപകരുടെ ആത്മവിശ്വാസം ഇന്ത്യയുടെ സാമ്പത്തിക വിപണിയിലേക്ക് തിരിച്ചുവരുന്നതിന്റെ സൂചനയായി സ്വിഗ്ഗിയുടെ എതിരാളിയായ സൊമാറ്റോയുടെ ഓഹരികൾ ഈ വർഷം ഇതുവരെ 54.8% ഉയർന്നിട്ടുണ്ട്.
സോഫ്റ്റ്ബാങ്കിന്റെ പിന്തുണയുള്ള, ഇന്ത്യൻ ഫുഡ് ഡെലിവറി ഭീമനായ സ്വിഗ്ഗി പ്രാരംഭ പബ്ലിക് ഓഫറിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. മൂല്യനിർണ്ണയത്തിനായി സ്വിഗ്ഗി ബാങ്കർമാരുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. വിപണി ദുർബലമായതോടെ മുൻപ് മാസങ്ങളോളം സ്വിഗ്ഗി ലിസ്റ്റിംഗ് പ്രക്രിയ നിർത്തിവെച്ചിരുന്നു.
ഐപിഒ വഴി സ്വിഗ്ഗി ഒരു ബില്യൺ ഡോളർ സമാഹരിക്കാനാണ് ശ്രമിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഐപിഒയിലേക്ക് എട്ട് നിക്ഷേപ ബാങ്കുകളെ സ്വിഗ്ഗി ക്ഷണിച്ചിട്ടുണ്ട്. അതിൽ മോർഗൻ സ്റ്റാൻലി, ജെപി മോർഗൻ, ബാങ്ക് ഓഫ് അമേരിക്ക എന്നിവ ഉൾപ്പെടുന്നു, എന്നാൽ ഓഹരി വിൽപ്പനയോ അന്തിമ മൂല്യനിർണയമോ സംബന്ധിച്ച് കമ്പനി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് സൂചന.
ALSO READ: ഇന്റർനെറ്റ് വേണ്ട; യുപിഐ ലൈറ്റ് ഇടപാട് പരിധി ഉയർത്തി ആർബിഐ
സ്വിഗ്ഗിയിലെ മൈനർ ഷെയർഹോൾഡറായ ഇൻവെസ്കോ മെയ് മാസത്തിൽ ഇന്ത്യൻ കമ്പനിയുടെ മൂല്യം ഏകദേശം 5.5 ബില്യൺ ഡോളറാണെന്ന് ഒരു ഫയലിംഗിൽ വ്യക്തമാക്കിയിരുന്നു. ഐപിഒ വഴി 800 മില്യൺ ഡോളർ മുതൽ 1 ബില്യൺ ഡോളർ വരെ സമാഹരിക്കാനാണ് സ്വിഗ്ഗി തീരുമാനിച്ചതെന്ന് 2022 ന്റെ തുടക്കത്തിൽ റിപ്പോർട്ട് ഉണ്ടായിരുന്നു. നിക്ഷേപകരുടെ ആത്മവിശ്വാസം ഇന്ത്യയുടെ സാമ്പത്തിക വിപണിയിലേക്ക് തിരിച്ചുവരുന്നതിന്റെ സൂചനയായി സ്വിഗ്ഗിയുടെ എതിരാളിയായ സൊമാറ്റോയുടെ ഓഹരികൾ ഈ വർഷം ഇതുവരെ 54.8% ഉയർന്നിട്ടുണ്ട്.
സ്വിഗ്ഗിയുടെ പലചരക്ക് ഡെലിവറി ആപ്പായി സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് നഷ്ടത്തിൽ തുടരുമ്പോഴും, പ്രവർത്തനം ആരംഭിച്ച് ഒമ്പത് വർഷത്തിന് ശേഷം, തങ്ങളുടെ പ്രധാന ഭക്ഷ്യ വിതരണ ബിസിനസ്സ് ലാഭകരമായി മാറിയെന്ന് മെയ് മാസത്തിൽ സ്വിഗ്ഗി വ്യക്തമാക്കിയിരുന്നു. .
സാരിയിൽ നെയ്തെടുത്ത സ്വപ്‌നങ്ങൾ പങ്കുവെച്ച് ശോഭ വിശ്വനാഥ്; വീഡിയോ കാണാം