ഇപി ആത്മകഥാ വിവാദത്തിൽ നിർണായക നടപടി; അന്വേഷണ റിപ്പോർട്ട് മടക്കി ഡിജിപി, വീണ്ടും അന്വേഷിക്കാൻ നിർദേശം

സിപിഎം കേന്ദ്ര കമ്മിറ്റി അം​​ഗം ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തിൽ നിർണായക നടപടി. 

EP Autobiography Controversy DGP has returned  inquiry report and directed to re investigate

തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അം​​ഗം ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തിൽ നിർണായക നടപടി. ഇപി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് മടക്കി ഡിജിപി. ഇപിയുടെ മൊഴിയിലും രവി ഡിസിയുടെ മൊഴിയിലും അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട് മടക്കിയിരിക്കുന്നത്. ആത്മകഥ ചോർന്നത് ‍ഡിസിയിൽ നിന്നെന്ന് അന്വേഷണ റിപ്പോർട്ടിലുള്ളത്. എന്നാൽ എന്തിന് ചോർത്തിയെന്ന് റിപ്പോർട്ടിൽ വ്യക്തതയില്ല. വീണ്ടും അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കോട്ടയം എസ്പി ക്ക് ഡിജിപി നിർദേശം നൽകി. വ്യക്തതയോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിര്‍ദേശം. ഇ പി ജയരാജന്‍ ഉള്‍പ്പെടെ എല്ലാവരുടെയും മൊഴി വീണ്ടുമെടുക്കണമെന്ന് മനോജ് എബ്രഹാം പറഞ്ഞു. ഡിജിപിയുടെ നിര്‍ദേശ പ്രകാരമാണ് എഡിജിപി വ്യക്തത തേടിയിരിക്കുന്നത്. 

അതേ സമയം, ആത്മകഥാ വിവാദത്തിലെ രാഷ്ട്രീയ ഗൂഢാലോചന പുറത്ത് കൊണ്ട് വരണമെന്ന് ആവർത്തിക്കുകയാണ് ഇ.പി. ജയരാജൻ. ഡിസി ബുക്സ് സസ്പെൻഡ് ചെയ്ത പബ്ളിക്കേഷൻസ് വിഭാഗം മേധവിയെ അറിയില്ലെന്നാണ് ഇപിയുടെ വിശദീകരണം. പൊലീസ് റിപ്പോർട്ടിന്മേൽ കേസെടുത്ത് അന്വേഷണം വേണോ എന്നതിൽ ഡിജിപി ഉടൻ തീരുമാനമെടുക്കും. ഇപിയുടെ ആത്മകഥയുടെ ചുമതല കൂടി ഉണ്ടായിരുന്ന പബ്ലിക്കേഷൻസ് വിഭാഗം മേധാവി എ.വി. ശ്രീകുമാറിനെ ഡിസി സസ്പെൻഡ് ചെയ്തതതോടെ വിവാദം പുതിയ വഴിത്തിരവിലാണ്. ഡിസിക്ക് വീഴ്ചയുണ്ടായെന്ന സമ്മതിക്കൽ കൂടിയാണ് അച്ചടക്ക നടപടി. ഇതോടെ വിവാദത്തിൽ ഇപിയുടെ വാദങ്ങൾക്കാണ് ബലം ഏറുന്നത്. 

പോളിംഗ് ദിനത്തിൽ ആത്മകഥാ ഭാഗം പുറത്തുവന്നതിലാണ് ഇപി ഇപ്പോഴും ഗൂഢാലോചന ആവർത്തിക്കുന്നത്. ബോംബായി പ്രചരിച്ച ആത്മകഥ പിഡിഎഫിന് പിന്നിലാരാണെന്നതിൽ അടിമുടി ദുരൂഹത തുടരുകയാണ്. ഇപി തിരുത്താൻ ഏൽപ്പിച്ച മാധ്യമപ്രവർത്തകനും ഡിസി നടപടി എടുത്തയാളും തമ്മിലായിരുന്നു ആത്മകഥാ പ്രസിദ്ധീകരണത്തിലെ ആശയവിനിമയം എന്നാണ് സൂചന. ആരിൽ നിന്ന് ചോർന്നു, സരിനെ കുറിച്ചുള്ള വിമർശനമടക്കം പിന്നീട് ചേർത്തതാണോ എങ്കിൽ അതാരാണ് ആരാണ് പ്രസിദ്ധീകരണത്തിന് പോളിംഗ് ദിനം തെരഞ്ഞെടുത്തത് തുടങ്ങിയ ആദ്യം ദിനം മുതൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഇപ്പോഴും തുടരുന്നു. 

ഡിസി ബുക്സിനെതിരെ ഇപി; 'ഗൂഢാലോചനയുണ്ട്', പ്രസാധകർ പാലിക്കേണ്ട മര്യാദ കാണിച്ചില്ലെന്ന് വിമർശനം

Latest Videos
Follow Us:
Download App:
  • android
  • ios