യുകെക്കാരിയെന്ന് പരിചയപ്പെടുത്തി, നേരില്‍ കാണാൻ കാത്തിരുന്ന് വ്യവസായി; 28 ലക്ഷം രൂപ തട്ടി യുവതി
യുകെ പൗരയാണെന്ന് പരിചയപ്പെടുത്തുകയും താൻ ഇന്ത്യ സന്ദർശിക്കുകയാണെന്നും അപ്പോൾ നേരിൽ കാണാമെന്നും അറിയിച്ചു.
ഓൺലൈൻ തട്ടിപ്പുകൾ ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പലർക്കും അക്കൗണ്ടിൽ നിന്നും ലക്ഷകണക്കിന് രൂപയാണ് നഷ്ടമായത്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി പഴയരീതിയിലുള്ള ഒരു തട്ടിപ്പ് വീണ്ടും ശ്രദ്ധ നേടുകയാണ്. ഉത്തർപ്രദേശിലെ ബസ്തി ജില്ലയിൽ നിന്നുള്ള ഒരു വ്യവസായിക്ക് 28 ലക്ഷം രൂപയാണ് നഷ്ടമായത്.
വിലപിടിപ്പുള്ള ഡയമണ്ട് ആഭരണങ്ങൾ കയറ്റി അയക്കാമെന്ന് പറഞ്ഞ് യുകെ പൗരന്മാരെന്ന വ്യാജേനയാണ് തട്ടിപ്പുകാർ വ്യവസായിയായ രമേശിനെ സമീപിച്ചത്. തട്ടിപ്പുകാർ ആദ്യം, വിലയേറിയ വജ്രങ്ങളുടെ ഡീലർമാരായും പിന്നീട് ചരക്ക് നീക്കം ചെയ്യുന്നതിനുള്ള കസ്റ്റം ഉദ്യോഗസ്ഥരായും വ്യവസായിയെ സമീപിച്ചു. സെക്യൂരിറ്റി പണം നൽകാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് 28 ലക്ഷം വ്യവസായി തട്ടിപ്പുകാർക്ക് കൈമാറി. രമേശിന് 28 ലക്ഷം രൂപ നൽകിയ ശേഷമാണ് തട്ടിപ്പിനിരയായതായി മനസിലായത്
ജനുവരിയിൽ ജാസ്മിൻ സ്മിത്ത് എന്ന പേരിൽ ഒരു സ്ത്രീയിൽ നിന്നും ഫ്രണ്ട് റിക്വസ്റ്റ് ലഭിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം എന്നാണ് പോലീസ് പറയുന്നത്. യുകെ പൗരയാണെന്ന് പരിചയപ്പെടുത്തുകയും താൻ ഇന്ത്യ സന്ദർശിക്കുകയാണെന്നും അപ്പോൾ നേരിൽ കാണാമെന്നും രമേശിനെ അറിയിച്ചു. മെയ് അഞ്ചിന്, മുംബൈയിലെ കസ്റ്റം ഓഫീസറാണെന്ന് വ്യാജേന രമേശിന് ഒരു കാൾ വന്നു. “ചില ആഭരണങ്ങൾ ജാസ്മിൻ സ്മിത്ത് കയറ്റി അയച്ചിട്ടുണ്ടെന്നും അവ എടുക്കുന്നതിന് ക്ലിയറൻസിനായി 38,500 രൂപ നൽകണമെന്നും അദ്ദേഹം ഫോണിൽ പറഞ്ഞു. അതിനുശേഷം, മറ്റ് ആറ് 'ഉദ്യോഗസ്ഥർ' സമാനമായ കാരണം പറഞ്ഞ് മൊത്തം 28 ലക്ഷം രൂപ പിരിച്ചെടുത്തു,”
കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രമേഷ് ചന്ദ്ര സിംഗ് പോലീസിൽ എഫ്‌ഐആർ സമർപ്പിച്ചതായി പോലീസ് സൂപ്രണ്ട് സൈബർ സെൽ ത്രിവേണി സിംഗ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം