Cricket

ലോട്ടറിയടിച്ചവരും നിരാശരായവരും

ഐപിഎല്ലില്‍ അവഗണിക്കപ്പെട്ടവരുടെ സ്വപ്ന ടീമിനെ തെരഞ്ഞെടുത്താല്‍ അതില്‍ ആരൊക്കെ ഉണ്ടാകുമെന്ന് നോക്കാം.

Image credits: X

ഡേവിഡ് വാര്‍ണര്‍

ഐപിഎല്ലിലെ ഇതിഹാസ താരമായ ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ ആയിരിക്കും അതില്‍ ഒന്നാം പേരുകാരന്‍. അവഗണിക്കപ്പെട്ടവരുടെ ടീമിന്‍റെ ഓപ്പണറും വാര്‍ണറാകും.

 

Image credits: X

പൃഥ്വി ഷാ

സഹ ഓപ്പണറാകാന്‍ ഏറ്റവും യോഗ്യന്‍ പൃഥ്വി ഷാ അല്ലാതെ മറ്റാരുമല്ല. പ്രതീക്ഷകള്‍ ഏറെ നല്‍കിയ യുവതാരത്തിന് ഇത്തവണ ആരും ആവശ്യക്കാരുണ്ടായിരുന്നില്ല.

Image credits: X

മായങ്ക് അഗര്‍വാള്‍

മൂന്നാം നമ്പറില്‍ പഞ്ചാബിന്‍റെ മുന്‍ ക്യാപ്റ്റനും ഇന്ത്യൻ താരവുമായിരുന്ന മായങ്ക് അഗര്‍വാളാണ്. ഐപിഎല്ലില്‍ തിളങ്ങിയിട്ടുള്ള മായങ്കിനെയും ഇത്തവണ ആരും ടീമിലെടുത്തിട്ടില്ല.

 

Image credits: X

ജോണി ബെയര്‍സ്റ്റോ

നാലാം നമ്പറില്‍ ഇംഗ്ലണ്ടിന്‍റെ വെടിക്കെട്ട് താരം ജോണി ബെയര്‍സ്റ്റോ ആണ്. ഹൈദരാബാദിനായും പഞ്ചാബിനായുമെല്ലാം വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ച ബെയര്‍സ്റ്റോയും ഇത്തവണ ഒരു ടീമിലുമില്ല.

Image credits: X

സര്‍ഫറാസ് ഖാന്‍

ഇന്ത്യൻ ടെസ്റ്റ് താരവും ആഭ്യന്തര ക്രിക്കറ്റിലെ മിന്നും താരവുമായ സര്‍ഫറാസിനും ലേലത്തില്‍ ആവശ്യക്കാരുണ്ടായില്ല. ഡല്‍ഹി ക്യാപിറ്റല്‍സിലാണ് സര്‍ഫറാസ് അവസാനമായി ഐപിഎല്ലില്‍ കളിച്ചത്.

 

Image credits: X

സിക്കന്ദര്‍ റാസ

സിംബാബ്‌വെ ക്യാപ്റ്റന് രാജ്യാന്തര ടി20 ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുണ്ടായിട്ടും ഐപിഎല്‍ ലേലത്തില്‍ ആവശ്യക്കാരില്ലാതിരുന്നത് ആരാധകരെ അമ്പരപ്പിച്ചിരുന്നു.

 

Image credits: X

ഷാര്‍ദ്ദുല്‍ താക്കൂര്‍

ഷാര്‍ദ്ദുലിനായി മുന്‍ ലേലത്തില്‍ കോടികളാണ് മറിഞ്ഞതെങ്കില്‍ ഇന്ത്യയുടെ പേസ് ഓള്‍ റൗണ്ടര്‍ക്കെതിരെ ഇത്തവണ ടീമുകള്‍ കണ്ണടച്ചു.

Image credits: X

പിയൂഷ് ചൗള

ഐപിഎല്ലില്‍ 192 മത്സരങ്ങളില്‍ 192 വിക്കറ്റെടുത്തിട്ടുള്ള മുംബൈയുടെയും കൊല്‍ക്കത്തയുടെയുമെല്ലാം വിശ്വസ്തനായ 35കാരന്‍ പിയൂഷ് ചൗളയെയും ആരും പരിഗണിച്ചില്ല.

Image credits: X

മുസ്തഫിസുര്‍ റഹ്മാന്‍

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് കുപ്പായത്തില്‍ തിളങ്ങിയെങ്കിലും ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുറിന്‍റെ കട്ടറുകള്‍ക്കും സ്ലോ ബോളുകള്‍ക്കും ഇത്തവണ ആവശ്യക്കാരില്ലായിരുന്നു.

Image credits: X

കാര്‍ത്തിക് ത്യാഗി

ഒരു കാലത്ത് ഇന്ത്യയുടെ അടുത്ത പേസ് സെന്‍സേഷനെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന കാര്‍ത്തിക് ത്യാഗിയെ ഇത്തവണ ലേലത്തില്‍ ടീമുകള്‍ കണ്ടില്ലെന്ന് നടിച്ചു.

Image credits: X

ഉമേഷ് യാദവ്

ഒരുകാലത്ത് ഇന്ത്യൻ പേസ് പടയുടെ കുന്തമുനയായിരുന്ന ഉമേഷ് യാദവിന് 2 കോടി രൂപയായിരുന്നു അടിസ്ഥാന വില. ലേലത്തില്‍ പക്ഷെ ഒരു ടീമും ഉമേഷില്‍ താല്‍പര്യം കാട്ടിയില്ല.

 

Image credits: X

കൈയിൽ കൂടുതല്‍ പണമുള്ള ടീം പഞ്ചാബ്; കുറവ് സഞ്ജുവിന്‍റെ രാജസ്ഥാൻ

ടി20 സിക്‌സുകള്‍, സഞ്ജു തന്നെ ഒന്നാമന്‍! അതും ലോകകപ്പ് പോലും കളിക്കാതെ

10ൽ 10, രഞ്ജിയിൽ ചരിത്രനേട്ടം; ആരാണ് കേരളത്തെ തകര്‍ത്ത അൻഷുൽ കാംബോജ്

വിക്കറ്റ് വേട്ടയിൽ ഇന്ത്യയുടെ പുതിയ 'ചക്രവർത്തി'യായി വരുൺ; റെക്കോർഡ്