മുതിർന്ന പൗരന്മാർക്ക് പണം ഇരട്ടിയാക്കാം; അപേക്ഷിക്കാനുള്ള അവസാന തിയതി ഇത്

ഉയർന്ന പലിശയുള്ള എസ്ബിഐ വീ കെയർ സീനിയർ സിറ്റിസൺ എഫ്ഡി സ്കീം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം. മുതിർന്ന പൗരന്മാർക്ക് മാത്രമുള്ള പദ്ധതി 

SBI Wecare Senior Citizen FD Scheme Ending In Just 15 Days APK

ദില്ലി: രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) മുതിർന്ന പൗരന്മാർക്കായി അവതരിപ്പിച്ച സ്പെഷ്യൽ എഫ്ഡി സ്കീം ആയ വീ കെയർ സ്കീമിൽ അംഗമാകാൻ ശേഷിക്കുന്നത് രണ്ടാഴ്ച മാത്രം. ജൂലൈയിൽ വീ കെയർ സ്കീമിന്റെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടിയിരുന്നു.

കോവിഡ് പാൻഡെമിക് സമയത്താണ് മുതിർന്ന പൗരൻമാർക്കായി ഈ സ്പെഷ്യൽ സ്കീം എസ്ബിഐ അവതരിപ്പിച്ചത്. നിക്ഷേപിക്കുന്ന പണം ഇരട്ടിയാക്കാൻ കഴിയുന്ന സ്കീം ആണിത്. മുതിർന്ന പൗരന്മാർക്ക്  മികച്ച വരുമാനം ഉറപ്പുവരുത്തുന്നതിനും,  മത്സരാധിഷ്ഠിതമായ പലിശ നിരക്കിൽ ഉയർന്ന റിട്ടേൺ വാഗ്ദാനം ചെയ്യുന്നതിനുമായാണ് എസ്ബിഐ  വീകെയർ ഫിക്സഡ് ഡിപ്പോസിറ്റ്  സ്കീം അവതരിപ്പിച്ചത്.  2023 സെപ്തംബർ 30 വരെ പദ്ധതിയിൽ അംഗമാകാം. സ്കീമിന്റെ നേട്ടങ്ങൾ എന്തൊക്കെയെന്ന് നോക്കാം

ALSO READ:  മിനിമം ബാലൻസ് ഇല്ലേ അക്കൗണ്ടിൽ; ബാങ്കുകൾക്ക് തോന്നുന്ന പോലെ പിഴ ഈടാക്കാനാകില്ല

എസ്ബിഐ വെബ്സൈറ്റ് പ്രകാരം മുതിർന്ന പൗരന്മാർക്ക് സ്ഥിരനിക്ഷേപങ്ങൾക്ക് 0.50% അധിക പലിശ നിരക്കാണ്  ലഭിക്കുക.  5 വർഷം മുതൽ 10 വർഷം വരെ കാലാവധിയുള്ള വീ കെയർ  ഫിക്സഡ് ഡിപ്പോസിറ്റുകളിൽ 7.50% പലിശ നിരക്ക് ആണ് നിക്ഷേപകർക്ക് ലഭിക്കുക. .  പ്രതിമാസത്തിലോ, മൂന്ന് മാസം കൂടുമ്പോഴോ, അർദ്ധ വാർഷികത്തിലോ അല്ലെങ്കിൽ വാർഷിക അടിസ്ഥാനത്തിലോ ആണ് വീ കെയർ സ്കീമിൽ പലിശ ലഭിക്കുക. നികുതി കുറച്ചതിനുശേഷമായിരിക്കും പലിശ ലഭ്യമാവുക എന്ന കാര്യം ഓർക്കേണ്ടതുണ്ട്. നെറ്റ് ബാങ്കിംഗ്, യോനോ ആപ്പ് അല്ലെങ്കിൽ ബ്രാഞ്ച് സന്ദർശിച്ചോ സ്കീമിൽ അംഗമാകാം. സാധാരണ സ്ഥിര നിക്ഷേപങ്ങൾക്ക്, 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിലെ പലിശ നിരക്ക് 3.50% മുതൽ 7.50% വരെയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios