പ്രതിദിനം 100 രൂപ മാറ്റിവെച്ചാൽ മാസത്തിൽ 57,000 രൂപ പെൻഷൻ വാങ്ങാം; ഈ റിട്ടയർമെന്റ് സ്കീം സൂപ്പറാണ്
ചെറിയ തുക നീക്കിവെച്ച് റിട്ടയർമെന്റ് കാലത്ത് വരുമാനം ഉറപ്പാക്കാവുന്ന സർക്കാർ പിന്തുണയിലുള്ള പദ്ധതി.
ജോലിയിൽ നിന്നും വിരമിച്ചു കഴിഞ്ഞാൽ മുൻപത്തെ പോലെ കൈയ്യിൽ പൈസയുണ്ടാകില്ലെന്നതാണ് ഭൂരിഭാഗം പേരുടെയും പ്രധാന പ്രശ്നം. എന്നാൽ ജോലി ചെയ്തുതുടങ്ങിയ കാലത്തുതന്നെ സമ്പാദ്യം തുടങ്ങാൻ മിക്കവരും താൽപര്യവും കാണിക്കില്ല. എന്നാൽ ചെറിയ തുക നീക്കിവെച്ച് റിട്ടയർമെന്റ് കാലത്ത് വരുമാനം ഉറപ്പാക്കാവുന്ന സർക്കാർ പിന്തുണയിലുള്ള പദ്ധതികൾ തന്നെ നിരവധിയുണ്ട്. അത്തരമൊരു സ്കീമാണ് നാഷണൽ പെൻഷൻ സ്കീം (എൻപിഎസ്). ഈ സ്കീമിൽ നിക്ഷേപിച്ചാൽ വിരമിക്കലിനു ശേഷം നിശ്ചിത വരുമാനം ഉറപ്പുവരുത്താം. ഈ സ്കീമിൽ നിക്ഷേപിച്ചാൽ ലഭിക്കുന്ന വരുമാനം എത്രയെന്ന് ആദ്യം അറിയാം
പ്രതിമാസം 1500 രൂപ നിക്ഷേപിച്ചാൽ
എൻപിഎസ് സ്കീം പ്രകാരം, ഒരു വരിക്കാരന് 75 വയസ്സ് വരെ നിക്ഷേപിക്കാം. എന്നാൽ, 25 വയസ്സ് മുതൽ 60 വയസ്സ് വരെയുള്ള കാലയളവിൽ ഒരാൾ പ്രതിമാസം വെറും 1500 രൂപ ( പ്രതിദിനം 50 രൂപ ) നിക്ഷേപിച്ചാൽ, വാർഷിക റിട്ടേൺ നിരക്ക് 10% ആണെങ്കിൽ, ഏകദേശം 57,42,416 രൂപ സമ്പാദ്യമായി ലഭിക്കും.നിക്ഷേപം പിൻവലിക്കുമ്പോൾ തുക പൂർണ്ണമായും ആന്വുറ്റിയിലേക്കും മാറ്റാം. വരിക്കാരൻ അവരുടെ സമ്പാദ്യം ഉപയോഗപ്പെടുത്തി ഒരു ആന്വിറ്റി പ്ലാൻ വാങ്ങുകയാണെങ്കിൽ, അയാൾക്ക് 28,712 രൂപ പ്രതിമാസ പെൻഷൻ ലഭിക്കും. ഇനി 40 ശതമാനം മാത്രമാണ് ആന്വിറ്റിയിലേക്ക് മാറ്റുന്നതെങ്കിൽ 11,845 രൂപയാണ് പെൻഷനായി ലഭിക്കുക. കൂടാതെ 34 ലക്ഷം പിൻവലിക്കുകയും ചെയ്യാം.
ALSO READ: മുതിർന്ന പൗരനാണോ? നിക്ഷേപത്തിന് ഉയർന്ന പലിശ നൽകും ഈ 5 ബാങ്കുകൾ
പ്രതിമാസം 3000 രൂപ നിക്ഷേപിച്ചാൽ
25 വയസ്സ് മുതൽ 60 വയസ്സ് വരെ ഒരാൾ പ്രതിമാസം വെറും 3000 രൂപ (പ്രതിദിനം 100 രൂപ ) നിക്ഷേപിച്ചാൽ, വാർഷിക റിട്ടേൺ നിരക്ക് 10 ശതമാനം കണക്കാക്കുകയാണെങ്കിൽ, ഏകദേശം 1,14,84,831 രൂപയായിരിക്കും സമ്പാദ്യമായി കയ്യിലെത്തുക. വരിക്കാരൻ അവരുടെ സമ്പാദ്യം ഉപയോഗപ്പെടുത്തി ഒരു ആന്വിറ്റി പ്ലാൻ വാങ്ങുകയാണെങ്കിൽ, അയാൾക്ക് 57,412 രൂപ പ്രതിമാസ പെൻഷൻ ലഭിക്കും, ഇനി 40 ശതമാനം മാത്രമാണ് ആന്വിറ്റിയിലേക്ക് മാറ്റുന്നതെങ്കിൽ 22970 രൂപയാണ് പെൻഷനായി ലഭിക്കുക. കൂടാതെ 68 ലക്ഷം രൂപ പിൻവലിക്കുകയും ചെയ്യാം.
എൻപിഎസിൽ നിന്ന് 10% വാർഷിക വരുമാനം ലഭിക്കുമോ
സ്കീമിൽ നിന്ന് പ്രതീക്ഷിക്കുന്ന വാർഷിക വരുമാനം 10 ശതമാനത്തിൽ കുറവോ അതിൽ കൂടുതലോ ആകാം. സ്കീമിൽ മാർക്കറ്റ്-ലിങ്ക്ഡ് റിട്ടേണുകൾ, ആയതിനാൽ വരിക്കാർക്ക് വിരമിക്കൽ പ്രായം വരെ ലഭിക്കുന്ന വാർഷികവരുമാനത്തിൽ വ്യത്യാസങ്ങളുണ്ടാകും .ഇക്വിറ്റി വിഭാഗത്തിന് കീഴിലുള്ള എൻപിഎസിൽ നിന്നുള്ള കഴിഞ്ഞ 10 വർഷങ്ങളിലെ ശരാശരി വരുമാനം 13 ശതമാനത്തിന് മുകളിലാണ്. മറ്റ് സ്‌കീം വിഭാഗങ്ങളിലെ ശരാശരി വരുമാനം, 10 വർഷത്തിനുള്ളിൽ 9%-ത്തിലധികമാണെന്നാണ്, എൻപിഎസ് ട്രസ്റ്റ് വെബ്‌സൈറ്റിലെ ഡാറ്റകൾ വ്യക്തമാക്കുന്നത്.