പ്രിയപ്പെട്ടവൻ ടാറ്റ തന്നെ, മഹീന്ദ്രയെ പിന്തള്ളി
എക്‌സിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ഇന്ത്യൻ വ്യവസായി. ഒരു വർഷത്തിനിടയിൽ, രത്തൻ ടാറ്റയുടെ ട്വിറ്റർ ഫോളോവേഴ്സിൽ 8 ലക്ഷത്തിന്റെ വർധന
ഇന്ത്യയിലെ ഏറ്റവും ധനികരായ വ്യവസായികളിൽ ഒരാളാണ് രത്തൻ ടാറ്റ.ഇപ്പോഴിതാ ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2023 പ്രകാരം സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന ഇന്ത്യൻ സംരംഭകൻ എന്ന ബഹുമതി വ്യവസായി രത്തൻ ടാറ്റയ്ക്ക്. 12.6 ദശലക്ഷം ഫോളോവേഴ്‌സ് ആണ് ട്വിറ്ററിൽ ടാറ്റയ്‌ക്കുള്ളത്.
ALSO READ: മുകേഷ് അംബാനി മക്കൾക്ക് എത്ര കൊടുക്കും? ഓരോ മീറ്റിംഗിന്റെയും പ്രതിഫലം ഇതാണ്
108 ലക്ഷം ഫോളോവേഴ്സുമായി ആനന്ദ് മഹീന്ദ്രയാണ് തൊട്ടുപിന്നിൽ. ടാറ്റയ്ക്കും മഹീന്ദ്രയ്ക്കും ശേഷം, ഉപഭോക്തൃ ഉൽപ്പന്ന കമ്പനിയായ പതഞ്ജലി ആയുർവേദിന്റെ സിഇഒ ആചാര്യ ബാലകൃഷ്ണയാണ് മൂന്നാം സ്ഥാനത്ത്. 66 ലക്ഷം ഫോളോവേഴ്സാണ് ആചാര്യ ബാലകൃഷ്ണയ്ക്കുള്ളത്. ഗൂഗിളിന്റെ സിഇഒ സുന്ദർ പിച്ചൈ, 53 ലക്ഷം ഫോളോവേഴ്സുമായി നാലാം സ്ഥാനത്തും മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല 53 ലക്ഷം ഫോളോവേഴ്സുമായി അഞ്ചാം സ്ഥാനത്തുമുണ്ട്. നന്ദൻ നിലേകനിക്ക് 25 ലക്ഷം ഫോളോവേഴ്സും റോണി സ്‌ക്രൂവാലയ്ക്ക് 20 ലക്ഷം ഫോളോവേഴ്സും ഹർഷ് വർധൻ ഗോയങ്കയ്ക്ക് 18 ലക്ഷം ഫോളോവേഴ്സും കിരൺ മജുംദാർ ഷായ്ക്ക് 16 ലക്ഷം ഫോളോവേഴ്സും ഉദയ് കൊട്ടാക്കിന് 11 ലക്ഷം ഫോളോവേഴ്സുമുണ്ട്. ആദ്യ പത്തിൽ ഇടം പിടിച്ചവരാണ് ഇവരെല്ലാം.
ALSO READ: വീട്ടിൽ മിനി-ബാർ; ലൈസൻസിന് ആർക്കൊക്കെ അപേക്ഷിക്കാം
സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള ഇന്ത്യൻ വ്യവസായികൾ
രത്തൻ ടാറ്റ - 126 ലക്ഷം
ആനന്ദ് മഹീന്ദ്ര - 108 ലക്ഷം
ആചാര്യ ബാലകൃഷ്ണ - 66 ലക്ഷം
സുന്ദർ പിച്ചൈ - 53 ലക്ഷം
സത്യ നാദെല്ല - 30 ലക്ഷം
നന്ദൻ നിലേകൻ - 25 ലക്ഷം
റോണി സ്ക്രൂവാല - 20 ലക്ഷം
ഹർഷ് വർധൻ ഗോയങ്ക - 18 ലക്ഷം
ഉദയ് കൊട്ടക് - 11 ലക്ഷം
ഒരു വർഷത്തിനിടയിൽ, രത്തൻ ടാറ്റയുടെ ട്വിറ്റർ ഫോളോവേഴ്സിൽ 8 ലക്ഷത്തിന്റെ വർധനയുണ്ടായി.
ALSO READ: ലോകകപ്പിൽ കോടീശ്വരന്മാരാകുന്നത് ആരൊക്കെ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം