ഇ - ആധാറോ പിവിസി ആധാറോ, വേണ്ടത് ഏതാണ്? ആധാറിനെ കുറിച്ച് കൺഫ്യുഷൻ തീർക്കാം

ആധാർ പിവിസി കാർഡ്, ഇ ആധാർ, എം ആധാർ എന്നിവയാണ് ആധാറിന്റെ വ്യത്യസ്ത രൂപങ്ങൾ. ഈ രീതിയിലും ആധാർ കൈവശം വെക്കാം. ആധാറിന്റെ എല്ലാ രൂപങ്ങളും ഒരുപോലെ സാധുതയുള്ളതും സ്വീകാര്യവുമാണ്.

PVC Aadhaar Card Different From E-Aadhaar apk

രാജ്യത്ത് ഒരു പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് ആധാർ കാർഡ്. എന്തിനും ഏതിനും ഇപ്പോൾ ആധാർ കാർഡ് കൂടിയേ തീരൂ. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നൽകുന്ന 12 അക്ക സവിശേഷ തിരിച്ചറിയൽ നമ്പറാണ് ആധാർ. പലപ്പോഴും ആധാർ കൊണ്ടുനടക്കാൻ നമ്മൾ ബുദ്ധിമുട്ടാറുണ്ട്. ഫോൺ നമ്പർ, ബാങ്ക് അക്കൗണ്ട് തുടങ്ങി എല്ലാമാണ് ആധാർ ലിങ്ക് ചെയ്തതിനാൽ നഷ്ടപ്പെട്ടുപോയാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ അടക്കം ഉണ്ടാകുമെന്ന ഭയം പലർക്കുമുണ്ട്. 

ആധാർ പിവിസി കാർഡ്, ഇ ആധാർ, എം ആധാർ എന്നിവയാണ് ആധാറിന്റെ വ്യത്യസ്ത രൂപങ്ങൾ. ഈ രീതിയിലും ആധാർ കൈവശം വെക്കാം. ആധാറിന്റെ എല്ലാ രൂപങ്ങളും ഒരുപോലെ സാധുതയുള്ളതും സ്വീകാര്യവുമാണ്.

ആധാർ പിവിസി കാർഡും ഇ ആധാറും തമ്മിലുള്ള വ്യത്യാസം 

ആധാർ പിവിസി കാർഡ് എന്നത് വ്യക്തികൾക്ക് കൈവശം വെക്കാവുന്ന ചെറിയ രൂപത്തിലുള്ള, ഒരു വാലറ്റിന്റെ അത്രയുമുള്ള കാർഡാണ്. ഇലക്ട്രോണിക് കാർഡിന്റെ ഭൗതിക പതിപ്പാണ് ആധാർ പിവിസി കാർഡ്. കാർഡിന്റെ ആധികാരികത പരിശോധിക്കാൻ സ്കാൻ ചെയ്യാവുന്ന ഒരു ക്യുആർ കോഡും ഇതിൽ ഉൾപ്പെടുന്നു.

ആധാർ പിവിസി കാർഡ് എങ്ങനെ ലഭിക്കും?

വ്യക്തികൾക്ക് യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ആധാർ എൻറോൾമെന്റ് സെന്റർ സന്ദർശിച്ചോ അപേക്ഷിക്കാം. 50 രൂപയാണ് അപേക്ഷ ഫീസ്. 

ആദ്യം  https://myaadhaar.uidai.gov.in/genricPVC സന്ദർശിക്കുക. തുടർന്ന് 12 അക്ക ആധാർ നമ്പറും ക്യാപ്‌ച കോഡും നൽകുക.

മൊബൈൽ നമ്പറിൽ വന്ന ഒടിപി നൽകുക. ശേഷം സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക. ആധാർ വിശദാംശങ്ങളുടെ പ്രിവ്യൂ കാണാൻ കഴിയും. വിശദാംശങ്ങൾ  പരിശോധിച്ച് തെറ്റില്ലെന്ന് ഉറപ്പുവരുത്തുക.

ആവശ്യമായ പേയ്മെന്റ് ട്രാൻസ്ഫർ ചെയ്യുക. ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, യുപിഐ തുടങ്ങിയ നിരവധി പേയ്‌മെന്റ് ഓപ്ഷനുകൾ ലഭ്യമാണ്. പേയ്‌മെന്റിന് ശേഷം റസീപ്റ്റ്  ഡൗൺലോഡ് ചെയ്യാം.

നിങ്ങൾക്ക് എസ്എംഎസ് വഴി സർവീസ് റിക്വസ്റ്റ് നമ്പർ ലഭിക്കും. കൂടാതെ യുഐഡിഎഐയുടെ വെബ്‌സൈറ്റിലെ 'ചെക്ക് ആധാർ കാർഡ് സ്റ്റാറ്റസ്' എന്ന ഓപ്‌ഷൻ വഴി  സ്റ്റാറ്റസ് ട്രാക്ക് ചെയ്യാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios