പിൻ ആവശ്യമില്ല, പേടിഎം ആപ്പിൽ യുപിഐ ലൈറ്റ് ഉപയോഗിക്കാം; ഇടപാട് പരിധി ഇതാണ്
പരമാവധി 500 രൂപ വരെ ഒരു ഇടപാടിന് യുപിഐ ലൈറ്റ് വാലറ്റിലൂടെ ചെലവഴിക്കാനാകും.
ഓരോ ചെറിയ യുപിഐ ഇടപാടിനും പിൻ ആവർത്തിച്ച് നൽകുന്നതിന് പരിഹാരമായി പേടിഎം. പിൻ ആവശ്യമില്ലാതെ തന്നെ ഇടപാടുകൾ പൂർത്തിയാക്കുന്നതിനുള്ള ലളിതവും ഉപയോഗിക്കാൻ എളുപ്പമുള്ളതുമായ യുപിഐ ലൈറ്റ് വാലറ്റാണ് പേടിഎം അവതരിപ്പിക്കുന്നത്. പരമാവധി 500 രൂപ വരെ ഒരു ഇടപാടിന് യുപിഐ ലൈറ്റ് വാലറ്റിലൂടെ ചെലവഴിക്കാനാകും. ഉപയോക്താക്കൾക്ക് അവരുടെ വാലറ്റിലേക്ക് ഒരു ദിവസം 2,000 രൂപ വരെ ചേർക്കാനുള്ള സൗകര്യമുണ്ട് . ബാങ്ക് പാസ്‌ബുക്കുകളിൽ ഒന്നിലധികം എൻട്രികൾ ഇല്ലാതെ, പിൻ ആവശ്യമില്ലാതെ തന്നെ ഇടപാടുകൾ നടത്തുന്നതിന് സാധിക്കും. യുപിഐ ലൈറ്റ് വാലറ്റിലൂടെ പ്രതിദിനം പരമാവധി 4000 രൂപ ചെലവഴിക്കാനാണ് അനുമതിയുള്ളത്
പേടിഎം ആപ്പിൽ യുപിഐ ലൈറ്റ്
ഘട്ടം 1:പേടിഎം ആപ്പിലേക്ക് പോയി ഹോംപേജിലെ 'യുപിഐ ലൈറ്റ് ആക്റ്റിവേറ്റ്' ഐക്കണിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 2: നിങ്ങൾക്ക് യുപിഐ ലൈറ്റിൽ ഉപയോഗിക്കേണ്ട ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കുക
ഘട്ടം 3: ഇടപാട് ആരംഭിക്കുന്നതിന് യുപിഐ ലൈറ്റിലേക്ക് ചേർക്കാൻ ആവശ്യമുള്ള തുക നൽകുക
ഘട്ടം 4: യുപിഐ ലൈറ്റ് അക്കൗണ്ടിനായി എംപിൻ നൽകുക
ഏതെങ്കിലും യുപിഐ ക്യുആർ കോഡ് സ്‌കാൻ ചെയ്‌ത്, മൊബൈൽ നമ്പർ നൽകി ഇടപാടുകൾ നടത്താനും യുപിഐ ലൈറ്റ് വാലറ്റ് ഉപയോഗിക്കാം. കോൺടാക്‌റ്റ് ലിസ്റ്റിൽ നിന്ന് മൊബൈൽ നമ്പർ തെരഞ്ഞെടുത്തും ഇടപാട് നടത്താം. വൺ97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡും ആക്‌സിസ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ , യെസ് ബാങ്ക് തുടങ്ങിയ പേയ്‌മെന്റ് സിസ്റ്റം പ്രൊവൈഡർമാരും ചേർന്നാണ് ഇടപാടുകൾ