പിൻ നമ്പർ വേണ്ട ; യുപിഐ ലൈറ്റ് വഴി 500 രൂപ വരെ അയയ്ക്കാം

കുറഞ്ഞ തുകയുടെ ഇടപാടുകൾക്ക് യുപിഐ ലൈറ്റ് ഉപയോഗിക്കാം. 500 രൂപവരെയുള്ള ഇടപാടുകൾ ഈസിയായി നടത്താം. യുപിഐ ലൈറ്റ് അക്കൗണ്ടിൽ 2000 രൂപ വരെ ഉപഭോക്താവിന് സൂക്ഷിക്കാവുന്നതാണ്.

pay up to 500 rupees using UPI Lite without pin APK

യുപിഐ ലൈറ്റിന്റെ ഇടപാട് പരിധി 500 രൂപയായി ഉയർത്തി  റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) .ഇനി മുതൽ യുപിഐ ലൈറ്റ് ഉപയോഗിച്ച് പിൻ കൂടാതെ 500 രൂപ വരെ അയയ്ക്കാൻ കഴിയും. ഇതുവരെ യുപിഐ ലൈറ്റ് ഉപയോഗിച്ച് 200 രൂപ വരെ മാത്രമായിരുന്നു ട്രാൻസ്ഫർ ചെയ്യാൻ കഴിയുക.

2022 സെപ്റ്റംബറിലാണ് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (എൻപിസിഐ) ആർബിഐയും ചേർന്ന് യുപിഐ ലൈറ്റ് അവതരിപ്പിച്ചത്. യുപിഐ പേയ്‌മെന്റ് സിസ്റ്റത്തിന്റെ ലളിതമായ പതിപ്പായ യുപിഐ ലൈറ്റിന്റെ സ്വീകാര്യത വർദ്ധിപ്പിക്കുന്നതിനാണ് പുതിയ നീക്കമെന്ന്  ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.  അതേസമയം  വിവിധ ഇടപാടുകളിലൂടെ ,ഒരു ദിവസം കൈമാറാൻ കഴിയുന്ന തുകയുടെ  മൊത്തത്തിലുള്ള പരിധി 2,000 രൂപയായിത്തന്നെ തുടരുകയും ചെയ്യും.

എന്താണ് യുപിഐ  ലൈറ്റ്?

കുറഞ്ഞ തുകയുടെ ഇടപാടുകൾക്ക് യുപിഐ ലൈറ്റ് ഉപയോഗിക്കാം. 500 രൂപവരെയുള്ള ഇടപാടുകൾ ഈസിയായി നടത്താം. യുപിഐ ലൈറ്റ് അക്കൗണ്ടിൽ 2000 രൂപ വരെ ഉപഭോക്താവിന് സൂക്ഷിക്കാവുന്നതാണ്. കെവൈസി വിവരങ്ങൾ നൽകാതെ തന്നെ ലളിതമായി പ്രക്രിയയിലൂടെ ഉപഭോക്താവിന് അവരുടെ ഫോൺപേ ആപ്പിൽ ആക്ടിവേറ്റ് ചെയ്യാനും, യുപിഐ ലൈററ് അക്കൗണ്ട് ക്രിയേറ്റ് ചെയ്യാനും കഴിയും. മാത്രമല്ല ട്രാൻസാക്ഷൻ ഹിസ്റ്ററി (ഇടപാട് വിവരങ്ങള്) മെസേജ് വഴി ഉപഭോക്താവിനെ അറിയിക്കുകയും ചെയ്യും.

ഇത്തരത്തിലുള്ള ഇടപാടിന് യുപിഐ പിൻ ആവശ്യമില്ല.

യുപിഐ ലൈറ്റ് ഉപയോഗിക്കാൻ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ആപ്പിനുള്ളിലെ വാലറ്റിലേക്ക് പണം നിക്ഷേപിക്കേണ്ടതുണ്ട്. പിന്നീട്, യുപിഐ ലൈറ്റ് വഴി പേയ്‌മെന്റുകൾ നടത്താൻ ഈ പ്രീ-ലോഡഡ് ഫണ്ടുകൾ നിങ്ങൾക്ക് ഉപയോഗിക്കാം. വിവിധ ഇടപാടുകളിലൂടെ ,ഒരു ദിവസം കൈമാറാൻ കഴിയുന്ന തുകയുടെ  മൊത്തത്തിലുള്ള പരിധി 2,000 രൂപയാണെന്ന കാര്യം ഓർമ്മയിലുണ്ടാകണം.


യുപിഐ -എൻഎഫ്സി -എഐ, സംയോജനം

കൂടാതെ, യുപിഐ ലൈറ്റ് വഴി നിയർ-ഫീൽഡ് കമ്മ്യൂണിക്കേഷൻ (എൻഎഫ്സി) സാങ്കേതികവിദ്യ ഉപയോഗിച്ച്  ഇന്റർനെറ്റ് കണക്റ്റിവിറ്റി ഇല്ലാത്ത ഇടങ്ങളിലും  സാങ്കേതികവിദ്യയുടെ സഹായത്തോടെ യുപിഐ വഴി പണമിടപാട് നടത്താനുള്ള സൗകര്യവും റിസർവ്വ് ബാങ്ക് അവതരിപ്പിച്ചിട്ടുണ്ട്. മാത്രമല്ല അതിനൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള കോൺവേർസേഷൻ പേയ്മെന്റ് ക്രമീകരണം എന്ന സംവിധാനവും റിസർവ്വ് ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.  

ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ സഹായത്തോടെ സംഭാഷണത്തിലൂടെ പേയ്മെന്റുകൾ നടത്താൻ സഹായിക്കുന്നതാണ് പുതിയ സാങ്കേതികവിദ്യ. ഓൺലൈൻ സന്ദേശമയയ്‌ക്കൽ , ചാറ്റ് പ്ലാറ്റ്‌ഫോമുകൾക്കുള്ളിൽ പണമടയ്ക്കൽ, തുടങ്ങിയവ ഇതിൽ ഉൾപ്പെടും. തുടക്കത്തിൽ ഹിന്ദിയിലും ഇംഗ്ലീഷിലും ലഭ്യമാകുന്ന തരത്തിലാണ് കോൺവർസേഷൻ പേയ്‌മെന്റുകൾ നടപ്പിലാക്കുക. പിന്നീട് മറ്റ് ഇന്ത്യൻ ഭാഷകളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios