പാക്കിസ്ഥാന്റെ ഗതികേട്, ലാമിനേഷൻ പേപ്പർ പോലുമില്ല; പാസ്പോർട്ട് പ്രിന്റിംഗ് നിലച്ചു

 പാകിസ്ഥാൻ നഗരങ്ങളിലെ ഒരു പാസ്‌പോർട്ട് ഓഫീസുകളിലും പ്രിന്റിംഗ് എപ്പോൾ പുനരാരംഭിക്കുമെന്നതിനെക്കുറിച്ച് ഒരു സൂചനയും ഇല്ലെന്നാണ് റിപ്പോർട്ട്.

Pakistan citizens face backlog of passports due to shortage of lamination paper

രു പാസ്പോർട്ട് പ്രിന്റ് ചെയ്യാൻ പോലും സാധിക്കാതിരിക്കുക..മറ്റെവിടെയുമല്ല, പാകിസ്ഥാനിലാണ് പുതിയ പാസ്‌പോർട്ടുകൾ അനുവദിക്കുന്നത് തടസ്സപ്പെട്ടത്.    ലാമിനേഷൻ പേപ്പർ ക്ഷാമമാണ് രാജ്യത്തെ നാണക്കേടിലേക്ക് നയിച്ചത്.    പഠനത്തിനോ ജോലിയ്‌ക്കോ വേണ്ടി രാജ്യത്തിന് പുറത്തേക്ക് പറക്കേണ്ട ആയിരക്കണക്കിന് ആളുകൾ ഇപ്പോൾ പാക്കിസ്ഥാന്റെ പച്ച നിറത്തിലുള്ള പാസ്പോർട്ട് ലഭിക്കാൻ പാടുപെടുകയാണെന്ന് എക്‌സ്‌പ്രസ് ട്രിബ്യൂൺ  റിപ്പോർട്ട് പറയുന്നു. അനന്തമായ കാത്തിരിപ്പ് പലരുടേയും അവസരങ്ങൾ നഷ്‌ടപ്പെടുത്തുന്നതിലേക്ക് നയിച്ചേക്കാമെന്നാണ് വിലയിരുത്തൽ  

ALSO READ: ചൈനയെ വെല്ലുവിളിച്ച് അദാനി; ദക്ഷിണേഷ്യയിൽ ചൈനയുടെ സ്വാധീനം കുറയ്ക്കാനുള്ള ഇന്ത്യയുടെ തന്ത്രമോ?

ഫ്രാൻസിൽ നിന്നാണ് പാക്കിസ്ഥാൻ ലാമിനേഷൻ പേപ്പറുകൾ ഇറക്കുമതി ചെയ്യുന്നത്.  നിലവിൽ കടുത്ത സാത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തേക്ക് ലാമിനേഷൻ പേപ്പറുകൾ എത്തിയാൽ മാത്രമേ പ്രതിസന്ധിക്ക് അയവുണ്ടാകൂ.  ലാമിനേഷൻ പേപ്പറുകളുടെ അഭാവം കാരണം  2013ലും സമാനമായ കാലതാമസം നേരിട്ടിരുന്നു. രാജ്യത്ത് ഏകദേശം 7 ലക്ഷം പ്രിന്റ് ചെയ്യാത്ത പാസ്‌പോർട്ടുകൾ ഉണ്ട്, ലാമിനേഷൻ പേപ്പർ ലഭിച്ചുകഴിഞ്ഞാലും  വാരാന്ത്യങ്ങളിൽ പോലും അച്ചടി തുടരേണ്ടി വരും.

പ്രതിസന്ധി എത്രയും വേഗം അവസാനിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. . സ്ഥിതിഗതികൾ ഉടൻ നിയന്ത്രണ വിധേയമാകുമെന്നും പാസ്‌പോർട്ട് വിതരണം സാധാരണ നിലയിൽ തുടരുമെന്നും ഉന്നതവൃത്തങ്ങൾ വ്യക്തമാക്കി. സെപ്റ്റംബർ മുതൽ പാസ്‌പോർട്ട് ഓഫീസിൽ നിന്ന് ഉടനെ പാസ്പോർട്ട് ലഭിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പല അപേക്ഷരും പറയുന്നത്.

ALSO READ: ഇന്ത്യയിൽ വേട്ട തുടങ്ങാൻ മസ്‌ക്; ഏറ്റുമുട്ടുക അംബാനിയോടും മിത്തലിനോടും

 പാകിസ്ഥാൻ നഗരങ്ങളിലെ ഒരു പാസ്‌പോർട്ട് ഓഫീസുകളിലും പ്രിന്റിംഗ് എപ്പോൾ പുനരാരംഭിക്കുമെന്നതിനെക്കുറിച്ച് ഒരു സൂചനയും ഇല്ലെന്നാണ് റിപ്പോർട്ട്. മുമ്പ് പ്രതിദിനം 3,000 മുതൽ 4,000 വരെ പാസ്‌പോർട്ടുകൾ അനുവദിച്ചിരുന്ന  സ്ഥാനത്ത് നിലവിൽ 12 മുതൽ 13 വരെ പാസ്‌പോർട്ടുകൾ മാത്രമേ  അനുവദിക്കാനാകൂവെന്നാണ് പല ഓഫീസുകളും അറിയിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

Latest Videos
Follow Us:
Download App:
  • android
  • ios