ഓപ്പൺഎഐ പാപ്പരായേക്കുമെന്ന് റിപ്പോർട്ട്; ചാറ്റ്ജിപിടിക്കുള്ള പ്രതിദിന ചിലവ് 5.80 കോടി രൂപ
കൂടാതെ തുടർച്ചയായ രണ്ടാം മാസവും ചാറ്റ് ജിപിടി ട്രാഫിക് കുറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. ജൂലൈ മാസത്തിൽ 9.6 ശതമാനമായിരുന്നെങ്കിൽ ജൂണിൽ 9.7 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
ഓപ്പൺഎഐ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന് റിപ്പോർട്ട്. എഐ ടൂളായ ചാറ്റ് ജിപിടിയുടെ ഓപ്പൺ എഐ 2024 അവസാനത്തോടെ ബിസിനസ്സ് പാപ്പരത്തത്തിനായി ഫയൽ ചെയ്തേക്കാമെന്നാണ് അനലിറ്റിക്സ് ഇന്ത്യ മാഗസിന്റെ റിപ്പോർട്ട്. 2023 മെയ്-ജൂൺ മാസങ്ങളിൽ ചാറ്റ് ജിപിടി വെബ്‌സൈറ്റിലെ ഉപയോക്താക്കളുടെ എണ്ണത്തിലും കുറവുണ്ടായതായാണ് റിപ്പോർട്ടിലെ സ്ഥിതിവിവരക്കണക്കുകളും സൂചിപ്പിക്കുന്നത്.
കൂടാതെ തുടർച്ചയായ രണ്ടാം മാസവും ചാറ്റ് ജിപിടി ട്രാഫിക് കുറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. ജൂലൈ മാസത്തിൽ 9.6 ശതമാനമായിരുന്നെങ്കിൽ ജൂണിൽ 9.7 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഉപയോക്താക്കളുടെ കാര്യത്തിലും ഇടിവ് തന്നെെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂലായിൽ മാത്രം ഉപയോക്താക്കളുടെ എണ്ണത്തിൽ 12 ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്. 170 കോടി ഉപയോക്താക്കളിൽ നിന്ന് ഒറ്റ മാസം കൊണ്ട് ഉപയോക്താക്കളുടെ എണ്ണം 150 കോടിയായി കുറഞ്ഞതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
നിലവിൽ ഓപ്പൺഎഐ അതിന്റെ എഐ സേവനങ്ങളിലൊന്നായ ചാറ്റ്ജിപിടിയുടെ പ്രവർത്തന ചെലവുകൾക്കായി പ്രതിദിനം 5.80 കോടി രൂപ ചെലവഴിക്കുന്നതായി റിപ്പോർട്ട്. ജിപിടി-3.5,ജിപിടി-4 എന്നിവയിൽ നിന്ന് കൂടി ധനസമ്പാദനം നടത്താൻ കമ്പനി ശ്രമിക്കുന്നുണ്ടെങ്കിലും ചെലവുകൾ നികത്താൻ ആവശ്യമായ വരുമാനം ഉണ്ടാക്കിയെടുക്കാൻ കമ്പനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.
2022 നവംബറിലാണ് ഓപ്പൺ എഐയുടെ ചാറ്റ് ജിപിടി അവതരിപ്പിക്കുന്നത്. ഇതിനു ശേഷം വളരെ വേഗത്തിൽ വളർച്ച കൈവരിച്ച ആപ്പായും ഓപ്പൺ എഐയുടെ ചാറ്റ് ജിപിടി മാറി. കാരണം തുടക്കത്തിൽ ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ പിന്നീടുള്ള മാസങ്ങളിൽ ഉപയോക്താക്കളുടെ എണ്ണത്തിൽ കുറവ് വരുന്നതായാണ് റിപ്പോർട്ടുകൾ. വിവിധ കമ്പനികളുചെ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ടൂളുകൾ മാർക്കറ്റിലെത്തിയതും ഓപ്പൺ എഐയുടെ പ്രതിസന്ധിക്കിടയാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം