'പ്രവാസികള്‍ക്കും പെന്‍ഷനോ'; നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ മികച്ച പെന്‍ഷന്‍ ലഭിക്കാനുള്ള വഴി ഇതാ

 പ്രവാസികള്‍ക്കും എന്‍പിഎസില്‍ നിക്ഷേപം നടത്താംജോലി ഉപേക്ഷിച്ച് നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ വളരെ മികച്ച പെന്‍ഷന്‍ ലഭിക്കും എന്നുള്ളതാണ് എന്‍പിഎസിന്‍റെ ആകര്‍ഷണം

NRIs and OCIs invest in National Pension System apk

നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം അഥവാ എന്‍പിഎസ് എന്നത് സർക്കാർ ആവിഷ്കരിച്ച ആകര്‍ഷകമായ പെന്‍ഷന്‍ പദ്ധതിയാണ്. വളരെ ചുരുങ്ങിയ തവണകള്‍ അടച്ചു തന്നെ പദ്ധതിയുടെ ഭാഗമാകാം എന്നതാണ് ഇതിന്‍റെ പ്രത്യേകത. പ്രവാസികള്‍ക്കും എന്‍പിഎസില്‍ നിക്ഷേപം നടത്താം. ജോലി ഉപേക്ഷിച്ച് നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ വളരെ മികച്ച പെന്‍ഷന്‍ ലഭിക്കും എന്നുള്ളതാണ് എന്‍പിഎസിന്‍റെ ആകര്‍ഷണം. നിക്ഷേപകര്‍ക്ക് തന്നെ ഏത് പെന്‍ഷന്‍ ഫണ്ട് വേണമെന്നത് തീരുമാനിക്കാം. എന്‍പിഎസിലൂടെ വരുന്ന തുക വിപണിയില്‍ നിക്ഷേപിച്ച് വളര്‍ച്ച ഉറപ്പാക്കാന്‍ എല്‍ഐസി പെന്‍ഷന്‍ ഫണ്ട്, എസ്ബിഐ പെന്‍ഷന്‍ ഫണ്ട് എന്നിവയടക്കം 7 ഫണ്ട് മാനേജര്‍മാരെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.

ALSO READ: ലേലം വിളി തുടങ്ങാം, വില 100 രൂപ മുതല്‍; പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങൾ സ്വന്തമാക്കാൻ അവസരം

എന്‍പിഎസ് ആർക്കൊക്കെ?

60 വയസ് കഴിഞ്ഞാല്‍ പെന്‍ഷന്‍ ലഭിച്ചുതുടങ്ങും. 60 വയസിന് ശേഷവും പദ്ധതിയില്‍ ചേരാം. അവര്‍ക്ക് പദ്ധതിയില്‍ ചേര്‍ന്ന് 3 വര്‍ഷങ്ങള്‍ക്ക് ശേഷം പെന്‍ഷന്‍ ലഭിക്കും. എത്രയും നേരത്തെ പദ്ധതിയില്‍ ചേരുന്നുവോ അത്രയും വരുമാനം ഉറപ്പാക്കാം എന്നതാണ് പദ്ധതിയുടെ നേട്ടം.

പ്രവാസികള്‍ക്കൊരു ആശ്രയം

പ്രവാസികള്‍ക്ക് പദ്ധതിയില്‍ ചേരാനുള്ള ഏറ്റവും കുറഞ്ഞ തുക 500 രൂപയാണ്. മിനിമം ഒരു വര്‍ഷം 6000 രൂപയെങ്കിലും നിക്ഷേപിക്കണം. നാട്ടിലുള്ളവര്‍ക്ക് ഇത് ആയിരം രൂപയാണ്. പ്രവാസികള്‍ക്ക് എന്‍പിഎസില്‍ എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം.എന്‍ആര്‍ഇ, എന്‍ആര്‍ഒ ബാങ്ക് അകൗണ്ടുകളിലൂടെ എന്‍പിഎസില്‍ നിക്ഷേപം നടത്തുകയും ചെയ്യാം.18നും 70വയസിനും ഇടയിലുള്ള പെര്‍മനന്‍റ് റിട്ടയര്‍മെന്‍റ് അകൗണ്ട് നമ്പറുള്ള പ്രവാസികള്‍ക്ക് പദ്ധതിയുടെ ഭാഗമാകാം. ആധാര്‍ നമ്പര്‍, കാന്‍സല്‍ ചെയ്ത ചെക്ക്, അല്ലെങ്കില്‍ പാന്‍, പാസ്പോര്‍ട്ട് എന്നിവയാണ് ആവശ്യമായ രേഖകള്‍

ALSO READ: മകന്റെ വിവാഹ തീയതി പറഞ്ഞ് മുകേഷ് അംബാനി; അനന്ത് - രാധിക വിവാഹ മാമാങ്കം എന്ന്?

ആദായനികുതി ഇളവ്

80സി പ്രകാരം 1.50 ലക്ഷം രൂപ വരെയുള്ള നികുതി ഇളവിന് എന്‍പിഎസിലെ നിക്ഷേപത്തിലൂടെ സാധിക്കും. എന്‍പിഎസില്‍ മാത്രം 50000 രൂപയുടെ അധിക നികുതി ഇളവും നേടാം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios