ടാറ്റയോ അംബാനിയോ അല്ല; ലോകത്തിലെ ഏറ്റവും ചെലവേറിയ സ്വകാര്യ ജെറ്റ് ആരുടേത്?

ലോകത്തിലെ ഏറ്റവും ചെലവേറിയ സ്വകാര്യ ജെറ്റ് സ്വന്തമാക്കിയ കോടീശ്വരൻ ഇന്ത്യക്കാരനല്ല. 

not Mukesh Ambani, Ratan Tata, Musk, Adani worlds most expensive private jet owned by this man

ന്ത്യയിൽ അതിസമ്പന്നരായ വ്യാപാരികൾ നിരവധിയാണ്. മുകേഷ് അംബാനി, രത്തൻ ടാറ്റ, ഗൗതം അദാനി എന്നിവർ ആഡംബര ജീവിതശൈലി നയിക്കുന്ന കാരണങ്ങളാലും വാർത്തകളിൽ നിറയാറുണ്ട്. അംബാനി, ടാറ്റ, ഗൗതം സിംഘാനിയ, അഡാർ പൂനവല്ല തുടങ്ങിയ നിരവധി വ്യവസായികൾ ആഡംബര വിമാനങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്, എന്നാൽ ലോകത്തിലെ ഏറ്റവും ചെലവേറിയ സ്വകാര്യ ജെറ്റ് സ്വന്തമാക്കിയ കോടീശ്വരൻ ഇന്ത്യക്കാരനല്ല. 

ലോകത്തിലെ ഏറ്റവും ചെലവേറിയ സ്വകാര്യ ജെറ്റ് സൗദി അറേബ്യ രാജകുമാരനും വ്യവസായിയുമായ അൽ വലീദ് ബിൻ തലാൽ അൽ സൗദിന്റെ ഉടമസ്ഥതയിലുള്ളതാണ്, മിഡിൽ ഈസ്റ്റ് രാജകുടുംബത്തിലെ അംഗത്തിന്റെ കൈകളിൽ സുരക്ഷിതാണ് ഈ ആഡംബര സ്വത്ത്. 

സൗദി രാജകുമാരൻ അൽ വലീദ് ബിൻ തലാൽ അൽ-സൗദിന്റെ ഉടമസ്ഥതയിലുള്ള ലോകത്തിലെ ഏറ്റവും ചെലവേറിയ സ്വകാര്യ ജെറ്റ്, 500 മില്യൺ യുഎസ് ഡോളർ വിലമതിക്കുന്നതാണ്. അതായത് ഇന്ത്യൻ കറൻസിയിൽ 4100 കോടി രൂപയിലധികം വരും മൂല്യം. ബോയിംഗ് 747 മോഡലാണ് ജെറ്റ്. ഇതിനു സാദാരണയായി വില വരിക 150 മില്യൺ മുതൽ 200 മില്യൺ ഡോളർ വരെയാണ്. എന്നാൽ വിമാനത്തിൽ വരുത്തിയ പരിഷ്കാരങ്ങളും ആഡംബരവും കാരണം സ്വകാര്യ ജെറ്റ് മോഡലിന്റെ മൊത്തത്തിലുള്ള ചെലവ് ഉയർന്ന 500 മില്യൺ ഡോളറായി.

ഈ ആഡംബര വിമാനത്തിൽ 800 പേരെ ഉൾക്കൊള്ളാൻ കഴിയും. വിമാനത്തിൽ 10 പേർക്ക് ഇരിക്കാവുന്ന ഡൈനിംഗ് ഹാൾ, ആഡംബര കിടപ്പുമുറി സ്യൂട്ട്, പൂജാമുറി, വിനോദ മുറി, ഹോം തിയേറ്റർ സംവിധാനം, സ്പാ എന്നിവയുണ്ട്

ഫോർബ്സിന്റെ കണക്ക് പ്രകാരം അൽ വലീദ് ബിൻ തലാൽ അൽ സൗദിന്റെ ആസ്തി, 1.55 ലക്ഷം കോടി രൂപയാണ്. അതേസമയം ഇത് രത്തൻ ടാറ്റയുടെയും മുകേഷ് അംബാനിയുടെയും ആസ്തിയെക്കാൾ കുറവാണ്. 

ഇന്ത്യൻ സമ്പന്നരുടെ കാര്യമെടുക്കുകയാണെകിൽ,  മുകേഷ് അംബാനിക്ക് 603 കോടി രൂപ വിലമതിക്കുന്ന ബോയിംഗ് ബിസിനസ് ജെറ്റ് 2 ഉണ്ട്. ഗൗതം അദാനിക്ക് ഒന്നിലധികം ഒന്നിലധികം സ്വകാര്യ വിമാനങ്ങളും ഉണ്ട്. രത്തൻ ടാറ്റയ്ക്ക് 200 കോടിയിലധികം വിലമതിക്കുന്ന ഏറ്റവും ചെലവേറിയ  സ്വകാര്യ ജെറ്റ് മോഡലുകളിലൊന്നായ ഡസാൾട് ഫാൽക്കൺ  2000 ഉണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios