Trending Videos: നെഞ്ചിലെ ടാറ്റൂ തെളിവായി, മണ്ണഞ്ചേരിയിൽ മോഷണം നടത്തിയത് കുറുവ സംഘം

Todays Important and Trending Videos 2024 November 17

അ‌ർധരാത്രി വരെ നീണ്ട തെരച്ചിലിനൊടുവിൽ കുറുവ മോഷണസംഘത്തിൽ ഉള്ളവരെന്ന് സംശയിക്കുന്ന 2 പേർ കുണ്ടന്നൂരിൽ നിന്ന് കസ്റ്റഡിയിൽ. തമിഴ്നാട് സ്വദേശികളായ സന്തോഷ് സെൽവനെയും മണികണ്ഠനെയും പിടികൂടിയത് അതി സാഹസികമായി. കൈവിലങ്ങോടെ രക്ഷപ്പെട്ട സന്തോഷിനെ കണ്ടെത്തിയത് ചതുപ്പിൽ നിന്ന്. ഇന്ന് ഇരുവരെയും ചോദ്യംചെയ്യും

7:55 PM IST

പാലക്കാട് ശോഭ സുരേന്ദ്രൻ ഒരു നിർണായക ഫാക്ടർ ആകുമോ?

പാലക്കാട് ബിജെപിക്ക് ശോഭ സുരേന്ദ്രൻ ഒരു നിർണായക ഫാക്ടർ ആകുമോ? പാലം വലിക്കുമോ ശോഭ സുരേന്ദ്രൻ പക്ഷം?

 

7:54 PM IST

'എ ജയതിലകിന് പകയും ഈഗോയും'; ആഞ്ഞടിച്ച് എന്‍ പ്രശാന്ത്

'എ ജയതിലകിന്റെ ഇടപെടല്‍ കാരണം രണ്ട് മാസത്തെ ശമ്പളം മുടങ്ങി, ജയതിലകിന് പകയും ഈഗോയുമാണ്, മേഴ്‌സിക്കുട്ടി അമ്മയോട് ബഹുമാനമാണ്' തുറന്ന് പറഞ്ഞ് എന്‍ പ്രശാന്ത്

 

3:00 PM IST

മണ്ണഞ്ചേരിയിൽ മേഷണം നടത്തിയത് കുറുവ സംഘം തന്നെയെന്ന് പൊലീസ്

മണ്ണഞ്ചേരിയിൽ മേഷണം നടത്തിയത് കുറുവ സംഘം തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. എറണാകുളം കുണ്ടന്നൂർ പാലത്തിന് താഴെ നിന്നും ഇന്നലെ പിടിയിലായ സന്തോഷ് കുറുവാ സംഘാംഗമാണെന്നും ഇയാളാണ് മണ്ണഞ്ചേരിയിലെത്തിയതെന്നും ആലപ്പുഴ ഡിവൈഎസ്പി മധു ബാബു മാധ്യമങ്ങളെ അറിയിച്ചു.

2:59 PM IST

അബ്ദുല്‍ റഹീമിന്‍റെ ജയില്‍ മോചനം, ഇന്നും ഉത്തരവില്ല, വിധി രണ്ടാഴ്ചയ്ക്ക് ശേഷം

സൗദി അറേബ്യയിലെ റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്‍റെ ജയില്‍ മോചന കേസില്‍ ഇന്നും മോചന ഉത്തരവ് ഉണ്ടായില്ല. ഞായറാഴ്​ച കോടതി കേസ് പരിഗണിച്ചെങ്കിലും മോചന ഉത്തരവുണ്ടായില്ല. സിറ്റിങ് പൂർത്തിയായി, വിധി പറയൽ രണ്ടാഴ്ചക്ക്​ ശേഷമെന്ന്​ ഇന്നത്തെ സിറ്റിങ്ങിന് ശേഷം കോടതി അറിയിച്ചു.

12:52 PM IST

മഴയില്ലാതെ ഇടിമിന്നലില്‍ വ്യാപക നാശനഷ്ടം

 എറണാകുളം ആലുവയിൽ ശനിയാഴ്ച്ച രാത്രിയുണ്ടായ ഇടിമിന്നലിൽ വ്യാപക നാശനഷ്ടം. തോട്ടക്കാട്ടുകരയിലെ സ്വകാര്യ സ്ഥാപനത്തിൽ നിർത്തിയിട്ട കാറുകൾക്ക് മുകളിലേക്ക് തൂണിന്റെ ഒരു ഭാഗം അടർന്നു വീണ് വാഹനത്തിന്റെ ചില്ലുകൾ തകർന്നു. തൊട്ടടുത്ത വീട്ടിലെ തെങ്ങിനും ഇടിമിന്നലിൽ ആഘാതമേറ്റിട്ടുണ്ട്

12:51 PM IST

സന്ദീപ് വാര്യരുടെ വരവിനെ എതിർത്തതില്‍ വെളിപ്പെടുത്തലുമായി കെ മുരളീധരൻ

സന്ദീപ് വാര്യർ കോൺ​ഗ്രസിലേക്ക് വരുന്നതിനെ താൻ എതിർത്തിരുന്നുവെന്ന കാര്യം വെളിപ്പെടുത്തി മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ. രണ്ട് കാര്യങ്ങൾ കൊണ്ടാണ് സന്ദീപിന്റെ വരവിനെ എതിർത്തതെന്നും മുരളീധരൻ വ്യക്തമാക്കി. ഒന്നാമത്തേത് രാഹുൽഗാന്ധിയെ വ്യക്തിപരമായി വിമർശിച്ചതിനാണ്. രണ്ട് ഗാന്ധിവധത്തെ കുറിച്ച് പറഞ്ഞതിനുമാണ്. അല്ലാതെ സന്ദീപ് വാര്യരുമായി തനിക്ക് പ്രശ്നമൊന്നുമില്ലെന്ന് മുരളീധരൻ പറഞ്ഞു.

12:49 PM IST

ശബരിമലയിൽ വൃശ്ചികം 1ന് 65000 തീർത്ഥാടകർ

ശബരിമല ദർശനത്തിനായി എത്തുന്ന ഭക്തർ അയ്യപ്പൻ്റെ പൂങ്കാവനത്തിൻ്റെ പരിശുദ്ധി കൂടി കാത്തു സൂക്ഷിക്കണമെന്ന് തന്ത്രി കണ്ഠരര് രാജീവര്. പരിസ്ഥിതിക്കും ആചാരത്തിന് വിരുദ്ധമായ പല ഉൽപ്പനങ്ങളും ഇരുമുട്ടികെട്ടിൽ കരുതുന്നത് ഉപേക്ഷിക്കണമെന്ന് തന്ത്രി പറഞ്ഞു. മാളിക പുറത്തും ചില തെറ്റായ പ്രവണതകൾ തുടരുന്നത് ഭക്തർ തിരുത്തണമെന്നും അദ്ദേഹം ആവശ്യപെട്ടു.

12:48 PM IST

കെഎസ്ആർടിസി ബസിൽ തീപിടുത്തം

പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ച് അപകടം. ബസ് പൂർണമായും കത്തി നശിച്ചു. ​ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിലുണ്ടായിരുന്നത്. ആർക്കും പരിക്കൊന്നുമില്ല.  രാവിലെ അഞ്ചേകാലോടെ അട്ടത്തോട് ഭാ​ഗത്താണ് അപകടമുണ്ടായത്. തീർത്ഥാടകരെ കൊണ്ടുവരുന്നതിനായി പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് രാവിലെ പോകുകയായിരുന്നു ബസ്. അട്ടത്തോട് ഭാ​ഗത്ത് വന്നപ്പോഴാണ് ബസിന്റെ മുൻഭാ​ഗത്ത് നിന്ന് തീ  ഉയരുന്നതായി കണ്ടത്.

12:48 PM IST

ലീ​ഗ് മതസാഹോദര്യം ഉയർത്തിപ്പിടിക്കുന്ന പാർട്ടിയെന്ന് സന്ദീപ് വാര്യർ

 ലീ​ഗ് മതസാഹോദര്യം ഉയർത്തിപ്പിടിക്കുന്ന പാർട്ടിയെന്ന് സന്ദീപ് വാര്യർ. തളി ക്ഷേത്രത്തിൽ തീപിടുത്തമുണ്ടായപ്പോൾ ആദ്യം ഓടിയെത്തിയത് തങ്ങളാണെന്നും സന്ദീപ് ഓർമിച്ചു. പാണക്കാട്ടേക്കുള്ള യാത്ര കെപിസിസിയുടെ നിർദേശ പ്രകാരമാണ്. അതുപോലെ തന്നെ മുൻ നിലപാടുകൾ ബിജെപിയുടെ ഭാ​ഗമായി നിന്നപ്പോൾ കൈക്കൊണ്ടതാണന്നും സന്ദീപ് പറഞ്ഞു. 

12:47 PM IST

സന്ദീപ് പാർട്ടിവിടുമെന്ന് കരുതിയില്ലെന്ന് എന്‍ ശിവരാജന്‍

സന്ദീപ് വാര്യർ പോയത് പാർട്ടിയെ ബാധിക്കുമെന്ന് ബിജെപി ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട്. സന്ദീപ് വാര്യർ ബിജെപി വിടരുതായിരുന്നു എന്ന് പറഞ്ഞ ശിവരാജൻ സന്ദീപിന് പിറകെ ആരും ബിജെപിയിൽ നിന്ന് കോൺ​ഗ്രസിലേക്ക് പോകില്ലെന്നും പറഞ്ഞു.

12:47 PM IST

സന്ദീപ് വാര്യരുടെ വരവ് കോൺ​ഗ്രസിന് ​ഗുണമാകുമെന്ന് സുധാകരന്‍

സന്ദീപ് വാര്യരുടെ വരവ് കോൺ​ഗ്രസിന് ​ഗുണമാകുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സന്ദീപിന് പിന്നാലെ കൂടുതൽ ആളുകൾ പാർട്ടിയിലേക്ക് വരുമെന്നും സുധാകരൻ പറഞ്ഞു. സന്ദീപിന്റെ വരവ് താൻ ബിജെപിയാകുമെന്ന് പ്രചരിപ്പിച്ചവർക്കുള്ള മറുപടിയാണ്. ബിജെപിയിൽ നിന്ന്  ആളുകളെ കോൺഗ്രസിലേക്ക് കൊണ്ടുവന്ന അധ്യക്ഷനാണ് താൻ എന്നും ഇനിയും ആളുകൾ വരുമെന്നും കെ സുധാകരൻ പറഞ്ഞു.

12:46 PM IST

മഹാരാഷ്ട്രയില്‍ ഹരിയാന ആവര്‍ത്തിക്കില്ലെന്ന് സുപ്രിയ സുലെ

മഹാരാഷ്ട്രയില്‍ ഹരിയാന ആവര്‍ത്തിക്കില്ലെന്ന് സുപ്രിയ സുലെ ഏഷ്യാനെറ്റ് ന്യൂസിനോട്. ഇന്ത്യസഖ്യം മികച്ച ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തും. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്ത് എൻഡിഎ സർക്കാർ നടപ്പിലാക്കിയ പദ്ധതികള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. ജനക്ഷേമപദ്ധതികള്‍ നടപ്പിലാക്കിയത് മുന്‍ കാലങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാറുകളാണെന്നും അതിന്‍റെ പിന്തുണ ഇത്തവണയും ലഭിക്കുമെന്നും സുപ്രീയ സുലെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

12:45 PM IST

നഴ്സിം​ഗ് വിദ്യാർത്ഥിനിയുടെ മരണം, ദുരൂഹതയെന്ന് കുടുംബം

പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മുവിൻ്റെ മരണത്തിന് പിന്നിൽ സഹപാഠികളിൽ നിന്നുള്ള മാനസിക പീഡനമെന്ന് കുടുംബം. സഹപാഠികളായ മൂന്ന് പേർ അകാരണമായി ശല്യപ്പെടുത്തിയിരുന്നുവെന്നും ടൂ‌ർ കോർഡിനേറ്റർ സ്ഥാനത്ത് നിന്ന് മാറിയിട്ടും ഇവ‌ർ ഭീഷണിയുമായെത്തിയെന്നും അമ്മുവിൻ്റെ പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

12:45 PM IST

മണിപ്പൂർ കത്തുന്നു, സംഘര്‍ഷം രൂക്ഷം

സംഘർഷം പടരുന്ന മണിപ്പൂരിൽ മുഖ്യമന്ത്രി ബിരേൻ സിം​ഗിന്റെ വീടിന് നേരെയും ആക്രമണം. പലയിടത്തും മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും വീടുകൾ തകർത്തു. ആരാധനാലയങ്ങൾക്ക് നേരെയും ആക്രമണം. കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ച് സംഘർഷം. പ്രധാനമന്ത്രി അടിയന്തരമായി മണിപ്പൂരിൽ എത്തണമെന്ന് രാഹുൽഗാന്ധി ആവശ്യപ്പെട്ടു. 

10:19 AM IST

ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർക്ക് പാണക്കാട്ട് വൻ സ്വീകരണം

ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർക്ക് പാണക്കാട്ട് വൻ സ്വീകരണം. സന്ദർശനം കെപിസിസി നിർദേശ പ്രകാരമെന്ന് കെ സുധാകരൻ 

7:41 AM IST

പരിസ്ഥിതിക്കും ആചാരത്തിന് വിരുദ്ധമായ പല ഉൽപ്പനങ്ങളും ഇരുമുട്ടികെട്ടിൽ കരുതുന്നത് ഉപേക്ഷിക്കണമെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവര്

വൃശ്ചികം ഒന്നിന് ശബരിമല ദർശനം നടത്തിയത് 65,000 തീർത്ഥാടകർ. വെർച്ചുൽ ക്യൂ വഴി മാത്രം ബുക്ക് ചെയ്തിരുന്നത് 70,000 പേർ. അചാരത്തിന് വിരുദ്ധമായ നടപടികള്‍ ഭക്തർ തിരുത്തണമെന്ന് തന്ത്രി കണ്ഠരര് രാജീവര്. ശബരിമല ദർശനത്തിനായി എത്തുന്ന ഭക്തർ  അയ്യപ്പൻ്റെ പൂങ്കാവനത്തിൻ്റെ പരിശുദ്ധി കൂടി കാത്തു സൂക്ഷിക്കണമെന്ന് തന്ത്രി കണ്ഠരര് രാജീവര്. പരിസ്ഥിതിക്കും ആചാരത്തിന് വിരുദ്ധമായ പല ഉൽപ്പനങ്ങളും ഇരുമുട്ടികെട്ടിൽ കരുതുന്നത് ഉപേക്ഷിക്കണമെന്ന് തന്ത്രി പറഞ്ഞു. മാളിക പുറത്തും ചില തെറ്റായ പ്രവണതകൾ തുടരുന്നത് ഭക്തർ തിരുത്തണമെന്നും അദ്ദേഹം ആവശ്യപെട്ടു.