ആമസോൺ ഓഹരികൾ വിറ്റഴിച്ച് ജെഫ് ബെസോസിൻ്റെ മുൻ ഭാര്യ; മക്കെൻസി സ്കോട്ടിന്റെ ആസ്തി അറിയാം

2019 ൽ ബെസോസുമായുള്ള വിവാഹമോചനത്തിൻ്റെ ഭാഗമായി 400 ദശലക്ഷം ആമസോൺ ഓഹരികൾ ആണ് മക്കെൻസി സ്കോട്ടിന് ലഭിച്ചത്. ആറ് വർഷത്തിനുള്ളിൽ അവയുടെ മൂന്നിൽ രണ്ട് ഭാഗം വിൽക്കുകയോ സംഭാവന ചെയ്യുകയോ ചെയ്തിട്ടുണ്ട്.

Jeff Bezos' Ex-Wife Mackenzie Scott Slashes Amazon Stake By Another $8 Billion

മ്പന്നരിൽ എത്രപേർ ഉദാരമതികളാണ്? മനുഷ്യസ്നേഹിയായ ശതകോടീശ്വരരെ നിങ്ങൾക്ക് അറിയാമായിരിക്കും എന്നാൽ തന്റെ സമ്പത്തിന്റെ വലിയൊരു പങ്ക് സംഭാവന ചെയ്ത വ്യക്തിയാണ് മക്കെൻസി സ്കോട്ട്. ആരാണവർ? ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിൻ്റെ മുൻ ഭാര്യയായ മക്കെൻസി സ്കോട്ട് ഒരു കാലത്ത് ലോകത്തിലെ ഏറ്റവും സമ്പന്നയായ സ്ത്രീയായിരുന്നു. മനുഷ്യസ്‌നേഹിയുമായ മക്കെൻസി സ്‌കോട്ട് ഇതുവരെ 146065 കോടി രൂപ സംഭാവന ചെയ്തതായാണ് റിപ്പോർട്ട്. കൂടാതെ ജീവിതകാലം മുഴുവൻ തൻ്റെ സമ്പത്തിൻ്റെ പകുതിയെങ്കിലും സംഭാവന നൽകുമെന്ന് മക്കെൻസി സ്‌കോട്ട് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മക്കെൻസി സ്കോട്ട് തൻ്റെ ആമസോൺ ഓഹരികൾ വെട്ടിക്കുറച്ചു. 8 ബില്യൺ ഡോളറിലധികം വിലമതിക്കുന്ന തന്റെ ആമസോൺ ഓഹരികളുടെ 11 ശതമാനം സ്കോട്ട് സെപ്റ്റംബർ 30 ന് വിറ്റതായാണ് റിപ്പോർട്ട്.

2019 ൽ ബെസോസുമായുള്ള വിവാഹമോചനത്തിൻ്റെ ഭാഗമായി 400 ദശലക്ഷം ആമസോൺ ഓഹരികൾ ആണ് മക്കെൻസി സ്കോട്ടിന് ലഭിച്ചത്. ആറ് വർഷത്തിനുള്ളിൽ അവയുടെ മൂന്നിൽ രണ്ട് ഭാഗം വിൽക്കുകയോ സംഭാവന ചെയ്യുകയോ ചെയ്തിട്ടുണ്ട്.

ആരാണ് മക്കെൻസി സ്‌കോട്ട്

ആമസോണിൻ്റെ ആദ്യ ജീവനക്കാരിൽ ഒരാളായിരുന്നു മക്കെൻസി സ്‌കോട്ട്. മാത്രമല്ല, ആമസോണിന്റെ എക്സിക്യൂട്ടീവ് ചെയർമാനായിരുന്ന ജെഫ് ബെസോസിന്റെ മുൻ ഭാര്യയാണ് മക്കെൻസി സ്കോട്ട്, ന്യൂയോർക്ക് സിറ്റിയിൽ ഹെഡ്ജ് ഫണ്ട് ഡി.ഇ.ഷോയ്ക്ക് വേണ്ടി ജോലി ചെയ്യുമ്പോഴാണ് മക്കെൻസി സ്കോട്ട് ജെഫ് ബെസോസിനെ കണ്ടുമുട്ടുന്നത്. ആമസോൺ തുടങ്ങുന്നതിനായി സിയാറ്റിലിലേക്ക് മാറുന്നതിന് മുമ്പ് 1993 ൽ ഇരുവരും വിവാഹിതരായി. ആമസോൺ ലോകത്തിലെ ഏറ്റവും വലിയ കമ്പനിയായി മാറി. ജെഫ് ബെസോസുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് മക്കെൻസി സ്കോട്ട് ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ ഇടംപിടിച്ചത്. ജെഫ് ബെസോസിൽ നിന്നുള്ള വിവാഹമോചനത്തിന് ശേഷം, മക്കെൻസി സ്കോട്ടിന് 253600 കോടി രൂപയുടെ ആമസോൺ ഓഹരി ലഭിച്ചിരുന്നു. 

ഫോർബ്‌സിൻ്റെ കണക്കുകൾ പ്രകാരം മക്കെൻസി സ്കോട്ടിന് നിലവിൽ 24,16,06 കോടി രൂപയാണ് ആസ്തി.2019-ൽ, തൻ്റെ സമ്പത്തിൻ്റെ പകുതിയെങ്കിലും തൻ്റെ ജീവിതകാലത്ത് സംഭാവന ചെയ്യുമെന്ന്  മക്കെൻസി സ്കോട്ട് പ്രതിജ്ഞയെടുത്തു. യീൽഡ് ഗിവിംഗ് എന്ന വെബ്‌സൈറ്റിൽ പങ്കിട്ട വിശദാംശങ്ങളിൽ, 2020 മുതൽ ഏകദേശം 1,600  സ്ഥാപനങ്ങൾക്ക് 119522 കോടി രൂപ സംഭാവന നൽകി.
 

Latest Videos
Follow Us:
Download App:
  • android
  • ios