സൊമാറ്റോ ഇനി വേറെ ലെവൽ, ഡിസ്ട്രിക്റ്റ് ആപ്പ് എത്തി, ഒറ്റ ക്ലിക്കിൽ എന്തൊക്കെ ലഭിക്കും?

ഓഗസ്റ്റിൽ, പുതിയ സംരംഭത്തിലേക്ക് കടക്കുന്നതിനായി ലിസ്റ്റുചെയ്ത കമ്പനി പേടിഎമ്മിൻ്റെ ടിക്കറ്റ് ബുക്കിംഗ് ബിസിനസ്സും 2,048 കോടി രൂപയ്ക്ക് ഏറ്റെടുത്തിരുന്നു.

Zomato launches District app for movies, events, dining out bookings

ൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റഫോമായ സോമറ്റോ പുതിയ ആപ്പ് അവതരിപ്പിച്ചു. സിനിമകൾ, ഇവൻ്റുകൾ, ഡൈനിംഗ് ഔട്ട് ബുക്കിംഗുകൾ എന്നിവയ്ക്കായി ഡിസ്ട്രിക്റ്റ് ആപ്പ് എന്ന പേരിലാണ് സൊമാറ്റോയുടെ പുതിയ പരീക്ഷണം. അതായത്,ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിന് പുറമെ ഗോയിംഗ്-ഔട്ട് സേവനങ്ങള്‍ക്കായുള്ള ഏറെ സൗകര്യങ്ങളാണ് സൊമാറ്റോ ഡിസ്ട്രിക്റ്റ് ആപ്ലിക്കേഷനിലുള്ളത്. ഐഫോൺ, ആൻഡ്രോയിഡ് ഫോണുകൾക്കായുള്ള ആപ്ലിക്കേഷൻ സൊമാറ്റോ പുറത്തിറക്കിയിട്ടുണ്ട്. 

ഓഗസ്റ്റിൽ, പുതിയ സംരംഭത്തിലേക്ക് കടക്കുന്നതിനായി ലിസ്റ്റുചെയ്ത കമ്പനി പേടിഎമ്മിൻ്റെ ടിക്കറ്റ് ബുക്കിംഗ് ബിസിനസ്സും 2,048 കോടി രൂപയ്ക്ക് ഏറ്റെടുത്തിരുന്നു. ഫുഡ് ഡെലിവറിക്കും ക്വിക്ക് കൊമേഴ്‌സ് ബിസിനസിനും അപ്പുറത്തേക്ക് ഓണ്‍ലൈന്‍ വ്യാപാരം വളര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സൊമാറ്റോയുടെ നീക്കം.

ഡൈനിംഗിന് പുറമെ സിനിമ, സ്പോര്‍ട്‌സ്, ലൈവ് പെര്‍ഫോര്‍മന്‍സ് തുടങ്ങിയവയുടെ ടിക്കറ്റ് ബുക്കിംഗ്, ഷോപ്പിംഗ്, സ്റ്റേക്കേഷന്‍ തുടങ്ങിയവയ്ക്കായി ഒരൊറ്റ പ്ലാറ്റ്ഫോം എന്ന ആശയമാണ് ഡിസ്ട്രിക്റ്റ് മുന്നോട്ടുവെക്കുന്നത്. ഗോയിംഗ്-ഔട്ട് സേവനങ്ങള്‍ക്കായുള്ള പുതിയ ആപ്പ് വിപണിയിലെ ഗെയിം ചേഞ്ചറാവും എന്നാണ് സെമാറ്റോയുടെ പ്രതീക്ഷ. സൊമാറ്റോയിൽ നിന്നുള്ള മൂന്നാമത്തെ വലിയ ബി2സി ബിസിനസായി (ഡയറക്ട്-ടു-കൺസ്യൂമർ അല്ലെങ്കിൽ ബിസിനസ്-ടു-കൺസ്യൂമർ) ആപ്ലിക്കേഷനെ മാറ്റാനാണ് കമ്പനിയുടെ ശ്രമം. 

ബുക്ക്‌മൈഷോ, പേടിഎം തുടങ്ങിയവുമായാണ് സൊമാറ്റോയുടെ ഡിസ്‌ട്രിക്റ്റിന് മത്സരിക്കേണ്ടിവരിക. സിനിമ ടിക്കറ്റ് ബുക്കിംഗ് നിലവില്‍ 60 ശതമാനവും നടക്കുന്നത് ബുക്ക്‌മൈഷോ വഴിയാണ്. ഓണ്‍ലൈന്‍ ഭക്ഷണ ബുക്കിംഗ് വിതരണ രംഗത്ത് സ്വിഗ്ഗിയാണ് നിലവില്‍ സൊമാറ്റോയുടെ വലിയ എതിരാളികള്‍. നിലവില്‍ വിവിധ രാജ്യങ്ങളില്‍ സൊമാറ്റോയുടെ സേവനം ലഭ്യമാണ്. ഭക്ഷണ-പലവ്യഞ്ജനം ബുക്കിംഗ്, വിതരണ രംഗത്ത് നിലവില്‍ മികച്ച ലാഭമാണ് സൊമാറ്റോ കാഴ്‌ചവെക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios