കൊതിച്ചത് നേടാൻ ഇഷ അംബാനി; ആലിയ ഭട്ടിന്റെ എഡ്-എ-മമ്മയുമായുള്ള ബന്ധം ഇത്
ഒരു അമ്മയെന്ന നിലയിൽ ഈ പങ്കാളിത്തം തനിക്ക് വളരെ പ്രധാനപ്പെട്ടത്. ആലിയ ഭട്ടിന്റെ ബ്രാൻഡുമായി കൈകോർക്കുന്നതിനെക്കുറിച്ച് ഇഷ അംബാനി
ബോളിവുഡ് താരം ആലിയ ഭട്ടിന്റെ എഡ്-എ-മമ്മ എന്ന ബ്രാൻഡുമായി കൈകോർക്കാനൊരുങ്ങി റിലയൻസ്. മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൾ ഇഷ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയിൽ മുൻപ് ആലിയ ഭട്ടിന്റെ എഡ്-എ-മമ്മയുടെ 51 ശതമാനം ഓഹരികൾ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ആലിയ ഭട്ടിന്റെ ബ്രാൻഡുമായി കൈകോർക്കുന്നതിനെക്കുറിച്ച് ഇഷ അംബാനി പ്രതികരണം അറിയിച്ചിട്ടുണ്ട്.
ഒരു അമ്മയെന്ന നിലയിൽ ഈ പങ്കാളിത്തം തനിക്ക് എത്രമാത്രം പ്രധാനമാണെന്നത് ഇഷ അംബാനി പ്രസ്താവനയിൽ പറഞ്ഞു. തന്റെ ഇരട്ടക്കുട്ടികൾക്കും ആലിയ ഭട്ടിന്റെ മകൾ രാഹാ കപൂറിനും രണ്ടാഴ്ചത്തെ വ്യത്യാസമേയുള്ളൂവെന്നും അവർ കൂട്ടിച്ചേർത്തു.
"ആലിയയുടെ മകൾക്കും എന്റെ മക്കൾക്കും തമ്മിൽ രണ്ടാഴ്ചത്തെ വ്യത്യാസമേയുള്ളൂ. യാദൃശ്ചികമായി ഞങ്ങൾ ഒരേ സമയം എഡ്-എ-മമ്മയുടെ മെറ്റേണിറ്റി വസ്ത്രങ്ങൾ ധരിച്ചു. ഇപ്പോൾ ഞങ്ങളുടെ കുട്ടികള്‍ എഡ്-എ-മമ്മ കിഡ്‌സ് വെയർ ധരിക്കുന്നു. അതിനാൽ, ഈ ബ്രാൻഡ്, പങ്കാളിത്തം എന്റെ ഹൃദയത്തോട് വളരെ അടുത്താണ്." ഇഷ അംബാനി കുറിച്ചു.
ALSO READ: അംബാനി, അദാനി, ബിർള; ജി 20 ഉച്ചകോടിയിൽ കൂടിക്കാഴ്ച നടത്താൻ ശതകോടീശ്വരന്മാർ, ലക്ഷ്യം ഇത്
രാജ്യത്തെ ഏറ്റവും വലിയ റീട്ടെയിലർ ആയ റിലയൻസിന്റെ കുട്ടികളുടെ വസ്ത്ര ശേഖരത്തെ ശക്തിപ്പെടുത്താൻ എഡ്-എ-മമ്മയ്ക്ക് കഴിഞ്ഞേക്കും. 2020 ഒക്ടോബറിൽ ആണ് ആലിയ ഭട്ട് എഡ്-എ-മമ്മ ആരംഭിച്ചത്. മിതമായ നിരക്കില്‍ കുട്ടികള്‍ക്ക് മികച്ച വസ്ത്രങ്ങള്‍ നല്‍കുന്ന ലോകോത്തര നിലവാരത്തിലുള്ള ഇന്ത്യന്‍ ബ്രാന്‍ഡിന്റെ അഭാവമാണ് തന്നെ എഡ്-എ-മമ്മ ആരംഭിക്കാന്‍ പ്രേരിപ്പിച്ചതെന്ന് ആലിയ ഭട്ട് വ്യക്തമാക്കിയിരുന്നു. ഓൺലൈൻ വഴിയാണ് ബ്രാൻഡിന്റെ വിപണനം നടന്നത്. എഡ്-എ-മമ്മയുടെ വെബ്സ്റ്റോർ വഴിയും ഫസ്റ്റ്‌ക്രൈ, അജിയോ, മിന്ത്ര, ആമസോണ്‍, ടാറ്റ ക്ലിക് തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴിയും എഡ്-എ-മമ്മയുടെ വസ്ത്രങ്ങള്‍ ലഭ്യമാണ്.
ബിസിനസ് ഇടപാടിന്റെ സാമ്പത്തിക വിശദാംശങ്ങൾ കമ്പനി നൽകിയിട്ടില്ലെങ്കിലും, ഇഷ അംബാനി ആലിയ ഭട്ടിന്റെ ബ്രാൻഡ് ഏറ്റെടുത്തതിന് റിലയൻസിന് 300-350 കോടി രൂപ ചെലവ് വന്നതായി ഇക്കണോമിക് ടൈംസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
സാരിയിൽ നെയ്തെടുത്ത സ്വപ്‌നങ്ങൾ പങ്കുവെച്ച് ശോഭ വിശ്വനാഥ്; വീഡിയോ കാണാം