കൊച്ചിയെ ഇളക്കിമറിച്ച് അല്ലു അർജുന്‍; സ്വീകരണമൊരുക്കാന്‍ എത്തിയത് ജനസാ​ഗരം; ഒപ്പം രശ്മികയും

ഡിസംബര്‍ 5ന് ചിത്രം തിയറ്ററുകളില്‍ എത്തും. 

allu arjun reached in kochi for pushpa 2 promotion

തെന്നിന്ത്യൻ സിനിമാസ്വാദകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'പുഷ്പ 2: ദ റൂൾ' റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കേ കൊച്ചിയെ ഇളക്കി മറിച്ച് അല്ലു അർജുൻ. വൈകീട്ട് കൊച്ചിൻ എയർപോർട്ടിൽ ഗംഭീര സ്വീകരണമാണ് ആരാധകർ അദ്ദേഹത്തിന് ഒരുക്കിയത്. അദ്ദേഹത്തിൻ്റെ ചിത്രവുമായുള്ള പ്ലക്കാർഡുകളുമായി നൂറുകണക്കിന് ആളുകളാണ് എയർപോർട്ടിൽ എത്തിയത്. 

അല്ലു ആരാധകരെ കൈ വീശി അഭിവാദ്യം ചെയ്യുകയും ചെയ്തു.കൊച്ചി ഗ്രാൻഡ് ഹയാത്തിൽ 'പുഷ്പ 2' പ്രൊമോഷൻ ചടങ്ങിൽ പങ്കെടുക്കാനായാണ് അല്ലു അർജുൻ എത്തിച്ചേർന്നത്. ഒപ്പം രശ്മിക മന്ദാനയും ഉണ്ട്. ചിത്രം ഡിസംബർ 5ന് തിയറ്ററുകളിൽ എത്തും. 

 'പുഷ്പ ഇനി നാഷണല്ല, ഇന്‍റർനാഷണൽ!' എന്ന ഡയലോഗുമായി എത്തിയിരുന്ന ട്രെയിലർ ഇതിനകം ശ്രദ്ധനേടി കഴിഞ്ഞു. ആദ്യ ഭാഗത്തേക്കാൾ പതിന്മടങ്ങ് ആക്ഷൻ പാക്ക്ഡ് എന്‍റർടെയ്നറായിട്ടാണ് രണ്ടാം ഭാഗം എത്തുന്നതെന്ന് അടിവരയിടുന്നതായിരുന്നു ട്രെയിലർ. പുഷ്പരാജായി അല്ലു അർജ്ജുനും ഭൻവർസിംഗ് ഷെഗാവത്തായി ഫഹദ് ഫാസിലും രണ്ടാം ഭാഗത്തിൽ ​ഗംഭീര പ്രകടനം കാഴ്ചവച്ചിട്ടുണ്ടെന്നാണ് ട്രെയിലറിൽ നിന്ന് അറിയാനാകുന്നത്. ശ്രീവല്ലിയായി രശ്മികയുടേയും മനോഹരമായ അഭിനയമുഹൂർത്തങ്ങൾ രണ്ടാം ഭാഗത്തിലുമുണ്ടെന്നാണ് സൂചന. 

allu arjun reached in kochi for pushpa 2 promotion

പുഷ്പ 2 കേരളത്തിലെത്തിക്കുന്നത് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ്. സിനിമ ഇറങ്ങുന്നതിന് ഒരു മാസം മുമ്പേ കേരളത്തിലെ പുഷ്പ 2 ഫാൻസ് ഷോ ടിക്കറ്റുകൾ വിറ്റ് തീർന്നിരിക്കുകയാണ്. ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ 24 മണിക്കൂറും പ്രദർശനമുണ്ടാകുമെന്നാണ് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് സാരഥി മുകേഷ് ആർ മേത്ത അറിയിച്ചിട്ടുള്ളത്. മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സും ആണ് നിർമാതാക്കൾ. 

റിലീസിന് മുൻപ് തന്നെ ചിത്രം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്. റോക്ക് സ്റ്റാർ ദേവി ശ്രീ പ്രസാദിന്‍റെ സംഗീതവും അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും തികച്ചും പുതിയൊരു കാഴ്ച വിപ്ലവം തന്നെ തീർക്കുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്. 

18 വർഷത്തെ ദാമ്പത്യം അവസാനിക്കുന്നു; ധനുഷും ഐശ്വര്യ രജനികാന്തും വിവാഹമോചിതരായി

കഥ-തിരക്കഥ-സംവിധാനം: സുകുമാർ ബന്ദ്റെഡ്ഡി, നിർമ്മാതാക്കൾ: നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകൾ: മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, മാർക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി. ആർ. ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

Latest Videos
Follow Us:
Download App:
  • android
  • ios