കുതിര വളർത്തുകാരന്റെ മകൻ ഇന്ന് ഇന്ത്യയിലെ ഏറ്റവും ധനികനായ ഫാർമ കമ്പനി ഉടമ; ആസ്തി ഇതാണ്
ഫാർമ മേഖലയിലെ ഏറ്റവും വലിയ സമ്പന്നൻ. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാവ്. സൈറസ് പൂനവല്ലയുടെ ആസ്തി
ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യവസായികളിൽ ഒരാളാണ് സൈറസ് പൂനവല്ല. ഫാർമ മേഖലയിൽ ചുവടുറപ്പിച്ച സൈറസ് പൂനവല്ല ഇന്ന് ഈ മേഖലയിലെ ഏറ്റവും വലിയ ധനികനാണ്. ഫോർച്യൂൺ ഇന്ത്യയുടെ കണക്കനുസരിച്ച് അദ്ദേഹത്തിന്റെ ആസ്തി 2,70,725 കോടി രൂപയാണ്.
സൺ ഫാർമസ്യൂട്ടിക്കൽസിലെ ദിലീപ് ഷാങ്‌വിയാണ് ഫാർമ മേഖലയിലെ രണ്ടാമത്തെ സമ്പന്നൻ. 1,42,282 കോടി രൂപയാണ് ദിലീപ് ഷാംഗ്‌വിയുടെ ആസ്തി. 68491 കോടി രൂപ ആസ്തിയുള്ള ഹസ്മുഖ് ചുഡ്ഗറും കുടുംബവുമാണ് മൂന്നാമത്.
ALSO READ: അംബാനി, അദാനി, ബിർള; ജി 20 ഉച്ചകോടിയിൽ കൂടിക്കാഴ്ച നടത്താൻ ശതകോടീശ്വരന്മാർ, ലക്ഷ്യം ഇത്
വാക്സിൻ രാജാവ് എന്നറിയപ്പെടുന്ന സൈറസ് പൂനവല്ല, 1941 മെയ് 11 നാണ് ജനിച്ചത് കുതിരയെ വളർത്തുന്നയാളുടെ മകനായിരുന്നു അദ്ദേഹം. എന്നാൽ കുടുംബ പാരമ്പര്യത്തിന് പിറകെ പോകാതിരുന്ന സൈറസ് 1966-ൽ അദ്ദേഹം സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സ്ഥാപിച്ചു. ഇന്ന്, ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാവാണ് സൈറസ് പൂനവല്ല. അദ്ദേഹത്തിന്റെ കമ്പനിയായ 'സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ' കോവിഷീൽഡ് വാക്‌സിൻ നിർമ്മിച്ചു. അദ്ദേഹത്തിന്റെ മകൻ അഡാർ പൂനവല്ലയാണ് കമ്പനിയുടെ സിഇഒ.
പൂനെ സർവകലാശാലയിൽ നിന്നാണ് സൈറസ് പൂനവല്ല ബിരുദം നേടിയത്. പിന്നീട് അതേ സർവകലാശാലയിൽ നിന്ന് അദ്ദേഹം ഡോക്ടറേറ്റ് നേടി. പിന്നീട് ഓക്‌സ്‌ഫോർഡ് സർവ്വകലാശാല അദ്ദേഹത്തിന് ഓണററി ബിരുദം നൽകി ആദരിച്ചു.
2022-ൽ, ഫോർബ്‌സിന്റെ ഏറ്റവും ധനികരായ ഇന്ത്യക്കാരുടെ പട്ടികയിൽ അദ്ദേഹം നാലാം സ്ഥാനത്തെത്തിരുന്നു. 2022ൽ രാജ്യം പത്മഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചു.
സാരിയിൽ നെയ്തെടുത്ത സ്വപ്‌നങ്ങൾ പങ്കുവെച്ച് ശോഭ വിശ്വനാഥ്; വീഡിയോ കാണാം