ജൂലായിൽ 7.44 ശതമാനം; കുതിച്ചുയർന്ന് ചില്ലറവിപണിയിലെ പണപ്പെരുപ്പം

ഭക്ഷ്യവില വർധനയാണ്  രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പനിരക്ക്  കുത്തനെ ഉയരാൻ ഇടയാക്കിയത്. പണപ്പെരുപ്പ  നിരക്ക് ഈ നില തുടർന്നാൽ വരാനിരിക്കുന്ന പണനയ അവലോകന യോഗത്തിൽ ആർബിഐ പലിശഭാരം കൂട്ടാനും സാധ്യതയുണ്ട്.

Indias retail inflation in July soars to 15-month high APK

ച്ചക്കറികളുടെയും മറ്റ് ഭക്ഷ്യ വസ്തുക്കളുടെയും ഉയർന്ന വില കാരണം രാജ്യത്തെ ചില്ലറവിപണിയിലെ പണപ്പെരുപ്പനിരക്ക് ജൂലൈയിൽ 15 മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി.നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) പുറത്തുവിട്ട കണക്കുകൾ പ്രകാരം ഈ വർഷം ജൂലൈയിൽ ഉപഭോക്തൃ വില സൂചിക അനുസരിച്ച് ചില്ലറ വിപണിയിലെ പണപ്പെരുപ്പ നിരക്ക്  7.44 ശതമാനമാണ്. ഈ   വർഷം ജൂണിൽ  പണപ്പെരുപ്പനിരക്ക് 4.87 ശതമാനവും കഴിഞ്ഞ വർഷം ജൂലൈയിൽ 6.71 ശതമാനവുമായിരുന്നു. ഇതിനു മുമ്പുള്ള ഉയർന്ന നില 2022 ഏപ്രിലിൽ രേഖപ്പെടുത്തിയ 7.79 ശതമാനമായിരുന്നു.

ALSO READ: ബിസിനസ്സ് അല്ല, ഇപ്പോൾ ഇത് പാഷൻ'; വിജയത്തെ സഞ്ചിയിലാക്കിയ ദമ്പതികൾ

ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം   ജൂലൈയിൽ 11.51 ശതമാനമായാണ് ഉയർന്നത്.  പച്ചക്കറികളുടെ വില വാര്‍ഷികാടിസ്ഥാനത്തില്‍ 0.93 ശതമാനത്തില്‍ നിന്ന് 37.34 ശതമാനത്തിലേക്കും ഭക്ഷ്യ, ഭക്ഷ്യ, പാനീയ ഉത്പന്ന വിലനിലവാരം 4.63ല്‍ നിന്ന് 10.57 ശതമാനമായും, ധാന്യങ്ങളുടെ വില 12.71ല്‍ നിന്ന് 13.04 ശതമാനമായും കഴിഞ്ഞമാസം കൂടിയിട്ടുണ്ട്.

ഭക്ഷ്യവില വർധനയാണ്  രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പനിരക്ക്  കുത്തനെ ഉയരാൻ ഇടയാക്കിയതെന്നു ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളിൽ രാജ്യത്ത് തക്കാളി അടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുന്ന സ്ഥിതിയാണുള്ളത്. മിക്കയിടങ്ങളിലും ഇപ്പോഴും ഉയർന്ന വില തന്നെ തുടരുകയാണ്.

പണപ്പെരുപ്പനിരക്ക് വിലയിരുത്തിയാണ് റിസര്‍വ് ബാങ്ക് മുഖ്യമായും അടിസ്ഥാന പലിശനിരക്കിൽ മാറ്റം വരുത്തുന്നത്. ആർബിഐയുടെ ധനനയ തീരുമാനങ്ങളെ നേരിട്ടു ബാധിക്കുന്ന സൂചകമാണ് റീട്ടെയിൽ പണപ്പെരുപ്പം. ജൂണിൽ റീട്ടെയിൽ പണപ്പെരുപ്പം വർധിച്ചെങ്കിലും ആർബിഐ ലക്ഷ്യപരിധിക്കുള്ളിൽ തുടർന്നിരുന്നു. ഓഗസ്റ്റിലെ പണനയ അവലോകനത്തിൽ, ആർബിഐ റിപ്പോ നിരക്ക്  6.50 ശതമാനത്തിൽത്തന്നെ മാറ്റമില്ലാതെ നിലനിർത്തിയിരുന്നു. എന്നാൽ പണപ്പെരുപ്പ  നിരക്ക് ഈ നില തുടർന്നാൽ വരാനിരിക്കുന്ന പണനയ അവലോകന യോഗത്തിൽ ആർബിഐ പലിശഭാരം കൂട്ടാനും സാധ്യതയുണ്ട്.

സാരിയിൽ നെയ്തെടുത്ത സ്വപ്‌നങ്ങൾ പങ്കുവെച്ച് ശോഭ വിശ്വനാഥ്; വീഡിയോ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios