ഇന്ത്യയിൽ നിന്നും അരി കടൽകടക്കില്ല; കയറ്റുമതി നിരോധനം ലോകത്തെ എങ്ങനെ ബാധിക്കും
ഇന്ത്യ അരി കയറ്റുമതി നിരോധിച്ചത് ആഗോള വിപണിയെ എങ്ങനെ ബാധിക്കും? അരി കയറ്റുമതി ചെയ്യേണ്ടെന്ന തീരുമാനത്തിന് പിന്നിലെ കാരണം
ഇന്ത്യൻ വിപണിയിൽ അരിയുടെ വിലക്കയറ്റം കുറയ്ക്കുന്നതിനും മതിയായ ലഭ്യത ഉറപ്പാക്കുന്നതിനും കയറ്റുമതി നിരോധിക്കാൻ കേന്ദ്ര സർക്കാർ. മൺസൂൺ മഴ വിളകളെ ബാധിക്കുകയും ഉത്പാദനം കുറയ്ക്കുകയും ചെയ്തപ്പോൾ ആഭ്യന്തര വിപണിയിൽ വിലക്കയറ്റം ഉണ്ടയേക്കാമെന്ന അനുമാനത്തിലാണ് കേന്ദ്രം. ബസ്മതി ഇതര വെള്ള അരിയുടെ കയറ്റുമതി പൂരമായും നിരോധിച്ചിട്ടുണ്ട്. വാണിജ്യ വകുപ്പിന് കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു.
ALSO READ: ഭാവി മരുമകൾക്ക് സമ്മാനവുമായി മുകേഷ് അംബാനിയും നിത അംബാനിയും; ചേർത്തുപിടിച്ച് രാധിക മർച്ചന്റ്
ഇന്ത്യയുടെ അരി കയറ്റുമതി നിരോധനം ആഗോള വിപണിയിൽ സാരമായി തന്നെ ബാധിക്കും. ലോകത്തിലെ ഏറ്റവും വലിയ അരി കയറ്റുമതിക്കാരിൽ ഒരാളാണ് ഇന്ത്യ എന്നുള്ളത് തന്നെയാണ് കാരണം. എന്തുകൊണ്ടാണ് ആഗോള അരി വ്യാപാരത്തിൽ ഇന്ത്യ നിർണായക പങ്കു വഹിക്കുന്നത്? കാരണങ്ങൾ ഇവയാണ്.
* ആഗോള വിപണിയിൽ അരി കയറ്റുമതിയുടെ 40% ഇന്ത്യയിൽ നിന്നാണ്, 2022-ൽ 55.4 ദശലക്ഷം മെട്രിക് ടൺ ആയിരുന്നു. ഇന്ത്യയുടെ അരി കയറ്റുമതി
* ഇന്ത്യ 140 ലധികം രാജ്യങ്ങളിലേക്ക് അരി കയറ്റുമതി ചെയ്യുന്നു. ഇന്ത്യൻ ബസുമതി ഇതര അരിയുടെ ഉപഭോക്താക്കൾ ബെനിൻ, ബംഗ്ലാദേശ്, അംഗോള, കാമറൂൺ, ജിബൂട്ടി, ഗിനിയ, ഐവറി കോസ്റ്റ്, കെനിയ, നേപ്പാൾ. ഇറാൻ, ഇറാഖ്, സൗദി അറേബ്യ എന്നിവരാണ്.
* 2022-ൽ 10.3 ദശലക്ഷം ടൺ ബസുമതി ഇതര വെള്ള അരി ഉൾപ്പെടെ 17.86 ദശലക്ഷം ടൺ ബസുമതി ഇതര അരി ഇന്ത്യ കയറ്റുമതി ചെയ്തു. 2022 സെപ്റ്റംബറിൽ, അരിയുടെ കയറ്റുമതി ഇന്ത്യ നിരോധിക്കുകയും വിവിധ ഗ്രേഡിലുള്ള അരിയുടെ കയറ്റുമതിക്ക് 20% തീരുവ ചുമത്തുകയും ചെയ്തു.
* ഇന്ത്യൻ കർഷകർ വർഷത്തിൽ രണ്ടുതവണ നെൽകൃഷി ചെയ്യുന്നു. . മഞ്ഞുകാലത്ത് മധ്യ-ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് പ്രധാനമായും നെല്ല് കൃഷി ചെയ്യുന്നത്. പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഒഡീഷ, ഛത്തീസ്ഗഢ് എന്നിവയാണ് രാജ്യത്തെ പ്രധാന അരി ഉത്പാദക സംസ്ഥാനങ്ങൾ.
മൺസൂൺ മഴ വൈകിയെത്തിയത് നെൽകൃഷിയെ ബാധിച്ചിരുന്നു.ജൂൺ അവസാനവാരം മുതൽ പെയ്ത കനത്ത മഴ ഈ കുറവ് ഇല്ലാതാക്കിയെങ്കിലും, അവ കൃഷിക്ക് കാര്യമായ നാശമുണ്ടാക്കി.