ഇന്ത്യയുടെ പേര് ഭാരതമെന്നാക്കാൻ എന്ത് ചെലവ് വരും; സാമ്പത്തിക വിദഗ്ദർ പറയുന്നത് ഇങ്ങനെ

ഒരു രാജ്യത്തിൻറെ പേര് മാറ്റുന്നത് അത്ര നിസാരമായ കാര്യമല്ല. സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തിൽ ഇങ്ങനെ രാജ്യത്തിൻറെ പേര് മാറ്റുന്നത് ചെലവേറിയ കാര്യമാണ്. അന്തരാഷ്ട്ര തലം മുതൽ വ്യക്തിഗത തലം വരെ മാറ്റുമ്പോഴേക്ക് ഭീമമായ തുക ചെലവാകും.

India to Bharat Changing the name of a country comes at what cost apk

ന്ത്യയുടെ പേര് ഭാരതമെന്നാക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായതോടെ വിവിധ രീതിയിലുള്ള ചർച്ചകൾക്കാണ് തിരി കൊളുത്തിയിരിക്കുന്നത്. ഈ മാസം അവസാനം നടക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഇന്ത്യയുടെ പേര് 'ഭാരത്' എന്നാക്കി മാറ്റിയേക്കുമെന്നുള്ള റിപ്പോർട്ടുകളുണ്ട്. ജി20 ഉച്ചകോടിയുടെ ഭാഗമായി സെപ്തംബർ 9 ന് നടക്കുന്ന അത്താഴവിരുന്നിന് പ്രതിനിധികളെ ക്ഷണിക്കാൻ അയച്ച കത്തിൽ 'പ്രസിഡന്റ് ഓഫ് ഇന്ത്യ' എന്നതിന് പകരം  'പ്രസിഡന്റ് ഓഫ് ഭാരത്' എഴുതിയതാണ് ചർച്ചകൾക്ക് കാരണം. സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തിൽ ഇങ്ങനെ രാജ്യത്തിൻറെ പേര് മാറ്റുന്നത് ചെലവേറിയ കാര്യമാണ്. 

രാജ്യത്തിൻറെ പേര് മാറ്റുമ്പോൾ എന്ത് ചെലവ് വരും? 

ഒരു രാജ്യത്തിൻറെ പേര് മാറ്റുന്നത് അത്ര നിസാരമായ കാര്യമല്ല. ഇന്ത്യയെന്ന പേര് അന്തരാഷ്ട്ര തലം മുതൽ വ്യക്തിഗത തലം വരെ മാറ്റുമ്പോഴേക്ക് ഭീമമായ തുക ചെലവാകും. ഔദ്യോഗിക രേഖകളിൽ ഉൾപ്പടെ പേര് മാറുമ്പോൾ ചെലവുകൾ അധികരിക്കും. ഭൂപടങ്ങൾ, ഹൈവേ ലാൻഡ്മാർക്കുകൾ, റോഡ് നാവിഗേഷൻ സംവിധാനം  തുടങ്ങി എല്ലാം മാറ്റം സമയവും പണവും വേണം. 

ALSO READ: അംബാനിക്കും ടാറ്റയ്ക്കും വെല്ലുവിളിയായ സ്ത്രീ; 78,000 കോടിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമ

1972 ലാണ് ഇന്ത്യയുടെ അയൽരാജ്യമായ ശ്രീലങ്ക പെരുമാറ്റിയത്. സിലോൺ എന്നായിരുന്നു പഴയ നാമം. 2018-ൽ സ്വാസിലാൻഡ് പേര് മാറ്റി ഈശ്വാതിനി എന്നാക്കിയിരുന്നു. അന്ന്  ദക്ഷിണാഫ്രിക്ക ആസ്ഥാനമായുള്ള ഒരു ബൗദ്ധിക സ്വത്തവകാശ അഭിഭാഷകനായ ഡാരൻ ഒലിവിയർ ഒരു രാജ്യത്തിന്റെ പേര് മാറ്റുന്നതിനുള്ള ചെലവ് കണക്കാക്കുന്നതിനുള്ള മാതൃക കൊണ്ടുവന്നിരുന്നു.  ഒരു രാജ്യത്തിന്റെ പുനർനാമകരണത്തെ വൻകിട കോർപ്പറേഷനുകളിലെ റീബ്രാൻഡിംഗ് പോലെ താരതമ്യം ചെയ്താണ് അദ്ദേഹം ഈ മാതൃക അവതരിപ്പിച്ചത്. 

ഡാരൻ ഒലിവിയർ മാതൃക അനുസരിച്ച്, ഒരു വലിയ എന്റർപ്രൈസസിന്റെ ശരാശരി മാർക്കറ്റിംഗ് ചെലവ് അതിന്റെ മൊത്തം വരുമാനത്തിന്റെ ഏകദേശം 6 ശതമാനമാണ്, അതേസമയം റീബ്രാൻഡിംഗ് ചെലവ് മൊത്തത്തിലുള്ള മാർക്കറ്റിംഗ് ബജറ്റിന്റെ 10 ശതമാനം വരെയാകാം. അങ്ങനെ വരുമ്പോൾ കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയുടെ വരുമാനം 23.84 ലക്ഷം കോടി രൂപയായിരുന്നു. ഡാരൻ ഒലിവിയർ മാതൃക അനുസരിച്ച്, ഇന്ത്യയുടെ പേര് ഭാരത് എന്നാക്കി മാറ്റാൻ 14,034 കോടി രൂപ ചെലവഴിക്കേണ്ടി വന്നേക്കാം


സാരിയിൽ നെയ്തെടുത്ത സ്വപ്‌നങ്ങൾ പങ്കുവെച്ച് ശോഭ വിശ്വനാഥ്; വീഡിയോ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios