പിഎഫ് ബാലൻസ് ഓൺലൈനായി എങ്ങനെ പരിശോധിക്കാം? ഈ വഴി എളുപ്പമാണ്

കഴിഞ്ഞ ദിവസം ഇപിഎഫിന്റെ പലിശ കേന്ദ്രം ഉയർത്തിയിട്ടുണ്ട്. പലിശ ക്രെഡിറ്റ് ചെയ്തുകഴിഞ്ഞാൽ, അത് വ്യക്തിയുടെ പിഎഫ് അക്കൗണ്ടിൽ പരിശോധിച്ച് ഉറപ്പുവരുത്തുന്നത് നല്ലതാണ്.

How to Check PF Balance Online apk

ദില്ലി: രാജ്യത്തെ ജീവനക്കാർക്ക് സാമ്പത്തിക സുരക്ഷിതത്വവും വിരമിക്കൽ ആനുകൂല്യങ്ങളും ഉറപ്പുനൽകുന്നതിൽ  എംപ്ലോയീസ്  പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) നിർണായക പങ്ക് വഹിക്കുന്നുണ്ട്.തൊഴിലുടമയും ജീവനക്കാരനും പ്രതിമാസ സംഭാവനകൾ നൽകുന്ന പദ്ധതിയാണിത്. കേന്ദ്രസർക്കാർ സുരക്ഷിതത്വത്തിൽ, വരുമാനം ഉറപ്പാക്കുന്ന ഈ സ്‌കീം ജോലി ചെയ്യുന്നവർക്കുള്ള മികച്ച നിക്ഷേപ ഓപ്ഷനാണ്. ഇപിഎഫ്ഒ പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) അക്കൗണ്ടുകളിലേക്ക് പലിശ ചേർക്കുന്നത് എങ്ങനെ അറിയും? അതിന് അക്കൗണ്ട് ബാലൻസ് പരിശോധിക്കുക തന്നെ വേണം

കഴിഞ്ഞ ദിവസം ഇപിഎഫിന്റെ പലിശ കേന്ദ്രം ഉയർത്തിയിട്ടുണ്ട്. ഇനി നിക്ഷേപങ്ങൾക്ക് 8.15 ശതമാനം പലിശ ലഭിക്കും. പലിശ ക്രെഡിറ്റ് ചെയ്തുകഴിഞ്ഞാൽ, അത് വ്യക്തിയുടെ പിഎഫ് അക്കൗണ്ടിൽ പരിശോധിച്ച് ഉറപ്പുവരുത്തുന്നത് നല്ലതാണ്. ഈ അവസരത്തിൽ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് ബാലൻസ് എങ്ങനെ പരിശോധിക്കും?  മെസേജ്, മിസ്‌ഡ് കോൾ, ഉമാങ് ആപ്പ്, ഇപിഎഫ്ഒ വെബ്‌സൈറ്റ് എന്നിവ വഴി വിവിധ രീതിയിൽ ബാലൻസ് പരിശോധിക്കാം

എസ്എംഎസ് വഴി പിഎഫ് അക്കൗണ്ട് ബാലൻസ് പരിശോധിക്കാം

ഘട്ടം - 1 7738299899 എന്ന നമ്പറിലേക്ക് 'EPFOHO UAN ENG' എന്ന സന്ദേശം അയയ്‌ക്കുക.  സന്ദേശത്തിന്റെ അവസാന മൂന്ന് അക്കങ്ങൾ നിങ്ങൾ തിരഞ്ഞെടുത്ത ഭാഷയെ സൂചിപ്പിക്കുന്നു. ഇവിടെ ENG എന്നാൽ ഇംഗ്ലീഷ് എന്നാണ് അർത്ഥമാക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മറാത്തി, ബംഗാളി, കന്നഡ, പഞ്ചാബി, തെലുങ്ക്, മലയാളം, ഗുജറാത്തി എന്നിങ്ങനെ മൊത്തം 10 ഭാഷകളിൽ നിന്ന് സ്വന്തം ഭാഷ തിരഞ്ഞെടുക്കാം

ഘട്ടം - 2 നിങ്ങളുടെ മൊബൈൽ നമ്പർ യൂണിവേഴ്സൽ അക്കൗണ്ട് നമ്പറിൽ (UAN) രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.

ഘട്ടം - 3 ഇപിഎഫ്ഒ ​​നിങ്ങളുടെ ബാലൻസ് വിശദാംശങ്ങൾ നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് സന്ദേശം വഴി അയയ്ക്കും. 

ഇപിഎഫ്ഒ ഈ അടുത്തിടെ പലിശ നിരക്കുകളിൽ ബേദഗതി വരുത്തിയിരുന്നു. പണം ക്രെഡിറ്റ് ആകുന്നത് പരിശോധിക്കാൻ ഉപയോക്താക്കൾക്ക് വിവിധ മാർഗം ഉപയോഗിക്കാം 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios