'സുരക്ഷ മുഖ്യം', നമ്പറില്ലാത്ത ക്രെഡിറ്റ് കാർഡുമായി ആക്സിസ് ബാങ്ക്; ഓഫറുകൾ നിരവധി

രാജ്യത്തെ ആദ്യത്തെ നമ്പറില്ലാത്ത ക്രെഡിറ്റ് കാർഡ്. ക്രെഡിറ്റ്‌ കാർഡിൽ, നമ്പറോ, എക്സ്പയറി ഡേറ്റൊ, സിവിവി നമ്പറോ ഇല്ലാത്തതിനാൽ ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷിതമായി പുതിയ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാം.

First numberless credit card launched by Axis Bank-Fibe APK

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക്, രാജ്യത്തെ ആദ്യത്തെ നമ്പറില്ലാത്ത ക്രെഡിറ്റ് കാർഡ് അവതരിപ്പിക്കുന്നു. ആക്‌സിസ് ബാങ്കും ഫിന്‍ടെക് സ്ഥാപനമായ ഫൈബും സഹകരിച്ചാണ് നമ്പര്‍ രഹിത ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കുന്നത് . ക്രെഡിറ്റ്‌ കാർഡിൽ, നമ്പറോ, എക്സ്പയറി ഡേറ്റൊ, സിവിവി നമ്പറോ ഇല്ലാത്തതിനാൽ ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷിതമായി പുതിയ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാം. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കപ്പെടാനുള്ള സാധ്യത കുറയ്ക്കുന്നുവെന്നതാണ് കാർഡിന്റെ പ്രധാന നേട്ടം. കാർഡ് ഉടമകളുടെ വിവരങ്ങളിലേക്കുള്ള അനധികൃത ആക്‌സസ് ഇല്ലാതാക്കാം. ഉപഭോക്താക്കൾക്ക് അവരുടെ ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ ഫൈബ് ആപ്പിൽ എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ കഴിയും . ഇത് ക്രെഡിറ്റ്‌ കാർഡ് വിവരങ്ങൾ എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നതിന് അവരെ സഹായിക്കുന്നു. ഫൈബിന്റെ 2.1 ദശലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ കാർഡ് ലഭ്യമാകും.

ALSO READ: പ്രിയപ്പെട്ടവൻ ടാറ്റ തന്നെ, മഹീന്ദ്രയെ പിന്തള്ളി

ഈ ക്രെഡിറ്റ്‌ കാർഡ് വഴി റെസ്റ്റോറന്റുകളിൽ ഓൺലൈൻ ഡെലിവറിക്ക് 3% വരെ ക്യാഷ്ബാക്ക് ലഭിക്കും. കൂടാതെ, പ്രാദേശിക യാത്രകൾക്കും, ഓൺലൈൻ ടിക്കറ്റിംഗ് ആപ്പുകളിലും ഓഫറുകൾ ലഭിക്കും. ഇതിനു പുറമേ, ഉപഭോക്താക്കൾക്ക് ഓൺലൈൻ, ഓഫ് ലൈൻ ഇടപാടുകൾക്ക് 1% ക്യാഷ്ബാക്കും ലഭിക്കും.

ഈ കാർഡ് ഒരു കോ-ബ്രാൻഡഡ് റുപേ ക്രെഡിറ്റ്‌ കാർഡ് ആണ്. ഇതുവഴി യുപിഐയിലേക്ക് ലിങ്ക് ചെയ്യാൻ സാധിക്കും. എല്ലാ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും, ഓഫ് ലൈൻ സ്റ്റോറുകളിലും കാർഡ് ഉപയോഗിക്കാം. ടാപ് ആൻഡ് പേ ഫീച്ചറും ഈ കാർഡ് ലഭ്യമാക്കുന്നുണ്ട്.

ALSO READ: മുകേഷ് അംബാനി മക്കൾക്ക് എത്ര കൊടുക്കും? ഓരോ മീറ്റിംഗിന്റെയും പ്രതിഫലം ഇതാണ്

ജോയിനിംഗ് ഫീസ് പൂർണമായും സൗജന്യമാണ്. വാർഷിക ഫീസും കാർഡിന് ഈടാക്കുന്നില്ല. പ്രതിവർഷം നാല് ആഭ്യന്തര എയർപോർട്ട് ലോഞ്ചുകളിലേക്കുള്ള പ്രവേശനം, 400 രൂപ മുതൽ 5000 രൂപ വരെ ഇന്ധനച്ചെലവിനുള്ള സീറോ സർചാർജ് എന്നിവയും ഈ കാർഡിന്റെ മറ്റ് ചില പ്രത്യേകതകളാണ്. ആക്‌സിസ് ഡൈനിംഗ് ഡിലൈറ്റ്‌സ്, വെനസ്ഡേ ഡിലൈറ്റ്‌സ്, എൻഡ് ഓഫ് സീസൺ സെയിൽസ്, റുപേ പോർട്ട്‌ഫോളിയോ ഓഫറുകൾ എന്നിവയുടെ അധിക നേട്ടവും അവരുടെ ഈ കാർഡുകളിൽ ലഭ്യമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios