സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് ചുവടുവെയ്ക്കാം; മുതിർന്ന പൗരന്മാർക്ക് അത്യുഗ്രൻ നിരക്കുമായി ഈ ബാങ്ക്

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഫെഡറൽ ബാങ്ക് രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയർത്തിയിരിക്കുന്നത്.

Federal Bank hikes deposit rates for Independence Day apk

രാജ്യമെങ്ങും 77 ാമത് സ്വാതന്ത്ര്യദിനമാഘോഷിക്കുമ്പോൾ തിരഞ്ഞെടുത്ത കാലയളവുകളിലെ മുതിർന്ന പൗരന്മാർക്കുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് നിലവിലെ നിരക്കിനേക്കാൾ  77 ബേസിസ് പോയിന്റ് ഉയർന്ന നിരക്ക് പ്രഖ്യാപിച്ച് ഫെഡറൽ ബാങ്ക്. പുതുക്കിയ നിരക്കുകൾ 2023 ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വരും.

 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഫെഡറൽ ബാങ്ക് രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ (എഫ്ഡി) പലിശ നിരക്കാണ് 77 ബേസിസ് പോയിൻറ് ഉയർത്തിയിരിക്കുന്നത്.   13 മാസത്തെ ടേം ഡെപ്പോസിറ്റിന് പൊതുവിഭാഗത്തിന് 7.30 ശതമാനം പലിശ നിരക്കാണ് ഫെഡറൽ ബാങ്ക് പുതുക്കലിനെത്തുടർന്ന് വാഗ്ദാനം ചെയ്യുന്നത്., അതേസമയം ഇതേ കാലയളവിലെ മുതിർന്ന പൗരന്മാരുടെ പലിശ നിരക്ക്    8.07 ശതമാനമായും വർധിച്ചിട്ടുണ്ട്..മാത്രമല്ല, സ്ഥിരനിക്ഷേപങ്ങൾക്ക് പുറമെ സേവിംഗ്സ് അക്കൊണ്ടുകൾക്കും ഫെഡറൽ ബാങ്ക്  താരതമ്യേന ഉയർന്ന നിരക്കായ 7.15 ശതമാനം പലിശനിരക്ക് നിലവിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

ALSO READ: ബിസിനസ്സ് അല്ല, ഇപ്പോൾ ഇത് പാഷൻ'; വിജയത്തെ സഞ്ചിയിലാക്കിയ ദമ്പതികൾ

1 വർഷം മുതൽ 13 മാസത്തിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് പൊതുവിഭാഗത്തിന് 6.80 ശതമാനവും, മുതിർന്ന പൗരൻമാർക്ക് 7.30 ശതമാനവും പലിശനിരക്ക് ലഭ്യമാക്കുന്നുണ്ട്. 21 മാസം മുതൽ 3 വർഷത്തിൽ താഴയുള്ള  നിക്ഷേപങ്ങൾക്ക് പൊതുവിഭാഗത്തിന് 6.75 ശതമാനവും, മുതിർന്ന പൗരൻമാർക്ക് 7.25 ശതമാനവുമാണ് ബാങ്ക് നൽകുന്ന പലിശനിരക്ക്.

നിക്ഷേപ സുരക്ഷയ്ക്കും വിശ്വാസ്യതയ്ക്കുമൊപ്പം   ഉപഭോക്താക്കൾക്ക് പരമാവധി വരുമാനം നേടാനുള്ള മികച്ച അവസരമാണ് നിരക്കുവർദ്ധനവിലൂടെ ലഭ്യമാകുന്നതെന്ന് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റ്  ജോയ് പിവി പറഞ്ഞു. രാജ്യം 77-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ വർധിപ്പിച്ച പലിശനിരക്ക് അവതരിപ്പിക്കുന്നതിൽ  സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സാരിയിൽ നെയ്തെടുത്ത സ്വപ്‌നങ്ങൾ പങ്കുവെച്ച് ശോഭ വിശ്വനാഥ്; വീഡിയോ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios