ഡിജിറ്റൽ പേയ്‌മെന്റുകളില്‍ വർദ്ധന; ആർബിഐ കണക്കുകൾ പുറത്ത്
വിവിധ കാലയളവുകളിൽ രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്റുകളുടെ വ്യാപ്തി അളക്കാൻ ആർബിഐ അഞ്ച് പാരാമീറ്ററുകൾ ഉപയോഗിക്കുന്നുണ്ട്. i
ദില്ലി: ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾ വർദ്ധിച്ചതായി റിസർവ് ബാങ്ക് റിപ്പോർട്ട്. 2023 മാർച്ച് വരെയുള്ള ഒരു വർഷത്തിൽ രാജ്യത്തുടനീളമുള്ള ഡിജിറ്റൽ പേയ്‌മെന്റുകൾ 13.24% വളർച്ച രേഖപ്പെടുത്തിയെന്ന് ആർബിഐ പറയുന്നു. ഓൺലൈൻ ഇടപാടുകൾ സ്വീകരിക്കുന്നത് അളക്കുന്ന . ആർബിഐയുടെ ഡിജിറ്റൽ പേയ്‌മെന്റ് സൂചിക (ആർബിഐ-ഡിപിഐ) ഉപയോഗിച്ചാണ് കണക്കുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. 2022 സെപ്റ്റംബറിലെ 377.46 ഉം 2022 മാർച്ചിലെ 349.30 ഉം അപേക്ഷിച്ച് 2023 മാർച്ച് അവസാനം 395.57 ആയിരുന്നു ഡിജിറ്റൽ പേയ്‌മെന്റുകൾ.
ഈ കാലയളവിൽ രാജ്യത്തുടനീളമുള്ള പേയ്‌മെന്റ് ഇൻഫ്രാസ്ട്രക്ചറിലെ ഗണ്യമായ വളർച്ചയും പേയ്‌മെന്റ് ഇടപാടുകളിലെ മികച്ച പ്രകടനവും കാരണം ആർബിഐ-ഡിപിഐ സൂചിക എല്ലാ പാരാമീറ്ററുകളിലും വർദ്ധിച്ചതായി റിസർവ് ബാങ്ക് വ്യാഴാഴ്ച പ്രസ്താവനയിൽ പറഞ്ഞു.
ALSO READ: അഞ്ച് വർഷത്തിനിടെ പൂട്ടിയത് ഏഴ് വിമാനക്കമ്പനികൾ; കണക്കുകൾ ഇങ്ങനെ
വിവിധ കാലയളവുകളിൽ രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്റുകളുടെ വ്യാപ്തി അളക്കാൻ ആർബിഐ അഞ്ച് പാരാമീറ്ററുകൾ ഉപയോഗിക്കുന്നുണ്ട്. 2021 മാർച്ച് മുതൽ നാല് മാസത്തെ കാലതാമസത്തോടെ അർദ്ധ വാർഷിക അടിസ്ഥാനത്തിൽ ഇവ പ്രസിദ്ധീകരിക്കും.
അതേസമയം, രാജ്യത്ത് ഡിജിറ്റൽ ഇടപാടുകൾ വർധിക്കുമ്പോൾ ഡിജിറ്റൽ തട്ടിപ്പുകളും കൂടുന്നുണ്ട്. തട്ടിപ്പൂകൾ കൂടുന്നതിന്റെ പശ്ചാത്തലത്തിൽ പേയ്‌മെന്റുകൾ സുരക്ഷിതമാക്കാൻ പേയ്‌മെന്റ് സിസ്റ്റം ഓപ്പറേറ്റേഴ്‌സിന് (പിഎസ്ഒഎസ്) നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട് ആർബിഐ. സൈബർ റെസിലൻസ്, ഡിജിറ്റൽ പേയ്‌മെന്റ് സുരക്ഷാ നിയന്ത്രണങ്ങൾ എന്നിവയെക്കുറിച്ചുള്ള കരട് നിർദ്ദേശങ്ങൾ ആണ് റിസർവ് ബാങ്ക് പുറത്തിറക്കിയത്. സാമ്പത്തിക സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിലും സാമ്പത്തിക ഉൾപ്പെടുത്തൽ സുഗമമാക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്ന പേയ്‌മെന്റ് സംവിധാനങ്ങളിൽ സൈബർ ആക്രമണങ്ങളും, തട്ടിപ്പുകളും വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ കരട് നിർദ്ദേശങ്ങൾ മുന്നോട്ട് വെയ്ക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം