ക്രെഡിറ്റ് കാർഡ് ദീർഘകാലം ഉപയോഗിക്കുന്നില്ലേ; സംഭവിക്കുന്നത് ഇതാണ്
ഒരു ക്രെഡിറ്റ് കാർഡ് ദീർഘകാലം ഉപയോഗിക്കാതെ കിടന്നാൽ എന്ത് സംഭവിക്കുമെന്ന് പല കാർഡുടമകളും ചിന്തിച്ചിട്ടുണ്ടാകില്ല. ക്രെഡിറ്റ് കാർഡ് എത്ര കാലം വരെ സജീവമായിരിക്കും?
പണത്തിന്റെ ആവശ്യം വരുമ്പോൾ പലപ്പോഴും ക്രെഡിറ്റ് കാർഡുകൾ നമ്മളെ ആശ്രയിക്കാറുണ്ട്. ക്യാഷ്ബാക്കുകളും കിഴിവുകളും റിവാർഡുകളും വാഗ്ദാനം ചെയ്യുന്നതിനാൽ, ക്രെഡിറ്റ് കാർഡിന് വലിയ സ്വീകാര്യതയുണ്ട്. ചിലർ പതിവായി ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ, ചിലർ ദീർഘകാലത്തേക്ക് ഉപയോഗിക്കാതെ വെക്കാറുമുണ്ട്. ഒരു ക്രെഡിറ്റ് കാർഡ് ദീർഘകാലം ഉപയോഗിക്കാതെ കിടന്നാൽ എന്ത് സംഭവിക്കുമെന്ന് പല കാർഡുടമകളും ചിന്തിച്ചിട്ടുണ്ടാകില്ല. ക്രെഡിറ്റ് കാർഡ് എത്ര കാലം വരെ സജീവമായിരിക്കും?
ക്രെഡിറ്റ് കാർഡ് ദീർഘകാലം ഉപയോഗിക്കാതെ കിടന്നാൽ എന്ത് സംഭവിക്കും?
ക്രെഡിറ്റ് കാർഡുകൾ ദീർഘകാലത്തേക്ക് ഉപയോഗിക്കാതിരിക്കുമ്പോൾ, നിഷ്‌ക്രിയമായേക്കാം. സാധാരണയായി, ദീർഘകാലമായി ഉപയോഗിക്കാതിരിക്കുമ്പോൾ കാർഡ് ഇഷ്യൂവർ ക്രെഡിറ്റ് കാർഡ് റദ്ദാക്കും. എന്നാൽ കാർഡ് ഇഷ്യൂ ചെയ്തവരെ അപേക്ഷിച്ച് ഈ കാലയളവ് വ്യത്യാസപ്പെട്ടിരിക്കും. ചിലർ കാർഡ് 6 എം,ആസാം പ്രവർത്തിക്കാതിരുന്നാൽ റദ്ദാക്കുമ്പോൾ മറ്റുചില അത് ഒരു വർഷം കഴിഞ്ഞായിരിക്കും ചെയ്യുക. കാർഡ് റദ്ദാക്കുന്ന കാലയളവ് പലപ്പോഴും നീട്ടി നൽകാറുമുണ്ട്.
ആർബിഐയുടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, കാർഡ് നൽകി കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ ഒരു കാർഡ് ഹോൾഡർ തന്റെ പുതിയ ക്രെഡിറ്റ് കാർഡ് സജീവമാക്കിയില്ലെങ്കിൽ, ഒട്ടിപി വഴി കാർഡ് ഇഷ്യൂവർ കാർഡ് സജീവമാക്കുന്നതിന് സമ്മതം തേടും. ഇതിന് മറുപടി നൽകിയില്ലെങ്കിൽ, അതായത് സമ്മതം നൽകിയില്ലെങ്കിൽ ഏഴു ദിവസത്തിനകം ക്രെഡിറ്റ് കാർഡ് അക്കൗണ്ട് ക്ലോസ് ചെയ്യും.
ALSO READ: സൗജന്യമായി ആധാർ അപ്‌ഡേറ്റ് ചെയ്യണോ? അവസാന തിയതി ഇത്
നിഷ്ക്രിയമായ ക്രെഡിറ്റ് കാർഡ് എന്തുചെയ്യണം?
ക്രെഡിറ്റ് കാർഡുകൾ ദീർഘകാലത്തേക്ക് ഉപയോഗിക്കുന്നില്ലെങ്കിൽ, ആളുകൾ സാധാരണയായി അവ റദ്ദാക്കാനോ ക്രെഡിറ്റ് കാർഡ് അക്കൗണ്ട് ക്ലോസ് ചെയ്യാനോ ശ്രമിക്കും. എന്നാൽ, ഉപയോഗിക്കാത്ത ക്രെഡിറ്റ് കാർഡുകൾ ക്ലോസ് ചെയ്യുന്നത് അവരുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമെന്നതിനാൽ, അങ്ങനെ ചെയ്യരുതെന്ന് വിദഗ്ധർ ഉപദേശിക്കുന്നു,
ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാതിരിക്കുന്നതിന് പകരം, മൊബൈൽ റീചാർജുകൾ, ബില്ലുകൾ അടയ്ക്കൽ എന്നിവ പോലുള്ള കൃത്യമായ ഇടവേളകളിൽ ചെറിയ ഇടപാടുകൾ നടത്തുന്നത് പരിഗണിക്കാം.
നിങ്ങളുടെ ക്രെഡിറ്റ് കാർഡ് വലിയ ആനുകൂല്യങ്ങളൊന്നും നൽകുന്നില്ലെങ്കിലോ കാർഡിന്റെ വാർഷിക ഫീസും മറ്റ് നിരക്കുകളും വളരെ ഉയർന്നതാണെങ്കിൽ, അത്തരം ക്രെഡിറ്റ് കാർഡുകൾ ക്ലോസ് ചെയ്യുന്നത് പരിഗണിക്കണം.
സാരിയിൽ നെയ്തെടുത്ത സ്വപ്‌നങ്ങൾ പങ്കുവെച്ച് ശോഭ വിശ്വനാഥ്; വീഡിയോ കാണാം