സേവിംഗ്സ് അക്കൗണ്ടിൽ എത്ര രൂപ വരെ നിക്ഷേപിക്കാം? ആദായ നികുതി വകുപ്പിൻ്റെ നിയമങ്ങൾ അറിഞ്ഞിരിക്കണം

നിലവിൽ ഇന്ത്യയിൽ ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന് യാതൊരു നിയന്ത്രണവുമില്ല. അതുകൊണ്ടുതന്നെ ഓരോ വ്യക്തിക്കും രണ്ടോ അതിലധികമോ ബാങ്ക് അക്കൗണ്ടുകളുണ്ട്. എന്നാൽ ഒരു സേവിങ്സ് അക്കൗണ്ടിൽ പരമാവധി എത്ര പണം സൂക്ഷിക്കാൻ കഴിയുമെന്ന് അറിയാമോ? 

Cash Deposit Limit: New rules by Income Tax Department

ന്നത്തെ കാലഘട്ടത്തിൽ എല്ലാവർക്കും ഒരു സേവിംഗ്സ് ബാങ്ക് അക്കൗണ്ട് എങ്കിലും ഉണ്ടാകും. കാരണം എല്ലാ സർക്കാർ പദ്ധതികളും ബാങ്ക് അക്കൗണ്ടുമായാണ് ഇന്ന് ബന്ധപ്പെട്ട് കിടക്കുന്നത്. അതിനാൽ ഒരു ബാങ്ക് അക്കൗണ്ട് അത്യാവശ്യമാണ്. മാത്രമല്ല, ബാങ്ക് അക്കൗണ്ട് ഇല്ലാതെ ഡിജിറ്റൽ ഇടപാടുകൾ നടത്താൻ കഴിയില്ല. നിലവിൽ ഇന്ത്യയിൽ ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന് യാതൊരു നിയന്ത്രണവുമില്ല. അതുകൊണ്ടുതന്നെ ഓരോ വ്യക്തിക്കും രണ്ടോ അതിലധികമോ ബാങ്ക് അക്കൗണ്ടുകളുണ്ട്. പലിശ നിരക്കിൽ വമ്പൻ ഓഫറുകളാണ് ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നത്. നിയമം അനുസരിച്ച്, സീറോ ബാലൻസ് അക്കൗണ്ടുകൾ ഒഴികെയുള്ള എല്ലാ അക്കൗണ്ടുകളിലും മിനിമം ബാലൻസ് നിലനിർത്തണം. അല്ലെങ്കിൽ ബാങ്കുകൾ പിഴ ഈടാക്കും. എന്നാൽ ഒരു സേവിങ്സ് അക്കൗണ്ടിൽ പരമാവധി എത്ര പണം സൂക്ഷിക്കാൻ കഴിയുമെന്ന് അറിയാമോ? 

ഒരു വ്യക്തിയുടെ സേവിങ്സ്  അക്കൗണ്ടിൽ നിക്ഷേപിച്ച തുക ഉയർന്നതും ആദായ നികുതി പരിധിയിൽ വരുന്നതും ആണെങ്കിൽ ആ വരുമാനത്തിൻ്റെ ഉറവിടം വ്യക്തമാക്കണം.. ഇതൊന്നും കൂടാതെ, ബാങ്ക് ശാഖയിൽ പോയി പണം നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിനും പരിധിയുണ്ട്. എന്നാൽ എടിഎം വഴിയോ ഓൺലൈനിലൂടെയോ 1 മുതൽ ആയിരം ലക്ഷം കോടി രൂപ വരെ സേവിംഗ്സ് അക്കൗണ്ടിൽ നിക്ഷേപിക്കാം.

അതേസമയം, 50,000 രൂപയോ അതിൽ കൂടുതലോ ബാങ്കിൽ നിക്ഷേപിക്കുകയാണെങ്കിൽ നിങ്ങളുടെ പാൻ നമ്പർ നൽകണമെന്നാണ് ചട്ടം. ഒരു ദിവസം ഒരു ലക്ഷം രൂപ വരെ പണമായി നിക്ഷേപിക്കാം. എന്നാൽ, നിങ്ങളുടെ അക്കൗണ്ടിൽ തുടർച്ചയായി പണം നിക്ഷേപിക്കുന്നില്ലെങ്കിൽ, ഈ പരിധി 2.50 ലക്ഷം രൂപ വരെയാകാം. മാത്രമല്ല, ഒരു സാമ്പത്തിക വർഷം ഒരാൾക്ക് പരമാവധി 10 ലക്ഷം രൂപ വരെ തൻ്റെ അക്കൗണ്ടിൽ നിക്ഷേപിക്കാം. ഒരു സാമ്പത്തിക വർഷത്തിൽ ഒരാൾ 10 ലക്ഷം രൂപയിൽ കൂടുതൽ പണമായി നിക്ഷേപിച്ചാൽ, ബാങ്ക് ആദായനികുതി വകുപ്പിനെ അറിയിക്കണം. ആദായനികുതി റിട്ടേണിൽ തൃപ്തികരമായ വിവരങ്ങൾ നൽകാൻ വ്യക്തിക്ക് കഴിയുന്നില്ലെങ്കിൽ, ആദായനികുതി വകുപ്പിൻ്റെ അന്വേഷണത്തിന് വിധേയകരാകേണ്ടി വരും.  പിടിക്കപ്പെട്ടാൽ കനത്ത പിഴയും നൽകേണ്ടി വരും. 

ഇനി വ്യക്തിക്ക് വരുമാന സ്രോതസ്സ് അറിയില്ലെങ്കിൽ, നിക്ഷേപിച്ച തുകയ്ക്ക് 60 ശതമാനം നികുതിയും 25 ശതമാനം സർചാർജും 4 ശതമാനം സെസും ഈടാക്കും

Latest Videos
Follow Us:
Download App:
  • android
  • ios