ഇന്ത്യയില്‍ നിന്നും പറന്നുയരുന്ന ഫാഷന്‍ ഫ്ളൈറ്റുകള്‍; കാര്യം ഇതാണ്

ഇറാന്‍ പിന്തുണയുള്ള യെമനിലെ ഹൂതി വിമതര്‍ ചെങ്കടല്‍ മേഖലയില്‍ കപ്പലുകള്‍ക്ക് നേരെ ആവര്‍ത്തിച്ച് ആക്രമണം നടത്തുന്നതിനാലാണ് സറ വിമാനങ്ങള്‍ വഴി ചരക്ക് കടത്തുന്നത്. 

Zara owner starts fashion flights from India avoid delays

ചെങ്കടലിലെ കപ്പല്‍ ഗതാഗതത്തിലെ പ്രശ്നങ്ങള്‍, ആഗോള തലത്തില്‍ നല്ല ഡിമാന്‍റ്...ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന ആഗോള ഫാഷന്‍ ബ്രാന്‍റായ സറയുടെ ഉല്‍പ്പന്നങ്ങള്‍ ലോകത്തെമ്പാടുമെത്തിക്കുന്നതിന് പക്ഷെ തടസങ്ങളൊന്നുമില്ല..വിമാനങ്ങളില്‍ കയറ്റുന്നു..വിവിധ രാജ്യങ്ങളില്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കുന്നു..സറയുടെ നിര്‍മാതാക്കളായ ഇന്‍ഡിടെക്സ് കമ്പനിയുടെ ഫാഷന്‍ ഫ്ളൈറ്റുകളിലൂടെ ഇങ്ങനെ കടല്‍ കടക്കുന്നത് കോടിക്കണക്കിന് രൂപയുടെ ഉല്‍പ്പന്നങ്ങളാണ്. സറയുടെ പ്രധാന വിതരണ കേന്ദ്രമായ സ്പെയിനിലേക്കാണ് ഏറ്റവും കൂടുതല്‍ വിമാനങ്ങള്‍ ഇന്ത്യയില്‍ നിന്നും പറക്കുന്നത്.

എന്തുകൊണ്ട് ഫാഷന്‍ ഫ്ളൈറ്റുകള്‍

ഇറാന്‍ പിന്തുണയുള്ള യെമനിലെ ഹൂതി വിമതര്‍ ചെങ്കടല്‍ മേഖലയില്‍ കപ്പലുകള്‍ക്ക് നേരെ ആവര്‍ത്തിച്ച് ആക്രമണം നടത്തുന്നതിനാലാണ് സറ വിമാനങ്ങള്‍ വഴി ചരക്ക് കടത്തുന്നത്. ചെങ്കടലിലെ സുരക്ഷാ ഭീഷണി ഒഴിവാക്കാന്‍ കപ്പലുകള്‍ കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടിവരുന്നുണ്ട്. ഇതുമൂലം, കേപ് ഓഫ് ഗുഡ് ഹോപ്പ് വഴിയുള്ള ഗതാഗത സമയം ഏകദേശം 20 ദിവസത്തോളം വര്‍ദ്ധിച്ചതിനാല്‍ ചരക്ക് കടത്ത് ചെലവും വര്‍ദ്ധിച്ചു. ഗതാഗത ചെലവ് വര്‍ധിച്ചതോടെ ഇന്‍ഷുറന്‍സ് പ്രീമിയവും വര്‍ധിച്ചിട്ടുണ്ട്. കണ്ടെയ്നറുകള്‍ കയറ്റി അയക്കുന്നതിന്‍റെ 30 ശതമാനവും ആഗോള വ്യാപാരത്തിന്‍റെ 12 ശതമാനവും ചെങ്കടല്‍ വഴിയാണ്. യൂറോപ്പുമായുള്ള ഇന്ത്യയുടെ വാണിജ്യ വ്യാപാരത്തിന്‍റെ 80 ശതമാനവും ഇതുവഴിയാണ് നടക്കുന്നത്

 

കഴിഞ്ഞ 12 മാസത്തിനിടെ ഇന്ത്യയില്‍ നിന്നും 3865 ചരക്കുകളാണ് ഇന്‍ഡിടെക്സ് കയറ്റി അയച്ചത്. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 37 ശതമാനമാണ് വര്‍ധന. വിമാനം വഴിയുള്ള ചരക്ക് കടത്ത് 44 ശതമാനത്തില്‍ നിന്നും 70 ശതമാനമായി ഉയര്‍ന്നു. ഇന്ത്യക്ക് പുറമേ ബംഗ്ലാദേശ്, ചൈന, പാകിസ്ഥാന്‍, എന്നിവിടങ്ങളില്‍ നിന്നും ഇന്‍ഡിടെക്സ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios