ലക്ഷ്യം ചെലവ് ചുരുക്കൽ; ബൈജൂസിന്റെ രണ്ട് പ്രധാന ഓഫീസുകൾ ഒഴിഞ്ഞു
ബൈജൂസിലെ സാമ്പത്തിക പ്രതിസന്ധിയക്കുറിച്ചും മറ്റും നിരന്തരം വാർത്തകൾ വരുന്നതിനിടെയാണ് പ്രധാന ഓഫീസ് സ്പേസുകൾ ഒഴിഞ്ഞതായുള്ള റിപ്പോർട്ടുകളും വരുന്നത്.
ബെംഗളൂരു: എഡ്യുടെക് കമ്പനിയായ ബൈജൂസിൽ പ്രതിസന്ധി തുടരുന്നു. ചെലവു ചുരുക്കലിന്റെ ഭാഗമായി കമ്പനിയുടെ ബെംഗളൂരുവിലെ ഏറ്റവും വലിയ ഓഫീസ് സ്ഥലം ഒഴിഞ്ഞതായാണ് റിപ്പോർട്ടുകൾ. ബെംഗളൂരുവിൽ ബൈജൂസിന് മൂന്ന് ഓഫീസ് സ്‌പെയ്‌സുകളാണുള്ളത്. 5.58 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള കല്യാണി ടെക് പാർക്കാണ് കഴിഞ്ഞദിവസം ഒഴിഞ്ഞത്. കൂടാതെ പ്രസ്റ്റീജ് ടെക് പാർക്കിലെ മറ്റൊരു ഓഫീസ് സ്പെയ്സും ബൈജൂസ് ഒഴിഞ്ഞതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഈ കെട്ടിടത്തിൽ ഉണ്ടായിരുന്ന ഒമ്പത് നിലകളിൽ രണ്ടെണ്ണമാണ് ഒഴിഞ്ഞത്. ഈ മാസം 23 മുതൽ, ജീവനക്കാരോട് അവരുടെ വീടുകളിൽ നിന്നോ മറ്റോ ജോലി ചെയ്യാൻ കമ്പനി ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.
ALSO READ: സബ്‌സിഡിയുള്ള തക്കാളി ഇപ്പോൾ ഓൺലൈനിൽ; ലഭിക്കുക രണ്ട് കിലോ മാത്രം
ബൈജൂസിലെ സാമ്പത്തിക പ്രതിസന്ധിയക്കുറിച്ചും മറ്റും നിരന്തരം വാർത്തകൾ വരുന്നതിനിടെയാണ് പ്രധാന ഓഫീസ് സ്പേസുകൾ ഒഴിഞ്ഞതായുള്ള റിപ്പോർട്ടുകളും വരുന്നത്. എന്നാൽ ബൈജൂസിന് രാജ്യത്തുടനീളം വാടകയ്ക്ക് എടുത്ത നിരവധി ഓഫീസ് സ്പെയ്സുകൾ ഉണ്ടെന്നും, ഓഫീസുകൾ ഒഴിപ്പിക്കുന്നതും വിപൂലീകരിക്കുന്നതും, കമ്പനിയുടെ പ്രവർത്തന കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണെന്നുമാണ് കമ്പനി വക്താക്കളുടെ പ്രതികരണം.
ഓഡിറ്ററായ ഡെലോയിറ്റിന്ററെയുംം മൂന്ന് ബോർഡ് അംഗങ്ങളുടെയും രാജി ബൈജൂസിലെ പ്രതിസന്ധി വ്യക്തമാക്കുന്നതായിരുന്നു. ഫിനാൻഷ്യൽ സ്റ്റേറ്റ്‌മെന്റുകൾ സമർപ്പിക്കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടിയാണ് ജൂണിൽ ബൈജൂസിന്റെ ഓഡിറ്റർ സ്ഥാനത്തുനിന്ന് ബഹുരാഷ്ട്ര ധനകാര്യ സ്ഥാപനമായ ഡെലോയിറ്റ് രാജിവെച്ചത്. ഡയറക്ടർമാരായ ജിവി രവിശങ്കർ, റസ്സൽ ഡ്രെസെൻസ്റ്റോക്ക്, വിവിയൻ വു എന്നിവരും ബൈജുവിന്റെ ബോർഡിൽ നിന്ന് രാജിവച്ചിരുന്നു.
കമ്പനി ഒരു കാലത്ത് അതിന്റെ വിജയഗാഥകൾക്ക് പേരുകേട്ടതാണെങ്കിലും, കഴിഞ്ഞ കുറച്ചു മാസങ്ങളിൽ, ബൈജൂസ്നി യമപരവും സാമ്പത്തികവുമായ പ്രശ്‌നങ്ങളിലാണ്. കഴിഞ്ഞ മാസം കമ്പനിയുടെ മൂല്യനിർണ്ണയം 8.2 ബില്യൺ ഡോളറായി കുറഞ്ഞിരുന്നു. 2022 ൽ ബൈജൂസ് രണ്ട് തവണകളിലായി 3,000-ത്തിലധികം പേരെ പിരിച്ച് വിടുകയും ചെയ്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം